24 Tuesday
November , 2020
5.05 PM
livenews logo
flash News
പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ പാലത്തായി ഇരയെ അധിക്ഷേപിച്ച ഐജി ശ്രീജിത്തിനെതിരെ കേസെടുക്കാൻ ന്യൂനപക്ഷ കമ്മീഷൻ ഉത്തരവ്

മാസ്ക് ധരിച്ചില്ല; ഖത്തറിൽ 124 പേർക്കെതിരേ കേസ്



ദോഹ: വൈറസ് വ്യാപനം തടയുന്നതിന്റെ ഭാ​ഗമായി നിർബന്ധമാക്കിയ മാസ്ക് പൊതുസ്ഥലത്ത് ധരിക്കാത്തതിന് ഖത്തറിൽ 124 പേർക്കെതിരേ കേസ്. ഇതിനു പുറമേ അനുവദനീയമായതിൽ കൂടുതൽ യാത്രക്കാരെ കാറിൽ കയറ്റിയതിന് പത്തുപേർക്കെതിരേയും നടപടി സ്വീകരിച്ചതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കുടുംബങ്ങളെ ഒഴിച്ചുനിർത്തിയാൽ നാലുപേർക്കാണ് രാജ്യത്ത് കാറിൽ യാത്ര ചെയ്യാനാവുകയെന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു. 

 

വൈറസ് വ്യാപനം തടയുന്നതിന് അധികൃതർ നിഷ്കർഷിച്ചിരിക്കുന്ന ആരോ​ഗ്യമുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് മന്ത്രാലയം പൊതുജനങ്ങളോട് നിർദേശിച്ചു. 

 

കഴിഞ്ഞ ദിവസങ്ങളിലും മാസ്ക് ധരിക്കാത്തതടക്കമുള്ള കുറ്റങ്ങൾക്ക് നിരവധി പേർക്കെതിരേ കേസെടുത്തിരുന്നു. വ്യാഴാഴ്ച 164 പേർക്കെതിരേയും വെള്ളിയാഴ്ച 162 പേർക്കെതിരേയും ശനിയാഴ്ച 94 പേർക്കെതിരേയും ഞായറാഴ്ച 130 പേർക്കെതിരേയുമാണ് കേസെടുത്തതെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. 

 

November 16, 2020, 17:02 pm

Advertisement

Advertisement