14 Friday
August , 2020
4.43 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

ക്ലബ്ബ് വേൾഡ് കപ്പ് സെമി ഫൈനലിന് ഖത്തർ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം തുറക്കില്ലെന്ന് ഫിഫ


2022 ലോകകപ്പ് ഫുട്ബോളിനു വേണ്ടി തയ്യാറാക്കിയ എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയം തുറക്കുന്നത് ഖത്തർ അടുത്തവർഷത്തേക്ക് നീട്ടിവച്ചതായി ഫിഫ അറിയിച്ചു. ക്ലബ് വേൾഡ് കപ്പ് സെമി ഫൈനൽ മൽസരത്തിനായി ഡിസംബർ 18നു സ്റ്റേഡിയം തുറന്നുകൊടുക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം.

 

എന്നാൽ സ്റ്റേഡിയത്തിന്റെ സർട്ടിഫിക്കറ്റ് വൈകുന്നതു കണക്കിലെടുത്ത് മൽസരം ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിന്റെ നിർമാണം പൂർത്തിയായതാണെന്നും ഫിഫ വ്യക്തമാക്കി.

 

സർട്ടിഫിക്കേഷൻ നടപടികൾ പൂർത്തിയാവാൻ പ്രതീക്ഷിച്ചതിലും കാലതാമസമെടുത്തതാണ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മാറ്റിവയ്ക്കാൻ കാരണമായത്.

 

2022 ലോകകപ്പ് മൽസരങ്ങൾക്ക് വേദിയൊരുക്കുന്ന ഖത്തർ ഇതിനകം നാൽപതിനായിരം കാണികൾക്ക് സൗകര്യമൊരുക്കിയ അൽ ജനൂബ് സ്റ്റേഡിയം തുറന്നുകൊടുത്തിരുന്നു. ഇതിനു പുറമേ ഖലീഫ ഇന്റർനാഷനൽ സ്റ്റേഡിയവും പ്രവർത്തനസജ്ജമാക്കി. അഞ്ചു സ്റ്റേഡിയങ്ങളുടെ നിർമാണം പുരോ​ഗമിച്ചുവരികയാണ്.

December 07, 2019, 19:32 pm

Advertisement

Advertisement