റിയാദ്: ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് ഖത്തർ അമീർ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സൗദിയിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ അൽ ഉല വിമാനത്താവളത്തിലെത്തി ഖത്തർ അമീറിനെ സ്വീകരിച്ചു.
നാലുവർഷത്തോടടുക്കുന്ന ഉപരോധം സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങൾ ഇന്നലെ രാത്രി അവസാനിപ്പിച്ചതിനു ശേഷമാണ് ഖത്തർ അമീർ സൗദിയിലെത്തിയത്. ജിസിസി ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് സൗദി ഭരണാധികാരി സൽമാൻ രാജാവ് ഖത്തർ അമീറിന് കഴിഞ്ഞദിവസം ക്ഷണം അയച്ചിരുന്നു.
യുഎസിന്റെയും കുവൈത്തിന്റെയും വർഷങ്ങൾ നീണ്ട മധ്യസ്ഥ നീക്കങ്ങൾക്കൊടുവിലാണ് സൗദി ഉപരോധം പിൻവലിച്ചത്. ഇന്നു ജിസിസി ഉച്ചകോടിയിൽ ഉപരോധം പിൻവലിക്കുന്ന കരാറിൽ സൗദിയടക്കമുള്ള രാജ്യങ്ങൾ ഒപ്പിടും.
January 05, 2021, 15:24 pm