17 Tuesday
September , 2019
2.28 AM
livenews logo
flash News
സംവരണം: യോഗി ആദിത്യനാഥിന് തിരിച്ചടിയായി അലഹബാദ് ഹൈക്കോടതി വിധി കർണാടകയിൽ കന്നഡ മതി; അതിൽ വിട്ടുവീഴ്ചയില്ല; അമിത്ഷായുടെ ഹിന്ദി വാദം തള്ളി യെദ്യൂരപ്പ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ജീവനൊടുക്കും; തബ്‌രീസ് അന്‍സാരിയുടെ ഭാര്യ പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി പഞ്ചറായ ടയര്‍ മാറ്റിയിടുന്നതിനിടെ ഡ്രൈവറും സഹായിക്കാനെത്തിയ ഡോക്ടറും ബസ് കയറി മരിച്ചു അസം ഒരു ഉദാഹരണമാണ്; യുപിയിലും പൗരത്വ പട്ടിക കൊണ്ടുവരുമെന്ന് ആദിത്യനാഥ് ഫാറൂഖ് അബ്ദുല്ല പൊതുസുരക്ഷാ നിയമ പ്രകാരം കസ്റ്റഡിയിൽ; നടപടി ഹേബിയസ് കോർപസ് പരി​ഗണിക്കാനിരിക്കെ കശ്മീരില്‍ സ്‌കൂളുകള്‍ അടഞ്ഞുതന്നെ; കുട്ടികളെ പഠിപ്പിക്കാന്‍ ബദല്‍മാര്‍ഗവുമായി അധികൃതര്‍ ആവശ്യമെങ്കിൽ ജമ്മു കശ്മീർ സന്ദർശിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാതൃഭാഷ ഹിന്ദിയായവർ വെറും 26% മാത്രം; ഏറ്റവുമധികം സംസാരിക്കുന്നത് ഹിന്ദിയല്ലെന്ന് സെൻസസ് കണക്കുകൾ

ഖത്തറില്‍ അന്താരാഷ്ട്ര കായികമല്‍സരങ്ങളുടെ 'പൂരം'

September 09, 2019, 17:34 pm

ദോഹ: അടുത്ത നാലുമാസത്തിനുള്ളില്‍ ഖത്തറില്‍ നടക്കാനിരിക്കുന്നത് ഇരുപതിലധികം അന്താരാഷ്ട്ര കായിക മത്സരങ്ങള്‍. ലോകത്തിലെ നിരവധി പ്രമുഖ കായിക താരങ്ങളും ആരാധകരും അടക്കം ആയിരക്കണക്കിന് ആളുകള്‍ അടുത്ത നാല് മാസത്തിനുള്ളില്‍ ഖത്തറില്‍ എത്തുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.

 

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഫിഫ ക്ലബ് വേള്‍ഡ് കപ്പ് ആണ്. ഫുട്‌ബോള്‍ ലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ ലോകത്തിലെ നിരവധി മുന്‍നിര കളിക്കാര്‍ ഖത്തറിലെത്തും. ഡിസംബര്‍ 11 മുതല്‍ 21 വരെയാണ് മത്സരങ്ങള്‍ നടക്കുക.

 

ഐഎഎഎഫ് ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പാണ് മറ്റൊരു മല്‍സരം. സപ്തംബര്‍ 28 മുതല്‍ ഒക്ടോബര്‍ ആറുവരെ നടത്തുന്ന ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ അത്‌ലറ്റുകളും കോച്ചുമാരുമടക്കം 3,500ലധികം പേര്‍ ദോഹയിലെത്തും.

 

ഇതിനുപുറമെ ഖത്തര്‍ ഇന്റര്‍നാഷനല്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പ് അടക്കം നിരവധി ടെന്നീസ് മത്സരങ്ങള്‍, ബീച്ച് വോളിബോള്‍, ഇന്റര്‍നാഷണല്‍ കരാത്തെ ചാംപ്യന്‍ഷിപ്പ്, ഫിന സ്വിമ്മിങ് വേള്‍ഡ് കപ്പ്, ഏഷ്യന്‍ ഷൂട്ടിംഗ് ചാംപ്യന്‍ഷിപ്പ് തുടങ്ങിയ മല്‍സരങ്ങളും ഖത്തറില്‍ നടക്കും. വരാനിരിക്കുന്ന മല്‍സരങ്ങള്‍ ടൂറിസം മേഖലയ്ക്കും പ്രത്യേകിച്ച് ഹോട്ടല്‍ സെക്ടറിനും ഉണര്‍വ് നല്‍കും.

 

 

September 09, 2019, 17:34 pm