19 Friday
August , 2022
2.26 PM
livenews logo
flash News
ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്തവർ ബ്രാഹ്മണരായ നല്ലമനുഷ്യർ, പ്രതികളെ വെറുതെ വിട്ടതിനെ ന്യായീകരിച്ച് ബിജെപി എംഎൽഎ നാട്ടിലിറങ്ങിയ കടുവയും കുട്ടികളും കാടുകയറിയെന്ന് നി​ഗമനം എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യ ടിപ്പറിടിച്ചുമരിച്ചു കോടതിയിൽ നിന്ന് രക്ഷപ്പെട്ട ബലാൽസം​ഗ, കൊലക്കേസ് പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു എസ്ബിഐയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; വ്യാപക റെയ്ഡിനിറങ്ങി സിബിഐ ഇടുക്കിയില്‍ ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം ഡോളോ 650 കുറിക്കുന്നതിന് കമ്പനി ഡോക്ടർമാർക്ക് 1000 കോടി രൂപ നൽകിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് സുപ്രിംകോടതിയിൽ കരിപ്പൂരിൽ സ്വർണം കടത്തിയ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ ഭാര്യയെ കണ്ട് മടങ്ങുംവഴി കാണാതായ മലയാളി സൈനികൻ മരിച്ച നിലയിൽ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി വ്യാ​ജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ

സംഘപരിവാര ബഹിഷ്കരണാഹ്വാനത്തിനിടെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭം കരസ്ഥമാക്കി ഖത്തർ എയർവേസ്


 

ദോഹ: 2021-22 സാമ്പത്തിക വർഷത്തിൽ 5.6 ബില്ല്യൺ റിയാൽ (1.54 ബില്ല്യൺ ഡോളർ) ലാഭം നേടി ഖത്തർ എയർവേസ്‌ ഗ്രൂപ്പ്. 25-ാം വാർഷികം ആഘോഷിക്കുന്ന കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭമാണ് ഇത്. കോവിഡ് മൂലം വ്യോമയാന മേഖല ഗുരുതര പ്രതിസന്ധി നേരിടുമ്പോഴാണ് ഖത്തർ എയർവേസ്‌ ഭീമമായ ലാഭമുണ്ടാക്കിയതെന്നതും ശ്രദ്ധേയമാണ്.

 

 

കഴിഞ്ഞ വർഷം കമ്പനിയുടെ വരുമാനം മുൻവർഷത്തേക്കാൾ 78 ശതമാനം വർധിച്ച് 52.3 ബില്ല്യൺ റിയാൽ ആയി ഉയർന്നു. ടിക്കറ്റിൽ നിന്നുള്ള വരുമാനം 210 ശതമാനം വർധിച്ചു. കഴിഞ്ഞ വർഷം 1.8 കോടി (18.5 മില്ല്യൺ) യാത്രക്കാർ ഖത്തർ എയർവേസ്‌ ഉപയോഗിച്ചു. മുൻവർഷത്തേക്കാൾ 218 ശതമാനം വർധനവാണിത്.

 

 

കോവിഡ് മൂലം ഉണ്ടായ അവസരങ്ങൾ മുതലെടുത്തതും നൂതനമായ ആശയങ്ങളും വിപണനതന്ത്രവുമാണ് വലിയ നേട്ടമുണ്ടാക്കാൻ കമ്പനിയെ സഹായിച്ചത്. ബിജെപി നേതാക്കളുടെ പ്രവാചകനിന്ദാ വിഷയത്തിൽ ഖത്തർ ഇന്ത്യയെ പ്രതിഷേധമറിയിക്കുകയും ഇന്ത്യൻ ഉൽപ്പന്നങ്ങൾ ഖത്തരികൾ സൂപ്പർമാർക്കറ്റുകളിൽ ബഹിഷ്കരിക്കുകയും ചെയ്തതിനെ തുടർന്ന് സംഘപരിവാരം ഇന്ത്യയിൽ ഖത്തർ എയർവേസിനെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത സംഭവത്തിനു പിന്നാലെയാണ് കമ്പനി വൻ ലാഭം നേടിയ റിപോർട്ട് പുറത്തുവന്നത്.

 

June 17, 2022, 00:09 am

Advertisement

Advertisement