24 Tuesday
November , 2020
6.26 PM
livenews logo
flash News
യോ​ഗിയെ ഭീഷണിപ്പെടുത്തിയെന്ന്; 16കാരനെ അറസ്റ്റ് ചെയ്ത് യുപി പൊലീസ് ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും

ഖുബ്ബ മലൈബാരി നന്മയുടെ ആൾരൂപം


 

ജിദ്ദ: ഉദാത്തമായ മനുഷ്യത്വത്തിന്റെയും നിസ്വാർഥമായ ജനസേവനത്തിന്റെയും ആൾരൂപമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച അന്തരിച്ച ശൈഖ് അബ്ദുല്ല മുഹ്‌യദ്ദീൻ മലൈബാരിയെന്ന് അനുസ്മരണ സമ്മേളനത്തിൽ പങ്കെടുത്ത പ്രമുഖർ ചൂണ്ടിക്കാട്ടി. വേദഗ്രന്ഥത്തിന്റെ മഹിത സന്ദേശം ഉയർത്തിപ്പിടിക്കുന്നതിനും പാവങ്ങളുടെ കണ്ണീരൊപ്പുന്നതിനും ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹം അര നൂറ്റാണ്ടിലേറെക്കാലം നടത്തിയ നിസ്തുല സേവനങ്ങളെ അവർ പ്രകീർത്തിച്ചു.

 

 

ഖുബ്ബ മലൈബാരി എന്നറിയപ്പെട്ടിരുന്ന മക്കയിലെ മലൈബാരി സമൂഹത്തിലെ ഈ കാരണവരുടെ ഓർമകൾ പങ്കുവയ്ക്കാൻ “വിട പറഞ്ഞ വഴിവിളക്ക്” എന്ന ശീർഷകത്തിൽ ഗുഡ് വിൽ ഗ്ലോബൽ ഇനിഷ്യെറ്റീവ് (ജി.ജി.ഐ) ആണ് സൂം സെഷൻ സംഘടിപ്പിച്ചത്. നിരവധി മലൈബാരി, മലയാളി പ്രമുഖർ പങ്കെടുത്ത വൈകാരികവും പ്രാർഥനാഭരിതവുമായ ചടങ്ങിൽ, ഖുബ്ബ മലൈബാരിയുടെ മഹദ് ഗുണങ്ങൾ അനുസ്മരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും കൂട്ടുകാരും വിങ്ങിപ്പൊട്ടി.  

 

 

പതിമൂന്നാം വയസ്സിൽ അനാഥനായതോടെ പ്രാരാബ്ധങ്ങൾക്കിടയിലും വിദ്യാഭ്യാസം നേടുകയും ഹാജിമാരെ സേവിക്കുന്നതിലും കഷ്ടപ്പെടുന്നവർക്ക് സാന്ത്വനം പകരുന്നതിലും ആത്മസായൂജ്യം കണ്ടെത്തുകയും ചെയ്ത ഖുബ്ബ, എല്ലാവർക്കും മാതൃകാപുരുഷനായിരുന്നു. നൂറ്റാണ്ടോളമായി മക്കയിലെ മലൈബാരികളുടെ അഭിമാനവിജ്ഞാന ഗോപുരമായി തലയുയർത്തിനിൽക്കുന്ന മലൈബാരി മദ്രസയുടെ തലവനായിരുന്ന അദ്ദേഹം, മദ്രസ കേന്ദ്രീകരിച്ച് നടന്ന എല്ലാ വിദ്യാഭ്യാസ, ജീവകാരുണ്യ, സാംസ്‌കാരിക പ്രവർത്തനങ്ങളുടെയും ചാലകശക്തിയായിരുന്നുവെന്ന് മലൈബാരി പ്രമുഖർ അനുസ്മരിച്ചു.

 

 

മലൈബാരികൾക്കിടയിലെ മധ്യസ്ഥനായിരുന്ന ഖുബ്ബയുടെ പ്രവർത്തനങ്ങളെല്ലാം ദൈവപ്രീതി മാത്രം കാംക്ഷിച്ചായിരുന്നു. വിനയവും നിഷ്‌കളങ്കതയും നിസ്വാർഥ പ്രവർത്തനവും അദ്ദേഹത്തിന് ആദരണീയസ്ഥാനം നേടിക്കൊടുത്തു. ചെറുപ്പത്തിലേ കഷ്ടപ്പാടിലൂടെ വളർന്ന്, കഷ്ടപ്പെടുന്നവർക്കുവേണ്ടി പതിറ്റാണ്ടുകളോളം പ്രവർത്തിക്കുകയും പാവങ്ങളുടെ അത്താണിയായി നിലകൊള്ളുകയും ചെയ്തുവെന്നും അവർ ചൂണ്ടിക്കാട്ടി.

 

 

ജി.ജി.ഐ പ്രസിഡന്റ് ഡോ. ഇസ്മായിൽ മരിതേരി അധ്യക്ഷത വഹിച്ചു. മൂന്നര പതിറ്റാണ്ടുനീണ്ട അധ്യാപന ജീവിതത്തിൽനിന്ന് വിരമിച്ചശേഷമുള്ള മുഴുവൻ സമയവും ഖുർആന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനും കഷ്ടപ്പെടുന്നവർക്ക് സാന്ത്വനമേകാനും അദ്ദേഹം ചെലവഴിച്ചതായി ബന്ധുവും നുസ്രത്തുൽ മസാകീൻ ട്രസ്റ്റ് സാരഥിയുമായ ശൈഖ് തലാൽ ബകുർ മലൈബാരി അനുസ്മരിച്ചു.

 

 

മലൈബാരിയ മദ്രസ ഇപ്പോൾ മസ്ജിദുൽ ഹറാമിന്റെ ഭാഗമായ ശുബൈക്കയിലായിരിക്കേ, നാല് പതിറ്റാണ്ടുമുമ്പ്‌ ഉമ്മുൽ ഖുറാ യൂനിവേഴ്‌സിറ്റിയിൽ വിദ്യാർഥിയായിരുന്ന ഓൾ ഇന്ത്യാ ഇസ്ലാഹി മൂവ്‌മെന്റ് ജനറൽ സെക്രട്ടറി ഡോ. ഹുസൈൻ മടവൂർ, മലൈബാരികളുടെ വിദ്യാഭ്യാസ ഉത്കർഷത്തിനുവേണ്ടി ഖുബ്ബ മലൈബാരി ചെയ്ത സേവനങ്ങളെ പ്രകീർത്തിച്ചു. കഠിനാധ്വാനികളായ മലൈബാരികളുമായുള്ള ദീർഘകാല ബന്ധത്തെ അനുസ്മരിച്ച ജിദ്ദ നാഷണൽ ഹോസ്പിറ്റൽ ചെയർമാൻ വി.പി മുഹമ്മദലി,  മലൈബാരി - മലയാളി ബന്ധം കൂടുതൽ സുദൃഢമാക്കുന്നതിന് എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്തു.

 

 

 

മക്ക വിദ്യാഭ്യാസ വകുപ്പ്‌ മേധാവിയുടെ ഉപദേഷ്ടാവ് ശൈഖ് ആദിൽ ബിൻ ഹംസ മലൈബാരി, മലൈബാരി മദ്രസ സൂപ്പർവൈസർ ജഅ്ഫർ മലൈബാരി, ഗ്ലോബൽ ബ്രിഡ്ജ് കമ്പനി ചെയർമാൻ ശൈഖ് അബ്ദുറഹ്മാൻ അബ്ദുല്ല യൂസുഫ് മലൈബാരി, മൊസാകോ കമ്പനി മാനേജിംഗ് ഡയറക്ടർ ശൈഖ് മുഹമ്മദ് സഈദ് മലൈബാരി, ഫൈസൽ മലൈബാരി, സുഫ് യാൻ ഉമർ മലൈബാരി, സൽമാൻ മലൈബാരി, കരീം മലൈബാരി എന്നീ മലൈബാരി പ്രമുഖരും ശൈഖ് ഖുബ്ബയുടെ മക്കളായ തുർക്കി അബ്ദുല്ല, ഫഹദ് അബ്ദുല്ല എന്നിവരും സംസാരിച്ചു.    

 

 

അബീർ മെഡിക്കൽ ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ആലുങ്ങൽ അഹമദ്,  പ്രശസ്ത മാധ്യമ പ്രവർത്തകൻ മുസാഫിർ, വ്യവസായ പ്രമുഖൻ മുല്ലവീട്ടിൽ സലീം, ജിജിഐ ട്രഷറർ പി.വി ഹസൻ സിദ്ദീഖ് ബാബു, വൈസ് പ്രസിഡന്റ് ജലീൽ കണ്ണമംഗലം, സെക്രട്ടറി കബീർ കൊണ്ടോട്ടി എന്നിവർ സംസാരിച്ചു.

 

 

ജിജിഐ ജനറൽ സെക്രട്ടറി ഹസൻ ചെറൂപ്പ സ്വാഗതവും സെക്രട്ടറി സാദിഖലി തുവ്വൂർ നന്ദിയും പറഞ്ഞു. ഖുബ്ബ മലൈബാരിയുടെ ജീവിതം ആസ്പദമാക്കിയ ഡോക്യുമെന്ററി അവതരിപ്പിച്ചു. സഹൽ കാളമ്പ്രാട്ടിലിന്റെ ഖിറാഅത്തോടെ ആരംഭിച്ച സൂം സെഷൻ നൗഫൽ പാലക്കോത്തും ഗഫൂർ കൊണ്ടോട്ടിയും നിയന്ത്രിച്ചു.

 

October 18, 2020, 21:09 pm

Advertisement

Advertisement