24 Friday
January , 2020
6.57 AM
livenews logo
flash News
പുലരാനിരിക്കുന്നത് നീതിപീഠങ്ങളുടെ ബധിര കർണങ്ങളിൽ ഇടിനാദം മുഴങ്ങുന്ന പ്രഭാതങ്ങൾ പൗരത്വ പ്രക്ഷോഭത്തിനിടെ ബിജെപിക്ക് തിരിച്ചടി; ​ഗുജറാത്ത് എംഎൽഎ രാജിവച്ചു റോഹിങ്ക്യൻ വംശഹത്യക്കെതിരെ നടപടിയെടുക്കണം; മ്യാൻമറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ജിപിഎസിനു പകരക്കാരനെയും കൊണ്ട് ഐഎസ്ആർഒ; വൈകാതെ ഫോണുകളിൽ ലഭ്യമാവും വുഹാൻ വൈറസ് ബാധ: സൗദിയിൽ 30 മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ ജംബോ പട്ടികയിൽ എന്നെ പരി​ഗണിക്കേണ്ട; പൊട്ടിത്തെറിച്ച് വി ഡി സതീശൻ പൗരത്വനിയമത്തെ അനുകൂലിച്ച പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ് ആസാദി മുഴക്കിയാൽ രാജ്യ​ദ്രോഹത്തിനു കേസെടുക്കുമെന്ന യുപി മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ഫേസ്ബുക്ക് പേജിൽ പൊങ്കാല പ്രതി പിടിക്കപ്പെടുംമുമ്പ് ഭീകരൻ; ശേഷം വെറും യുവാവ്: ജന്മഭൂമിയുടെ ഭീകര നിലപാട് ചീറ്റി യാത്രാമധ്യേ എൻജിൻ തകരാറിലായി; ഇൻഡി​ഗോ വിമാനം മുംബൈയിൽ എമർജൻസി ലാന്റിങ് നടത്തി

ഖത്തർ അമീർ ഷെയ്ഖ് തമീം ചർച്ചകൾക്കായി ഇറാനിൽ

January 12, 2020, 17:16 pm

തെഹ്റാൻ: പുതിയ പ്രതിസന്ധികളുടെ സാഹചര്യത്തിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ചർച്ചകൾക്കായി ഇറാനിലെത്തി. ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി ഉൾപ്പെടെയുള്ളവരുമായി അമീർ ഷെയ്ഖ് തമീം കൂടിക്കാഴ്ച നടത്തും.

 

ഇറാൻ സൈനികമേധാവി ഖാസിം സുലൈമാനിയെ അമേരിക്ക ബാദ്​ഗാദിൽ വച്ച് വധിച്ചതിനെ തുടർന്നുണ്ടായ സംഘർഷാവസ്ഥ കണക്കിലെടുത്താണ് ഖത്തർ അമീറിന്റെ ഇറാൻ സന്ദർശനം. ഖാസിം സുലൈമാനിയെ വധിച്ചതിനു തിരിച്ചടിയായി ഇറാൻ ഇറാഖിലെ യുഎസ് സൈനികതാവളങ്ങൾക്കു നേരെ മിസൈലാക്രമണം നടത്തിയിരുന്നു.

 

മേഖലയിലെ വിഷയങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്ന് ഖത്തർ വാർത്താ ഏജൻസി വ്യക്തമാക്കി. യുഎസുമായി ഏറെ അടുപ്പമുള്ള ഖത്തറിന് ഇറാനുമായും അടുത്ത ബന്ധമാണുള്ളത്. ലോകത്തെ പ്രകൃതിവാതക സമ്പത്തിൽ ഏറിയപങ്കും ഇറാന്റെ പക്കലാണുള്ളത് എന്നതും സുപ്രധാന വിഷയമാണ്.

 

ഖാസിം സുലൈമാനിയെ യുഎസ് വധിച്ച ശേഷം ഇറാനിലെത്തുന്ന ആദ്യ രാഷ്ട്രതലവൻ എന്ന വിശേഷണവും ഖത്തർ അമീറിന്റെ സന്ദർശനത്തിനുണ്ട്.

 

കഴിഞ്ഞദിവസം അന്തരിച്ച സുൽത്താൻ ഖാബൂസിന്റെ നിര്യാണത്തിൽ ഒമാന്റെ പുതിയ ഭരണാധികാരി ഹൈതം ബിൻ താരീഖ് അൽ സഈദിനെ കണ്ട് അനുശോചനമറിയിച്ച ശേഷമാണ് ഷെയ്ഖ് തമീം ഒമാനിൽ നിന്ന് ഇറാന്റെ തലസ്ഥാനമായ തെഹ്റാനിലേക്ക് വന്നത്.

January 12, 2020, 17:16 pm

Advertisement