20 Monday
January , 2020
5.52 PM
livenews logo
flash News
ബിജെപി അധ്യക്ഷനായി ജെപി നഡ്ഡയെ തിരഞ്ഞെടുത്തു നിർഭയ കൂട്ടബലാൽസം​ഗക്കേസ്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട പ്രതിയുടെ ഹരജി സുപ്രിംകോടതി തള്ളി സിഎഎ വിരുദ്ധ ഹരജി: ചീഫ് സെക്രട്ടറി ​ഗവർണറുമായി കൂടിക്കാഴ്ച നടത്തി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സമാപിച്ചു സംസ്ഥാനത്ത് എൻആർസിയും സിഎഎയും നടപ്പാക്കേണ്ടെന്ന് മന്ത്രിസഭാ തീരുമാനം കണ്ണൂർ അമ്പായത്തോടിൽ മാവോയിസ്റ്റുകൾ ഇറങ്ങി 2022 ഖത്തർ ലോകകപ്പ് കാണികള്‍ക്കായി 16 ഫ്ലോട്ടിങ് ഹോട്ടലുകള്‍ ഒരുങ്ങുന്നു ഹിസ്ബുൽ ഭീകരർക്കൊപ്പം അറസ്റ്റിലായ ഡിവൈഎസ്പി ദേവീന്ദർ സിങ്ങിനെതിരേ കൂടുതൽ വെളിപ്പെടുത്തൽ പഹയന്റെ ബല്യ വർത്തമാനങ്ങളുമായി വിനോദ് നാരായണൻ കോൺ​ഗ്രസ് ഭരിക്കുന്ന കൂടുതൽ സംസ്ഥാനങ്ങളിൽ സിഎഎ വിരുദ്ധ പ്രമേയം പാസാക്കുമെന്ന് അഹമ്മദ് പട്ടേൽ

പൗരത്വ ഭേ​ദ​ഗതി ബില്ല് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വംശീയ ശുദ്ധീകരണത്തിനുള്ള കേന്ദ്രത്തിന്റെ ക്രിമിനൽ ആക്രമണമെന്ന് രാഹുൽ ​ഗാന്ധി

December 11, 2019, 10:47 am

വടക്കുകിഴക്കൻ മേഖലയെ വംശീയമായി തുടച്ചുനീക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ക്രിമിനൽ ആക്രമണമാണ് പൗരത്വഭേദ​ഗതി ബില്ലെന്ന് രാഹുൽ ​ഗാന്ധി. രാജ്യസഭയിൽ ഇന്ന് പൗരത്വ ഭേദ​ഗതി ബില്ല് അവതരിപ്പിക്കാനിരിക്കെയാണ് രാഹുൽ ​​ഗാന്ധിയുടെ പ്രതികരണം.

 


വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനതയ്ക്ക് താൻ ഐകദാർഢ്യം പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ചയാണ് പൗരത്വ ഭേദ​ഗതി ബില്ല് ലോക്സഭയിൽ പാസായത്.

 

ബില്ലിനെതിരേ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കനത്ത പ്രതിഷേധമാണ് അലയടിക്കുന്നത്. ബിപ്ല്ബ് കുമാർ ദേബിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ത്രിപുരയിൽ 48 മണിക്കൂർ സമയത്തേക്ക് എസ്എംഎസ്, ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരിക്കുകയാണ്.

 


2014 ഡിസംബർ 31നു മുമ്പ് ഇന്ത്യയിലെത്തിയ മുസ് ലിം ഇതര പാകിസ്താനി, ബം​ഗ്ലാദേശ്, അഫ്​ഗാനിസ്താൻ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് പൗരത്വം ഉറപ്പുവരുത്തുന്നതാണ് നിർദിഷ്ട ബില്ല.

December 11, 2019, 10:47 am

Advertisement