25 Saturday
September , 2021
12.10 AM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പ്രണയ ചിത്രം രാധേശ്യാമിൻ്റെ പുതിയ പോസ്റ്ററുമായി പ്രഭാസ്


 

പ്രഭാസ്- പൂജാ ഹെഡ്ഗെ താരജോഡികളായി എത്തുന്ന പ്രണയ ചിത്രം രാധേശ്യാമിൻ്റെ പുതിയ പോസ്റ്റർ ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ പുറത്തിറക്കി. പ്രഭാസിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് പോസ്റ്റർ ആരാധകരുമായി പങ്കുവച്ചത്.

 

മയിൽപീലിയോട് കൂടിയ നീല ഗൗൺ ധരിച്ച് നിൽക്കുന്ന സുന്ദരിയായ നായിക പൂജയെ നോക്കിനിൽക്കുന്ന പ്രഭാസിൻ്റെ ചിത്രമാണ് അണിയറ പ്രവർത്തകർ പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

 

സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രാധേശ്യാമിൻ്റ പുതിയ പോസ്റ്റർ എത്തിയതോടെ ആരാധകരും ആവേശത്തിലായി. വരുന്ന ജനുവരി 14 ന് തിയറ്ററുകളിലെത്തുന്ന ചിത്രം രാധാകൃഷ്ണ കുമാറാണ് സംവിധാനം ചെയ്യുന്നത്.

 

സിനിമാ ആസ്വാദകർക്ക് മികച്ച നാടകാനുഭവം സമ്മാനിക്കുവാൻ കഠിനപ്രയത്നം ചെയ്തിട്ടുണ്ടെന്ന് സംവിധായകൻ രാധാകൃഷ്ണകുമാർ പറഞ്ഞു.ജന്മാഷ്ടമി  ദിവസത്തിൽ ചിത്രത്തിന്റെ പോസ്റ്റർ അവതരിപ്പിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

ബഹുഭാഷ പ്രണയചിത്രമായ രാധേശ്യാമിൻ്റെ കഥ നടക്കുന്നത് 1970കളിലെ യൂറോപ്പിൻ്റെ പശ്ചാത്തലത്തിലാണ്. ഇറ്റലി, ജോർജിയ, ഹൈദരാബാദ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. യുവി ക്രിയേഷൻ്റെ ബാനറിൽ വംശിയും പ്രമോദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 

ചിത്രത്തിൽ സച്ചിൻ ഖേദേക്കർ, ഭാഗ്യശ്രീ, പ്രിയദർശി, മുരളി ശർമ, സാശാ ചേത്രി, കുനാൽ റോയ് കപൂർ എന്നിവരും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം എന്നീ നാല് ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകും.

 

ചിത്രത്തിന്  സംഗീതം ഒരുക്കുന്നത്  തമിഴ് സംഗീത സംവിധായകൻ ജസ്റ്റിൻ പ്രഭാകരനാണ്.ഛായാഗ്രഹണം: മനോജ് പരമഹംസ, എഡിറ്റിംഗ്: കോട്ടഗിരി വെങ്കിടേശ്വര റാവു,ആക്ഷൻ: നിക്ക് പവൽ,ശബ്ദ രൂപകൽപ്പന: റസൂൽ പൂക്കുട്ടി,നൃത്തം: വൈഭവി,കോസ്റ്റ്യൂം ഡിസൈനർ: തോട്ട വിജയഭാസ്‌കർ,ഇഖ ലഖാനി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ. സന്ദീപ്.

 

August 30, 2021, 18:41 pm

Advertisement

Advertisement