25 Saturday
January , 2020
4.03 PM
livenews logo
flash News
പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകൻ സ്വയം തീക്കൊളുത്തി ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു ഇസ്‌ലാമോഫോബിക് ആവാൻ ഭരണകൂടത്തിന് മടിയില്ലെങ്കിൽ അത് വിളിച്ചുപറയാൻ നമുക്കെന്തിനാണ് മടി; റാനിയ സുലൈഖ ഇസ്‍ലാമോഫോബിയ സർവ സാധാരണമാക്കാനുള്ള ശ്രമം നടക്കുന്നു; അരുന്ധതി റോയ് സ്ത്രീകൾ പൊതുരംഗത്ത്‌ കൂടുതൽ സജീവമാകണമെന്ന് ലതിക സുഭാഷ്‌ നിവിൻ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് പൊറോട്ടയും ചിക്കനും മോഷ്ടിച്ചു; വീഡിയോ പകർത്തിയയാൾക്ക് മർദനം മാധ്യമപ്രവർത്തകനെ ഭീഷണിപ്പെടുത്തിയതിന് സെൻകുമാറിനെതിരെ കേസ് ഖാസിം സുലൈമാനിയുടെ വധത്തിൽ ഇറാന്റെ തിരിച്ചടി: കൂടുതൽ യുഎസ് സൈനികർക്ക് പരിക്കേറ്റതായി അമേരിക്ക നോവൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 26 ആയി; ആശുപത്രികൾ നിറഞ്ഞുകവിഞ്ഞു കേരളത്തിന്റെ പോരാട്ടങ്ങള്‍ക്ക് കരുത്തേകാന്‍ ആസാദെത്തുന്നു; ആദ്യം കോഴിക്കോട്

ഖത്തര്‍-ഇന്ത്യ ഫുട്‌ബോള്‍ മല്‍സരം ഇന്ന്

September 10, 2019, 11:26 am

ദോഹ: ഖത്തര്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരം ഇന്ന് നടക്കും. വൈകീട്ട് 7.30ന് അല്‍ സദ്ദ് സ്‌റ്റേഡിയത്തിലാണ് മല്‍സരം. മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്നതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. 2022 ലോകകപ്പിന് വേണ്ടിയുള്ള ഏഷ്യന്‍ യോഗ്യതാമത്സരത്തിലും 2023 എ.എഫ്.സി ഏഷ്യന്‍ കപ്പ് ചൈന മത്സരത്തിലുമാണ് ഖത്തറും ഇന്ത്യയും ഏറ്റുമുട്ടുക.

 

എട്ടു ശതമാനം ടിക്കറ്റുകളാണ് ഇന്ത്യന്‍ കാണികള്‍ക്കായി നീക്കിവച്ചിരുന്നത്. ബാക്കിയുള്ള ടിക്കറ്റുകള്‍ ഖത്തറികള്‍ക്കുള്ളതാണ്. ഇന്ത്യക്കാര്‍ക്കുള്ള മുഴുവന്‍ ടിക്കറ്റുകളും വിറ്റുതീര്‍ന്ന വിവരം അറിയിച്ചുകൊണ്ട് അല്‍ സദ്ദ് സ്റ്റേഡിയത്തില്‍ നോട്ടിസ് പതിപ്പിച്ചതായി ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു. ടിക്കറ്റ് പ്രതീക്ഷിച്ച് നിരവധി ആരാധകരാണ് സ്റ്റേഡിയത്തില്‍ കാത്തിരുന്നത്.

 

നിയമപ്രകാരം ടിക്കറ്റിന്റെ ഒരു ഭാഗം ദോഹ സന്ദര്‍ശിക്കുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് വേണ്ടി നീക്കിവയ്ക്കണം. പക്ഷേ ഈ ടിക്കറ്റുകള്‍ മുഴുവനും ആദ്യ ദിവസം തന്നെ വിറ്റുതീരുകയായിരുന്നു.

 

September 10, 2019, 11:26 am

Advertisement