19 Friday
August , 2022
12.29 PM
livenews logo
flash News
ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്തവർ ബ്രാഹ്മണരായ നല്ലമനുഷ്യർ, പ്രതികളെ വെറുതെ വിട്ടതിനെ ന്യായീകരിച്ച് ബിജെപി എംഎൽഎ നാട്ടിലിറങ്ങിയ കടുവയും കുട്ടികളും കാടുകയറിയെന്ന് നി​ഗമനം എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യ ടിപ്പറിടിച്ചുമരിച്ചു കോടതിയിൽ നിന്ന് രക്ഷപ്പെട്ട ബലാൽസം​ഗ, കൊലക്കേസ് പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു എസ്ബിഐയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; വ്യാപക റെയ്ഡിനിറങ്ങി സിബിഐ ഇടുക്കിയില്‍ ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം ഡോളോ 650 കുറിക്കുന്നതിന് കമ്പനി ഡോക്ടർമാർക്ക് 1000 കോടി രൂപ നൽകിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് സുപ്രിംകോടതിയിൽ കരിപ്പൂരിൽ സ്വർണം കടത്തിയ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ ഭാര്യയെ കണ്ട് മടങ്ങുംവഴി കാണാതായ മലയാളി സൈനികൻ മരിച്ച നിലയിൽ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി വ്യാ​ജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ

ബിജെപി നേതാക്കളുടെ പ്രവാചകനിന്ദയെ അപലപിച്ച് ഖത്തർ മന്ത്രിസഭ



ബിജെപി ദേശീയ വക്താവ് നുപുർ ശർമയും ഡൽഹി സൈബർ സെൽ മേധാവി നവീൻ ജിൻഡാലും നടത്തിയ പ്രവാചക നിന്ദയെ ശക്തമായി അപലപിച്ച് ഖത്തർ മന്ത്രിസഭ. ഇസ് ലാമിനെതിരായ അവഹേളനമാണ് ഇന്ത്യ ഭരിക്കുന്ന പാർട്ടിയുടെ നേതാക്കളിൽ നിന്നുണ്ടായതെന്ന് കാബനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ സുലൈത്തി വ്യക്തമാക്കി. ലോകമാകെയുള്ള മുസ് ലിംകൾക്കെതിരായ പ്രകോപനമാണ് പ്രവാചകനിന്ദയിലൂടെ അവർ നടത്തിയതെന്നും സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിന്റെയും സംസ്കാരത്തോടെയുള്ള പെരുമാറ്റത്തിന്റെയും മൂല്യങ്ങൾക്ക് വിരുദ്ധമാണ് അതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

ഇസ് ലാമിന്റെ യാഥാർഥ്യം അവ​ഗണിച്ചുകൊണ്ടുള്ള നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകളെ തള്ളിക്കളയുകയാണെന്നും ജനങ്ങളെ ഒന്നിച്ചുനിർത്തുന്നതിലും രാജ്യങ്ങൾ തമ്മിലുള്ള സൗഹദവും സഹകരണവും ശക്തിപ്പെടുത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നതിനൊപ്പം വിദ്വേഷം പ്രചരിപ്പിക്കുന്ന എല്ലാറ്റിൽ നിന്നും അകന്നുനിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

നേരത്തേ പ്രവാചകനിന്ദാ വിഷയത്തിൽ ഖത്തർ ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിക്കുകയും മോദി സർക്കാർ പരസ്യ ക്ഷമാപണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനു പുറമേ രാജ്യത്തെ വിപണിയിൽ നിന്ന് ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആഹ്വാനം ഉയരുകയും ഇതിന്റെ ഭാ​ഗമായി സൂപ്പർമാർക്കറ്റുകളിൽ നിന്ന് ഇവ നീക്കുകയും ചെയ്തിരുന്നു.

 


അറബ് രാജ്യങ്ങളുടെ കൂട്ടായ്മകൾ പ്രവാചകനിന്ദാ വിഷയത്തിൽ കടുത്ത പ്രതിഷേധം അറിയിച്ചതിനു പിന്നാലെ യുഎന്നും ഇന്ത്യക്കെതിരേ രം​ഗത്തുവന്നിരുന്നു. എല്ലാ മതങ്ങളെയും ഉൾക്കൊള്ളാനും ബഹുമാനിക്കാനും കഴിയണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോമിയോ ​ഗട്ടറസിന്റെ വക്താവ് സ്റ്റെഫാനി ഡുജാറിക് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

 

അതേസമയം അറബ് രാജ്യങ്ങൾക്ക് പുറമേ ഇതരരാജ്യങ്ങളും പ്രവാചകനിന്ദയ്ക്കെതിരേ രം​ഗത്തുവന്നതോടെ ബിജെപി നുപുർ ശർമയെയും നവീൻ ജിൻഡാലിനെയും പാർട്ടിയിൽ സസ്പെന്റ് ചെയ്യുകയുണ്ടായി. അറബ് ലീ​ഗും ഒഐസിയും അടക്കം വിഷയത്തിൽ ഇന്ത്യക്കെതിരേ രം​ഗത്തുവന്നത് കേന്ദ്രസർക്കാരിനെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.

 

ഇതേത്തുടർന്ന് അറബ് രാഷ്ട്രത്തലവൻമാരെ അനുനയിപ്പിക്കുന്നതിനായി ദൂതന്മാരെ അയയ്ക്കുന്നതടക്കമുള്ള ശ്രമങ്ങൾ പ്രധാനമന്ത്രി നടത്തുന്നുണ്ട്. സൗദി അറേബ്യ, ഒമാൻ, കുവൈത്ത്, യുഎഇ, ഇന്തോനേഷ്യ, ജോർദാൻ, ഇറാൻ തുടങ്ങി നിരവധി രാജ്യങ്ങളാണ് ബിജെപി നേതാക്കളുടെ പ്രവാചകനിന്ദയ്ക്കെതിരേ കടത്തു അതൃപ്തി അറിയിക്കുകയും ഇന്ത്യയുടെ പരസ്യ ക്ഷമാപണം ആവശ്യപ്പെടുകയും ചെയ്തത്.

 

June 08, 2022, 21:11 pm

Advertisement

Advertisement