13 Thursday
August , 2020
10.56 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

റിലയൻസ് ജിയോയിൽ 11,232 കോടി രൂപ നിക്ഷേപം നടത്താൻ ഖത്തർ


 

ദോഹ: റിലയൻസ് ജിയോയിൽ 11,232 കോടി രൂപ (1.5 ബില്യൻ ഡോളർ) നിക്ഷേപം നടത്താൻ ഖത്തർ സർക്കാരിനു കീഴിലുള്ള ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി. ഇതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ലൈവ് മിന്റ് റിപോർട്ട്‌ ചെയ്തു.

 

 

ഖത്തറുമായുള്ള ചർച്ചകൾക്ക് നേതൃത്വം നൽകാൻ സിറ്റിഗ്രൂപ്പ്, മുഅലിസ് ആൻഡ്‌ കമ്പനി, ഐ.സി.ഐ.സി.ഐ എന്നീ ധനകാര്യ സ്ഥാപനങ്ങളെ റിലയൻസ് ഇന്ഡസ്ട്രീസ്‌ ചുമതലപ്പെടുത്തിയതായി റിപോർട്ടിൽ പറയുന്നു.

 

 

ജിയോ ഫൈബറിലാണ് ഖത്തർ നിക്ഷേപം നടത്താൻ ആലോചിക്കുന്നത്. ജിയോ ഡിജിറ്റൽ ഫൈബർ കമ്പനിക്ക്‌ ഇന്ത്യയിൽ ഏഴ് ലക്ഷം കിലോമീറ്റർ നീളമുള്ള ഫൈബർ ഒപ്റ്റിക് കേബിൾ നെറ്റ് വർക്ക്‌ ‌ഉണ്ട്. ഇത് 11 ലക്ഷം കിലോമീറ്റർ ആയി വൈകാതെ ഉയർത്തും.

 

 

കമ്പനിയുടെ 15 ശതമാനം ഓഹരി കൈവശം വച്ച് ബാക്കി 85 ശതമാനം ഖത്തർ ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി അടക്കമുള്ള വിദേശ കമ്പനികൾക്ക് വിൽക്കാനാണ് മുകേഷ് അംബാനിയുടെ പദ്ധതിയെന്നു റിപോർട്ടിൽ പറയുന്നു. .

 

 

ജിയോ കമ്പനിയിൽ 33,737 കോടി രൂപ ഗൂഗിൾ നിക്ഷേപം നടത്തിയിട്ടുണ്ട്. കാനഡയിലെ ബ്രൂക്ക് ഫീൽഡ് അസ്സെറ്റ് മാനേജ്മെന്റ് എന്ന കമ്പനി 25,215 കോടിയും നിക്ഷേപം നടത്തി.

 

 

ജിയോയിൽ വിദേശ നിക്ഷേപം സ്വീകരിച്ചതിലൂടെ സമ്പത്തിൽ വൻ വർധനവുണ്ടായ മുകേഷ് അംബാനി ഫോബ്സ് മാ​ഗസിന്റെ സമ്പന്നപ്പട്ടികയിൽ അഞ്ചാം സ്ഥാനം കൈയടക്കിയത് കഴിഞ്ഞദിവസമാണ്.

 

July 30, 2020, 23:22 pm

Advertisement

Advertisement