20 Sunday
September , 2020
1.26 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

പലസ്തീൻ പ്രശ്നം പരിഹരിക്കാതെ ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിനില്ലെന്ന് സൗദിക്കു പിന്നാലെ ഖത്തറും


 

പലസ്തീൻ പ്രശ്നം പരിഹരിക്കാതെ ഇസ്രായേലുമായി നയതന്ത്ര ബന്ധത്തിനില്ലെന്ന് ഖത്തർ. വിദേശകാര്യ സഹമന്ത്രി ലോൽവാ റാഷിദ് അൽ ഖാത്തർ ആണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിനെതിരേ യുഎഇയും സൗദിയും ഈജിപ്തും ബഹ്റയ്നും ഏർപ്പെടുത്തിയ ഉപരോധം വൈകാതെ അവസാനിച്ചേക്കാമെന്നും അവർ വ്യക്തമാക്കി.

 


ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്നത് പലസ്തീൻ വിഷയത്തിൽ പരിഹാരമല്ല. അധിനിവേശത്തിനു കീഴിൽ രാജ്യം പോലുമില്ലാതെ ദുരിത സാഹചര്യങ്ങളിൽ കഴിയുന്ന പലസ്തീനികളാണ് ഇവിടുത്തെ കാതലായ വിഷയമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

 

ഖത്തറിനെതിരേ അറബ് രാഷ്ട്രങ്ങൾ ഏർ‍പ്പെടുത്തിയ ഉപരോധത്തെക്കുറിച്ചു ചോദിച്ചപ്പോൾ കുവൈത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന മധ്യസ്ഥ നീക്കങ്ങൾ ഇതുവരെ പൂർണതയിലെത്തിയിട്ടില്ലെന്നാണ് അവർ പ്രതികരിച്ചത്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടെ ചർച്ചകളുടെ ഭാ​ഗമായി അങ്ങോട്ടുമിങ്ങോട്ടും സന്ദേശങ്ങൾ വന്നുംപോയുമിരുന്നു. നിർണായകപ്രഖ്യാപനങ്ങളൊന്നും ഇപ്പോൾ നടത്താനാവില്ല. എന്നാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ പുതുതായി എന്തെങ്കിലും വെളിപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.

 

ഉപരോധം പിൻവലിക്കാൻ അൽജസീറ ടിവി അടച്ചുപൂട്ടുണമെന്നതടക്കം 13 നിബന്ധനകളാണ് ഉപരോധരാജ്യങ്ങൾ മുന്നോട്ടുവച്ചിരിക്കുന്നതെന്നും അവർ പറഞ്ഞു.

 

ഇസ്രായേലുമായി യുഎഇയും ബഹ്റയ്നും കഴിഞ്ഞദിവസം നയതന്ത്രബന്ധം പുനസ്ഥാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഖത്തറിന്റെ വിശദീകരണം. നേരത്തേ സൗദി അറേബ്യയും സമാന നിലപാട് പ്രഖ്യാപിച്ചിരുന്നു. യുഎസ് പ്രസിഡന്റ് ഡോണാൽഡ് ട്രംപിന്റെ ഇടപെടലിനെ തുടർന്നാണ് ഇസ്രായേലുമായി കൂടുതൽ അറബ് രാഷ്ട്രങ്ങൾ നയതന്ത്രബന്ധം പുനസ്ഥാപിക്കുന്നത്.

 

September 15, 2020, 14:10 pm

Advertisement

Advertisement