14 Thursday
November , 2019
5.45 PM
livenews logo
flash News
ലിബിയൻ സയാമീസ് ഇരട്ടകളെ വേർപെടുത്താനുള്ള ശസ്ത്രക്രിയയ്ക്ക് സൗദിയിൽ തുടക്കമായി സുദർശന് സംഘപരിവാറുമായി അടുത്ത ബന്ധം; വ്യക്തമാക്കി സെമിനാർ പങ്കാളിത്തം പള്ളി പ്രവേശന അനുമതിക്കായി മുസ്ലിം സ്ത്രീകളാരും കോടതിയിൽ എത്തിയിട്ടിട്ടില്ലല്ലോയെന്ന് ജസ്റ്റിസ് നരിമാൻ റഫാൽ കേസ്: പുനഃപരിശോധനാ ഹരജികൾ തള്ളി 'ചൗകീദാർ ചോർഹേ': രാഹുലിനെതിരെ കോടതിയലക്ഷ്യമില്ല; കൂടുതൽ ജാ​ഗ്രത വേണം ശബരിമല വിധി പുനഃപരിശോധനയ‌ടക്കം മതാചാര ഹരജികളെല്ലാം വിശാല ബെഞ്ചിലേക്ക് കാനഡ ലോകത്തിലെ ഏറ്റവും തണുപ്പുള്ള പ്രദേശമാവുന്നു; പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ പ്രസ്സ് ആൻറ്​ ഇൻഫർമേഷൻ കോൺസുലിനു മീഡിയ ഫോറം യാത്രയയപ്പ്​ നൽകി ഫാൽക്കൺ എഫ് സി ജേഴ്‌സി പ്രകാശനം ചെയ്തു മലപ്പുറം സ്വദേശി ജിദ്ദയിൽ നിര്യാതനായി

വനിതാ മേയർക്കു നേരെ ആക്രമണം; മുടി മുറിച്ച് തെരുവിലൂടെ നടത്തിച്ചു

November 08, 2019, 08:41 am

ബൊളീവിയയിൽ വനിതാ മേയറെ പ്രതിപക്ഷ പ്രതിഷേധക്കാർ ആക്രമിക്കുകയും ന​ഗ്നപാദയായി തെരുവിൽ നടത്തിക്കുകയും  മുടി മുറിക്കുകയും ചെയ്തു. ​ഭരണകക്ഷിയായ മാസ് പാർട്ടി നേതാവും മേയറുമായ പാട്രിക ആർസ് ആണ് ആക്രമിക്കപ്പെട്ടത്. മണിക്കൂറുകൾക്കു ശേഷമാണ് പാട്രിക ആർസിനെ പ്രതിഷേധക്കാർ പോലിസിനു കൈമാറിയത്.

 

വിവാദ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് നടക്കുന്ന പ്രതിഷേധ പരമ്പരയ്ക്കിടെ ഇതുവരെ മൂന്നുപേർ മരിച്ചിട്ടുണ്ട്. പ്രസിഡന്റിനെ അനുകൂലിക്കുന്നവരുമായി നടത്തിയ ഏറ്റുമുട്ടലിലാണ് പ്രതിഷേധക്കാർ കൊല്ലപ്പെട്ടത്. ഇതിനു പിന്നിൽ മേയർ ആണെന്ന് ആരോപിച്ചാണ് പ്രതിപക്ഷ പ്രവർത്തകർ ആർസിനെ ആക്രമിച്ചത്.

 

കൊലപാതകി എന്ന് ആക്രോശിച്ചുകൊണ്ടാണ് മേയറെ തെരുവിലൂടെ ന​ഗ്നപാദയായി നടത്തിച്ചത്. ഒടുവിൽ ബലമായി മുടി മുറിക്കുകയും ചെയ്തു. മണിക്കൂറുകൾക്കു ശേഷമാണ് മേയറെ പോലിസിനു കൈമാറിയത്.

 

November 08, 2019, 08:41 am

Advertisement