14 Friday
August , 2020
3.58 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

സൗദിയിൽ നടക്കുന്ന ഗള്‍ഫ്‌ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തർ അമീറിന് ക്ഷണം


ദോഹ: ഡിസംബര്‍ 10 ന് റിയാദില്‍ നടക്കുന്ന നാൽപതാമത് ഗള്‍ഫ്‌ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തർ അമീര്‍ ഷെയ്ഖ്‌ തമീം ബിന്‍ ഹമദ് അല്‍ താനിക്ക് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണം.

 


ജി.സി.സി. സെക്രട്ടറി-ജനറല്‍ അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി ഖത്തര്‍ വിദേശകാര്യ മന്ത്രി ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ താനിക്ക് സൗദി രാജാവിന്‍റെ ക്ഷണക്കത്ത് കൈമാറി.

 

ഗള്‍ഫ്‌ മേഖലയുടെ പുരോഗതിക്ക് വേണ്ടി സുപ്രധാന രാഷ്ട്രീയ, പ്രതിരോധ, സാമ്പത്തിക, സാമൂഹിക വിഷയങ്ങളെക്കുറിച്ച് രാഷ്ട്ര തലവന്മാര്‍ ഉച്ചകോടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് ജി.സി.സി. സെക്രട്ടറി പറഞ്ഞു.

 

ഭീകരവാദ സംഘടനങ്ങൾക്ക് സാമ്പത്തികസഹായമുൾപ്പെടെയുള്ള പിന്തുണ നൽകുന്നുവെന്ന് ചൂണ്ടിക്കാട്ടി സൗദിയും യുഎഇയും ബഹ്റയ്നും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഖത്തറിനെതിരേ ഉപരോധമേർപ്പെടുത്തിയിരുന്നു. ഉപരോധത്തെ ഖത്തർ വിജയകരമായി മറികടക്കുകയും ചെയ്തു.

 

അടുത്തിടെ ഖത്തറിൽ നടന്ന അറേബ്യൻ ​ഗൾഫ് കപ്പ് ഫുട്ബോളിൽ സൗദി, യുഎഇ രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തത് പ്രശ്നങ്ങളുടെ മഞ്ഞുരുക്കമായാണ് വിലയിരുത്തപ്പെട്ടത്.

December 04, 2019, 19:18 pm

Advertisement

Advertisement