15 Thursday
April , 2021
6.39 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

ബ്രിട്ടീഷ് യുവതി കാറിടിച്ചു മരിച്ച കേസിൽ ഖത്തർ പൗരന് രണ്ടുമാസം തടവ്



ദോഹ: ബ്രിട്ടീഷ് യുവതി കാറിടിച്ചു കൊല്ലപ്പെട്ട സംഭവത്തിൽ കാറോടിച്ച ഖത്തരി പൗരന് രണ്ടുമാസം തടവ് ശിക്ഷ. ഖത്തർ കോടതിയാണ് ശിക്ഷവിധിച്ചത്. അതേസമയം ഖത്തരി പൗരന് നൽകിയ ശിക്ഷ അപര്യാപ്തമാണെന്നും ഇത് അംഗീകരിക്കാൻ സാധിക്കില്ലെന്നും കൊല്ലപ്പെട്ട യുവതിയുടെ അമ്മ പ്രതികരിച്ചു.

 

2019 മാർച്ച് 30 നാണ് ദോഹയ്ക്ക് സമീപത്തു വച്ച് റാഫേൽ സകാനിക(റഫി) എന്ന യുവതി കാറിടിച്ച് കൊല്ലപ്പെട്ടത്. മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു റാഫേൽ സകാനിയ. അപകടം നടക്കുമ്പോൾ മണിക്കൂറിൽ 191 കിലോമീറ്റർ വേഗതയിലായിരുന്നു യുവതിയെ ഇടിച്ച കാർ സഞ്ചരിച്ചിരുന്നത്.

 

റഫി സഞ്ചരിച്ചിരുന്ന ടൊയോട്ട ലാൻഡ് ക്രൂയിസർ ഇടിയുടെ ആഘാതത്തിൽ പലതവണ മറിഞ്ഞു. റഫിയും സുഹൃത്തും കാറിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു.

 

അപകടം നടന്ന് രണ്ടുവർഷത്തിനുശേഷമാണ് കാറോടിച്ചിരുന്ന ഖത്തരി പൗരനെ കോടതി രണ്ടുമാസം തടവിന് ശിക്ഷിച്ചത്.

 

March 27, 2021, 16:28 pm

Advertisement

Advertisement