25 Wednesday
November , 2020
4.45 AM
livenews logo
flash News
'കുഴപ്പമൊന്നുമില്ല'; അന്യായ തടവിന്റെ 50ാം ദിവസം സിദ്ദീഖ് കാപ്പന്‍ ഭാര്യയും കുട്ടികളുമായി സംസാരിച്ചു EXCLUSIVE ബിബിസിയുടെ ലോകത്തെ ശ്രദ്ധേയരായ 100 വനിതകളുടെ പട്ടികയിലും ഇടംപിടിച്ച് ഷഹീൻബാ​ഗിലെ ദീദി സ്പുട്നിക് വി കോവിഡ് വാക്സിൻ 95 ശതമാനം ഫലപ്രാപ്തിയുള്ളതെന്ന് റഷ്യ രാജ്യസുരക്ഷ: 43 മൊബൈൽ ആപ്പുകൾക്ക് കേന്ദ്രസർക്കാർ നിരോധനമേർപ്പെടുത്തി യോ​ഗിയെ ഭീഷണിപ്പെടുത്തിയെന്ന്; 16കാരനെ അറസ്റ്റ് ചെയ്ത് യുപി പൊലീസ് ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി

ജുമാ മസ്ജിദ് പാക്കിസ്താനിലല്ല, പ്രതിഷേധം ഭരണഘടനാ അവകാശമാണ്; ഡൽഹി പൊലീസിനോട് കോടതി


ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ ഡൽഹി ജുമാ മസ്ജിദിന് മുന്നിൽ നടന്ന പ്രതിഷേധം നയിച്ചതിന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേ പ്രോസിക്യൂഷനെ നിർത്തിപ്പൊരിച്ച് കോടതി. തിസ് ഹസാരി അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഡോ. കാമിനി ലോ ആണ് പ്രൊസീക്യൂട്ടർ പങ്കജ് ഭാട്ടിയയെ രൂക്ഷമായി വിമർശിച്ചത്. ആസാദിന് പ്രതിഷേധിക്കാനുള്ള ഭരണഘടനാ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.

 

ജുമാ മസ്ജിദ് പാക്കിസ്താനിലെന്ന പോലെയൊണ് ഡൽഹി പൊലീസ് പെരുമാറുന്നതെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. ഇനി അഥവാ അത് പാകിസ്താനില്‍ ആണെങ്കില്‍ തന്നെ അവിടെ പോയും പ്രതിഷേധിക്കാം. അവിഭക്ത ഇന്ത്യയുടെ ഭാഗമായിരുന്നു പാകിസ്താന്‍- ജഡ്ജി വ്യക്തമാക്കി. എന്നാല്‍ പ്രതിഷേധിക്കണമെങ്കില്‍ അനുമതി വാങ്ങണമെന്ന് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചപ്പോള്‍ എന്ത് അനുമതി എന്നായിരുന്നു ജഡ്ജി തിരിച്ചുചോദിച്ചത്.

സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വഴി ആസാദ് കലാപത്തിന് ആഹ്വാനം നടത്തിയെന്ന് പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ചിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു പോസ്റ്റുണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടണമന്ന് ആസാദിന്റെ അഭിഭാഷകന്‍ മഹ്മൂദ് പ്രച ആവശ്യപ്പെട്ടെങ്കിലും പ്രോസിക്യൂട്ടര്‍ അതിന് തയ്യാറായില്ല. അക്രമത്തിന് ആഹ്വാനം നല്‍കിക്കൊണ്ടുള്ള പോസ്റ്റ് ഏതാണെന്ന് പറയണമെന്ന് ജഡ്ജി ആവശ്യപ്പെട്ടപ്പോള്‍ പ്രോസിക്യൂട്ടര്‍ സിഎഎയുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ ചില പോസ്റ്റുകള്‍ കോടതി മുറിയില്‍ വായിക്കുകയായിരുന്നു.

 

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡല്‍ഹി ജുമാ മസ്ജിദില്‍ പ്രതിഷേധിക്കണമെന്ന പോസ്റ്റുകളായിരുന്നു അതെല്ലാം. ഇതിനു പിന്നാലെയാണ് ജഡ്ജി പ്രോസിക്യൂട്ടര്‍ക്കെതിരെ രംഗത്തെത്തിയത്. ഇതിലെവിടെയാണ് അക്രമത്തിന് ആഹ്വാനം ചെയ്യുന്നതെന്നും ധര്‍ണയും പ്രതിഷേധവും നടത്തുന്നതില്‍ എന്താണ് തെറ്റെന്നും ജഡ്ജി ചോദിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. ആസാദിന്റെ പോസ്റ്റുകളില്‍ എവിടെയാണ് അക്രമത്തെ പിന്തുണയ്ക്കുന്നത്? പ്രതിഷേധിക്കാന്‍ പാടില്ലെന്ന് നിങ്ങളോട് ആരാണ് പറഞ്ഞത്? നിങ്ങള്‍ ഭരണഘടന വായിച്ചിട്ടുണ്ടോ?- കോടതി പ്രോസികൂട്ടറുടെ നേർക്ക് ചോദ്യ ശരമെറിഞ്ഞു.

144 ആവര്‍ത്തിച്ച് ഉപയോഗിക്കുന്നത് തെറ്റാണെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ച നിരവധി പേര്‍ പിന്നീട് നേതാക്കളും മന്ത്രിമാരും ആകുന്നത് താന്‍ കണ്ടതായും ജഡ്ജി കൂട്ടിച്ചേര്‍ത്തു. പ്രതിഷേധിക്കാന്‍ അവകാശമുള്ള, വളര്‍ന്നുവരുന്ന രാഷ്ട്രീയക്കാരനാണ് ആസാദ് എന്നും ജഡ്ജി അഭിപ്രായപ്പെട്ടു. ആരാധനാലയങ്ങള്‍ക്ക് പുറത്തുള്ള പ്രതിഷേധം ഏത് നിയമപ്രകാരമാണ് നിരോധിച്ചിരിക്കുന്നതെന്ന് നിങ്ങള്‍ തന്നോട് വിശദീകരിക്കണമെന്നും ജഡ്ജി പ്രോസിക്യൂട്ടറോട് പറഞ്ഞു. 

 

ആസാദ് അക്രമം നടത്തിയതിന് എന്തെങ്കിലും തെളിവുണ്ടോ എന്നും ജഡ്ജി പ്രോസിക്യൂട്ടറോട് ചോദിച്ചു. ആസാദ് പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയതിന് ‘ഡ്രോണ്‍ ഫൂട്ടേജ്’ തെളിവുകള്‍ ഉണ്ടെന്നായിരുന്നു ഇതിനുള്ള പ്രോസിക്യൂട്ടറുടെ മറുപടി. എന്നാൽ ‘നമ്മുടെ ‍ഡല്‍ഹി പൊലീസ് അത്രയും പിന്നിലാണോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. വളരെ ചെറിയ കാര്യങ്ങളില്‍ പോലും തെളിവുകള്‍ ശേഖരിക്കുന്ന ‍ഡല്‍ഹി പൊലീസിന് ഈ സംഭവത്തില്‍ എന്തുകൊണ്ട് തെളിവ് ലഭിച്ചില്ലെന്നും ജഡ്ജി ചോദിച്ചു.

എന്നാല്‍ ആസാദ് ഭരണഘടന വായിക്കുകയാണെന്നും പ്രതിഷേധത്തിനിടെ സിഎഎയ്ക്കും എന്‍ആര്‍സിക്കുമെതിരെ സംസാരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. ഒരു കേസിന്റെയും അടിസ്ഥാനത്തിലല്ല ആസാദിന്റെ അറസ്റ്റെന്നും വിയോജിപ്പുകള്‍ തടയാന്‍ മാത്രമാണ് നടപടിയെന്നും ആസാദിന്റെ അഭിഭാഷകന്‍ മഹമൂദ് പ്രചാ വാദിച്ചു. അതേസമയം, ആസാദിനെതിരെ യുപി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ സമര്‍പ്പിക്കാന്‍ സമയം നല്‍കണമെന്ന പ്രോസിക്യൂട്ടറുടെ അഭ്യര്‍ഥന മാനിച്ച് കേസ് നാളെ ഉച്ചയ്ക്ക് രണ്ടിലേക്ക് മാറ്റി.

 

‘കൊളോണിയല്‍ കാലഘട്ടത്തിലടക്കം തെരുവുകളില്‍ പ്രതിഷേധം നടന്നിട്ടുണ്ടെന്ന കാര്യവും വാദം അവസാനിക്കുന്നതിന് മുമ്പായി ജഡ്ജി ചൂണ്ടിക്കാട്ടി. കോടതിക്കുള്ളില്‍ നിങ്ങളുടെ പ്രതിഷേധം നിയമപരമായിരിക്കാം. പാര്‍ലമെന്റിനുള്ളില്‍ പറയേണ്ട കാര്യങ്ങള്‍ പറയാന്‍ തയ്യാറാവാത്തതിനാലാണ് ജനങ്ങള്‍ക്ക് തെരുവിലിറങ്ങേണ്ടി വരുന്നതെന്നും ജഡ്ജി പറഞ്ഞു. 

ജയിലിൽ അതീവ ​ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ആസാദിനെ എയിംസിലേക്ക് മാറ്റണം എന്ന് ഈ മാസം ഒമ്പതിന് ഡൽഹി കോടതി ഉത്തരിവിട്ടിരുന്നു. രോഗമുണ്ടെന്ന് മനസ്സിലാക്കിയിട്ടും ആസാദിന് മതിയായ ചികിത്സ ലഭ്യമാക്കാത്ത പൊലീസ് നടപടിയെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ആസാദിന് എയിംസില്‍ മതിയായ ചികിത്സ നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. രക്തം കട്ട പിടിക്കുന്ന അസുഖമുണ്ടെന്ന് രണ്ട് ഡോക്ടര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും എന്തുകൊണ്ട് മതിയായ ചികിത്സ നല്‍കിയില്ലെന്ന് തിഹാര്‍ ജയില്‍ അധികൃതരോട് കോടതി ചോദിച്ചിരുന്നു.

 

രക്തം കട്ടിയാകുന്ന ‘പോളിസൈതീമിയ’ എന്ന അസുഖമാണ്​ ആസാദിന്​. ദീർഘകാലമായി ‘എയിംസി’ലാണ്​ ചന്ദ്രശേഖർ ആസാദ് ചികിത്സ തേടുന്നത്. ആസാദിന്റെ ജീവൻ അപകടത്തിലാണെന്നും ഉടൻ ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ ഹൃദയാഘാതമോ സ്ട്രോക്കോ ഉണ്ടാവാൻ സാധ്യതയുണ്ടെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ ഡോ. ഹര്‍ജിത് സിങ് ഭട്ടി വ്യക്തമാക്കിയിരുന്നു. ഡല്‍ഹി ജുമാ മസ്ജിദിൽ പതിനായിരങ്ങളെ പങ്കെടുപ്പിച്ചുള്ള കൂറ്റൻ പ്രതിഷേധത്തിന് പിന്നാലെ അറസ്റ്റിലായ ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യാപേക്ഷ ഡിസംബര്‍ 21 ന് ഹൈക്കോടതി നിരസിച്ചിരുന്നു. തുടർന്ന് 14 ദിവസത്തേക്കാണ് ആസാദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. 

January 14, 2020, 15:13 pm

Advertisement

Advertisement