20 Sunday
September , 2020
12.23 AM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

നരേന്ദ്രമോദിക്ക് പിറന്നാളാശംസകളുമായി രാഹുല്‍ ഗാന്ധി


ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാളാശംസകളുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രധാനമന്ത്രിയുടെ 70ാം പിറന്നാള്‍ ദിനത്തിൽ ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധിയുടെ ആശംസ. 'നരേന്ദ്രമോദിജിക്ക് പിറന്നാളാശംസകള്‍ നേരുന്നു' എന്നാണ് രാഹുലിന്റെ ട്വീറ്റ്.

 

കഴിഞ്ഞ വർഷവും രാഹുൽ മോദിയുടെ ജന്മദിനത്തിൽ ആശംസകൾ നേർന്നിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ തുടങ്ങിയവരെല്ലാം മോദിക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.

മോദിയുടെ ജന്മദിനത്തിൽ ബിജെപി രാജ്യമെമ്പാടും പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. പിറന്നാളാഘോഷത്തിന് വിതരണം ചെയ്യാനായി 70 കിലോഗ്രാം ലഡുവാണ് തയാറാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ജന്മദിനത്തോടനുബന്ധിച്ച് ഈ ആഴ്ച സേവനവാരമായി ആഘോഷിക്കുമെന്ന് ബിജെപി പ്രവർത്തകൻ പറഞ്ഞു. അദ്ദേഹം സേവനത്തിൽ വിശ്വസിക്കുന്നയാളാണ് അതിനാലാണ് സേവനവാരം ആചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

 

പ്രധാൻമന്ത്രി സുരക്ഷ ബീമ യോജന പ്രകാരം ഈ ദിനത്തിൽ 20,000 പേർക്ക് ഇൻഷൂറൻസ് നൽകുന്ന പരിപാടി വഡോദരയിൽ സംഘടിപ്പിച്ചിട്ടുണ്ട്. ഈ മാസം 20 വരെയാണ് 'സേവ സപ്താഹ്' ആചരിക്കുന്നത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരിപാടി. ശുചീകരണ പരിപാടികളും സാനിറ്ററി പാഡുകള്‍, വീല്‍ ചെയറുകള്‍, ശ്രവണ സഹായികള്‍ തുടങ്ങിയവയുടെ വിതരണവും ബിജെപി സംഘടിപ്പിക്കുന്നുണ്ട്.

 

2014 ന് ശേഷമുള്ള എല്ലാ പിറന്നാള്‍ ദിനത്തിലും മോദി അമ്മ ഹീരാ ബായിയെ സന്ദര്‍ശിച്ചിരുന്നു. എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇത്തവണ സന്ദര്‍ശനം ഒഴിവാക്കിയിട്ടുണ്ട്.

September 17, 2020, 11:02 am

Advertisement

Advertisement