25 Monday
May , 2020
5.38 PM
livenews logo
flash News
ഭൂമി കുലുങ്ങിയിട്ടും തെല്ലും കുലുങ്ങാതെ ജസീന്ത ആർഡൻ; 'അഭിമുഖം തുടരാം' സിനിമ സെറ്റ് പൊളിച്ച സംഭവത്തിൽ കേസെടുത്തു; ആളുകളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വാദം വർ​ഗീയവാദികൾ സെറ്റ് തകർത്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട്; ടോവിനോ തോമസ്‌ തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളുടെ മരണം കൂട്ടക്കൊല; മുഖ്യപ്രതി അറസ്റ്റിൽ സിനിമ സെറ്റ് കണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയണം; ബജ്രം​ഗ്ദളിനെതിരെ ആശിഖ് അബു കൊറോണ ബാധിച്ചു കുവൈത്തിൽ രണ്ടുമലയാളികൾ കൂടി മരിച്ചു സംസ്കാരത്തിന് ഇടമില്ല; ഹിന്ദു വൃദ്ധയുടെ മൃതദേഹം സംസ്കരിച്ചത് മസ്ജിദിന്റെ ഭൂമിയിൽ കൊറോണ ബാധിച്ചു മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു 'സ്വാഭിമാനം സംരക്ഷിക്കാൻ' മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച് ബജ്റം​ഗ്ദൾ; കേരളത്തിൽ ഇങ്ങനെ നടന്നതിൽ ആശങ്കയെന്ന് സംവിധായകൻ ബേസിൽ ജോസഫ് ചാർട്ടേഡ് വിമാനത്തിന്റെ മറവിലുള്ള തട്ടിപ്പിൽ വീഴരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ്

ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷം; ഇത്തവണത്തെ പെരുന്നാള്‍ വ്യത്യസ്തമായിരിക്കുമെന്ന് ഡോ. അല്‍ഖാര്‍


ദോഹ: ഖത്തറില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ഈദുല്‍ ഫിത്വര്‍ ദിനത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ദേശീയ പകര്‍ച്ചവ്യാധി മുന്നൊരുക്ക സമിതി അധ്യക്ഷന്‍ ഡോ. അബ്ദുല്‍ലത്തീഫ് അല്‍ഖാര്‍ ആവശ്യപ്പെട്ടു.

 

ജനങ്ങള്‍ എല്ലാ തരത്തിലുമുള്ള ഒത്തുചേരലുകളും ഒഴിവാക്കി പെരുന്നാള്‍ വീടുകളില്‍ തന്നെ ആഘോഷിക്കണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു. മുന്‍കരുതല്‍ നടപടികള്‍ പാലിക്കാതെ ഇഫ്താറുകളില്‍ ഒരുമിച്ചുകൂടുന്നത് പ്രവാസികള്‍ക്കും സ്വദേശികള്‍ക്കുമിടയില്‍ രോഗവ്യാപനം വര്‍ധിക്കാനിടയാക്കിയതായും അദ്ദേഹം അറിയിച്ചു. 

 

പരമ്പരാഗതമായി കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമൊപ്പം ഇടപഴകുകയും ആഘോഷിക്കുകയും ചെയ്യുന്ന ഒന്നാണ് ഈദ്. എന്നാല്‍ ഈ വര്‍ഷത്തെ ആഘോഷം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കണം. എല്ലാവരും വീട്ടില്‍ തന്നെ തുടരേണ്ടത് അത്യാവശ്യമാണ്. ആവശ്യമുള്ളപ്പോള്‍ മാത്രം പുറത്തുപോവുകയും സാമൂഹികവും ശാരീരികവുമായ അകലം പാലിക്കുകയും വേണം- ഡോ. അല്‍ഖാര്‍ പറഞ്ഞു.

 

രോഗബാധിതരില്‍ 35 ശതമാനം 25നും 34നും ഇടയില്‍ പ്രായമുള്ളവരാണ്. കഴിഞ്ഞ മൂന്നു ദിവസമായി ഖത്തറിലെ പോസിറ്റീവ് കേസുകള്‍ സ്ഥിരത കൈവരിച്ചിട്ടുണ്ട്. രോഗം ഭേദമാവുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. രോഗം സുഖപ്പെട്ടവരുടെ എണ്ണം ഈയാഴ്ച 6000 കവിഞ്ഞു. പുതിയ അന്താരാഷ്ട്ര മാര്‍ഗനിര്‍ദേശ പ്രകാരം ആശുപത്രിയില്‍ നിന്ന് ആളുകളെ വേഗത്തില്‍ ഡിസ്ചാര്‍ജ് ചെയ്യുന്നുണ്ട്. 

 

രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയുടെ കാലയളവ് കുറച്ചുകൊണ്ടുവരാന്‍ കഴിഞ്ഞതു കൊണ്ടാണ് ഇതിന് സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഭൂരിഭാഗത്തിനും ചെറിയ രോഗലക്ഷണങ്ങള്‍ മാത്രമാണുള്ളതെങ്കിലും ഗുരുതര ലക്ഷണം പ്രകടിപ്പിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

May 21, 2020, 19:52 pm

Advertisement