15 Thursday
April , 2021
6.52 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

നാടിൻ്റെ ഉൽസവമായ് ഇൻഡോർ കോർട്ട് ഉദ്ഘാടനം


 

പൂനൂർ: പൂനൂർ സ്പോർട്സ് & ഫിറ്റ്നസ് അക്കാദമിയുടെ നാല് ഗ്രൗണ്ട് ഉൾക്കൊള്ളുന്ന ബാഡ്മിന്റൺ ഇൻഡോർ ഗ്രൗണ്ട് ഉദ്ഘാടനം പ്രദേശത്തിൻ്റെ ഉത്സവമായി മാറി. ഗ്രാമീണ മേഖലയായ പൂനൂർ മൊകായിക്കലിൽ ബാഡ്മിൻ്റൺ, ഫുട്ബോൾ, വോളിബോൾ, ജിംനേഷ്യം, മുതലായ കായിക ഇനങ്ങൾ ഒരു കുടക്കീഴിൽ ആരംഭിക്കുവാനുള്ള അക്കാദമിയുടെ പദ്ധതിയിലെ പ്രഥമ സംരംഭമായിരുന്നു ബാഡ്മിന്റൺ കോർട്ട്.

 

ഇന്ത്യൻ ബാഡ്മിൻറൺ അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ശ്രീ എസ് മുരളീധരൻ ഉദ്ഘാടനം ചെയ്തു. അക്കാദമിയുടെ അടുത്ത പ്രൊജക്റ്റ്‌ ആയ ഫുട്ബോൾ ടർഫിന്റെ തറക്കല്ലിടൽ കർമം  ഉണ്ണികുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്‌ ഏറാടിയിൽ ഇന്ദിര നിർവഹിച്ചു.

 

പ്രസിഡന്റ്‌ വി പി അബ്ദുൽ ജബ്ബാറിൻ്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിജിൽരാജ്, ജില്ലാ പഞ്ചായത്ത് മെംബർ നാസർ എസ്റ്റേറ്റ് മുക്ക്, വാർഡ് മെംബർമാരായ സീനത്ത് പള്ളിയാലിൽ, സി പി കരീം മാസ്റ്റർ എന്നിവരും എ കെ ഗോപാലൻ, നാസർ മാസ്റ്റർ എകരൂൽ, ബബീഷ് ഉണ്ണികുളം, താര അബ്ദുറഹിമാൻ ഹാജി, മുഹമ്മദ്‌ ഹാജി, ഫാത്തിമ സഹ്‌റിൻ, മുഹമ്മദ്‌ ആസിഫലി കെ കെ, ഷാഫി ഇ വി, ഷാരിക് എൻ എസ്, സി പി അബ്ദുറഹിമാൻ ഹാജി, സി.പി.റഷീദ്, ഷഫീക് കിഴക്കയിൽ, ഫിറോസ് വി എം, ഷമീർ സി പി, സിറാജുദ്ദീൻ കെ എന്നിവരും സംബന്ധിച്ചു.

 

ചടങ്ങിൽ സജ്ജാദ് കെ കെ, റിജു, എ നാസർ, ഫെറൂക് കോഴിക്കോട്, ഹരികൃഷ്ണൻ എന്നിവരെ ആദരിച്ചു. സെക്രട്ടറി ഡോ. ജാഫർ എൻ പി സ്വാഗതവും ട്രഷറർ എൻ കെ മുഹമ്മദ്‌ നന്ദിയും പറഞ്ഞു. ചടങ്ങിനു ശേഷം സംസ്ഥാന പുരുഷ വനിതാ താരങ്ങൾ അണിനിരന്ന പ്രദർശന മത്സരവും ഉണ്ടായിരുന്നു.

 

March 17, 2021, 10:33 am

Advertisement

Advertisement