24 Monday
February , 2020
5.56 PM
livenews logo
flash News
ട്രംപ് ഇന്ത്യയിലെത്തി; നമസ്തെ ട്രംപിനു തുടക്കമായി ശിവനെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് പാലക്കാട്ട് യുവാവിനെ സംഘ്പരിവാര്‍ അക്രമികള്‍ ബലംപ്രയോഗിച്ച് ഫേസ്ബുക്ക് ലൈവില്‍ മാപ്പുപറയിപ്പിച്ചു ഷഹീന്‍ബാഗ് സമരത്തിനെതിരായ ഹരജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും ഫിലിപ്പീൻസിലെ കൂട്ടവിവാഹവും മുഖംമൂടി ദമ്പതികളും അധോലോക നായകൻ രവി പൂജാരിയെ സെന​ഗൽ നാടുകടത്തി; ഇന്ന് ബം​ഗളുരുവിലെത്തിക്കും ദുബയിൽ പിടിച്ചുപറിക്കിരയായ ഇന്ത്യക്കാരിയുടെ രക്ഷയ്ക്കെത്തിയത് പാകിസ്താനി യുവാക്കൾ തുപ്പലുതൊട്ട് ഫയലുകളുടെ പേജ് മറിക്കരുത്: ജീവനക്കാർക്ക് നിർദേശവുമായി യുപി സർക്കാർ ലോസ് ആഞ്ചലസിൽ ഇന്ത്യക്കാരൻ വെടിയേറ്റുമരിച്ചു ബലാൽസം​ഗത്തിലൂടെ പിറന്ന കുഞ്ഞിനെ കൊലപ്പെടുത്തിയ കൗമാരക്കാരി അറസ്റ്റിലായി ദ്വിദിന സന്ദർശനത്തിനായി ട്രംപും മെലനിയയും ഇന്ത്യയിലേക്ക് തിരിച്ചു

2022 ഖത്തർ ലോകകപ്പ് കാണികള്‍ക്കായി 16 ഫ്ലോട്ടിങ് ഹോട്ടലുകള്‍ ഒരുങ്ങുന്നു


ദോഹ: 2022ലെ ഖത്തർ ലോക കപ്പ് കാണികള്‍ക്കായി 16 ഫ്ലോട്ടിങ് ഹോട്ടലുകള്‍ നിര്‍മിക്കും. ഇതിനായുള്ള കരാറില്‍ കതാറ ഹോസ്പിറ്റാലിറ്റിക്ക് കീഴിലുള്ള കതൈഫന്‍ പ്രോജെക്ട്സ് കമ്പനിയും അഡ്മാരെസ് കണ്‍സ്ട്രക്ഷന്‍ കമ്പനിയും ഒപ്പുവച്ചു.

 

കതൈഫന്‍ ദ്വീപിന്‍റെ തീരത്തായിരിക്കും ഒരേ മാതൃകയിലും വലിപ്പത്തിലുമുള്ള ഹോട്ടലുകള്‍ കടലിൽ നിര്‍മിക്കുക. 72 മീറ്റര്‍ നീളവും 16 മീറ്റര്‍ വീതിയുമുള്ള ഓരോ ഹോട്ടലിലും 101 റൂമുകളും ഒരു റെസ്റ്റോറന്റും ഒരു ബാറും ഉണ്ടായിരിക്കും. ഇങ്ങനെ 16 ഹോട്ടലുകളിലായി 1616 റൂമുകളാണുണ്ടാവുക.

 

സൗരോര്‍ജ്ജം ഉപയോഗിച്ചായിരിക്കും ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുക. ഫിന്‍ലന്‍ഡിലെ സിഗ്ഗെ ആര്‍ക്കിടെക്റ്റ്സ് ആണ് ഫ്ളോട്ടിങ് ഹോട്ടലുകള്‍ രൂപകൽപ്പന ചെയ്യുന്നത്.

 

ലോകത്ത് ഇതാദ്യമായാണ് ഇത്രയും കൂടുതല്‍ ഫ്ലോട്ടിങ് ഹോട്ടലുകള്‍ നിര്‍മിക്കുന്നതെന്ന് അഡ്മാരെസ് കമ്പനി സിഇഒ മൈക്കിള്‍ ഹെഡ്ബര്‍ഗ് പറഞ്ഞു.

 

ലോക കപ്പിന് ശേഷം നാല് മീറ്റര്‍ താഴ്ചയുള്ള മറ്റേതു സ്ഥലത്തേക്കും ഹോട്ടലുകള്‍ മാറ്റാവുന്നതാണ്. ലോക കപ്പിന്‍റെ ആദ്യത്തെയും അവസാനത്തെയും മത്സരങ്ങള്‍ നടക്കുന്ന ലുസൈല്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിനടുത്താണ് കതൈഫന്‍ ദ്വീപ്. താമസക്കാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ദ്വീപില്‍ നല്‍കും.

 


ലോകകപ്പിനെത്തുന്ന കാണികൾക്കു താമസിക്കാൻ ആഡംബര കപ്പലുകൾ‌ എത്തിക്കുന്നതിനുള്ള കരാറിൽ ഖത്തർ നേരത്തേ ഉടമ്പടി വച്ചിരുന്നു. ഇതിനു പുറമേയാണ് ഹോട്ടലുകളും നിർമിക്കുന്നത്.

January 20, 2020, 08:33 am

Advertisement