23 Wednesday
September , 2020
9.38 AM
livenews logo
flash News
ചികിത്സ വൈകി ആദിവാസി ബാലന്റെ മരണം; മധ്യപ്രദേശിൽ തൊഴിലുടമയടക്കം മൂന്ന് പേർക്കെതിരെ എൻഎസ്എ ചുമത്തി കുവൈത്തിൽ പ്രവാസി തൊഴിലാളികളെ പരിമിതപ്പെടുത്താൻ തീരുമാനം അലൻ- താഹ കേസിലെ ജാമ്യ ഉത്തരവ് വായിച്ച് പോസ്റ്റിട്ടു; പൊലീസുകാരനെ വീണ്ടും വേട്ടയാടി കമ്മീഷണർ; കാരണം കാണിക്കല്‍ നോട്ടീസ് പാലത്തായി കേസിലെ വീഴ്ച മറയ്ക്കാൻ ശ്രമിച്ച് എസ്പി യതീഷ് ചന്ദ്രയും; മറുപടിയില്ലാതെ വിവരാവകാശ അപേക്ഷ ചട്ടവിരുദ്ധമായി തീർപ്പാക്കി അബൂദബിയിൽ മദ്യം വാങ്ങുന്നതിനും കുടിക്കുന്നതിനുമുള്ള അനുമതി റദ്ദാക്കി അന്ന് ചായക്കടക്കാരനായും ഇന്ന് കർഷകനായും ഒരേ ആൾ; മോദി സർക്കാരിനെ ന്യായീകരിക്കാൻ എഎന്‍എ റിപ്പോർട്ടറുടെ വേഷം കെട്ടൽ കാർഷിക ബില്ലുകളെ പ്രതിപക്ഷം എതിർക്കുന്നത് ഇടനിലക്കാരുടെ സ്വാധീനം മൂലം; ബിജെപി സർക്കാരിന് തിരിച്ചടി; നിയമസഭയിലെ കൈയാങ്കളി കേസ് പിൻവലിക്കില്ലെന്ന് കോടതി പാപ്പരെന്ന് പ്രഖ്യാപിച്ച കമ്പനികൾക്കടക്കം വിദേശത്ത് കോടിക്കണക്കിന് കള്ളപ്പണം; മോദി സർക്കാരിന്റെ ഇരട്ടത്താപ്പ് വ്യക്തമാക്കി രേഖകൾ വൈപ്പിനിൽ യുവാവിനെ മർദനമേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

താരങ്ങളുടെ സംഭാവനയെ ചൊല്ലി തർക്കം; രജനി ആരാധകൻ വിജയ് ആരാധകനെ കൊന്നു


തമിഴ്നാട്ടില്‍ താരങ്ങളുടെ കോവിഡ് ദുരിതാശ്വാസ സംഭാവനയെ ചൊല്ലിയുള്ള തർക്കം കൊലപാതകത്തിൽ കലാശിച്ചു. തമിഴ് താരങ്ങളായ രജനികാന്തിന്റേയും വിജയുടേയും ആരാധകർ തമ്മിലുള്ള തർക്കത്തിനൊടുവിലാണ് ഒരാൾ കൊല്ലപ്പെട്ടത്. ചെന്നൈയിലെ മാരക്കാനത്താണ് സംഭവം. 

 

രജനികാന്ത് ആരാധകനായ എ ദിനേശ് ബാബുവാണ് വിജയ് ആരാധകനായ യുവരാജിനെയാണ് കൊലപ്പെടുത്തിയത്. വിജയ് ആണ് രജനികാന്തിനേക്കാൾ കൂടുതല്‍ പണം ദുരിതാശ്വാസത്തിനായി സഹായം ചെയ്തത് എന്നു പറഞ്ഞായിരുന്നു തർക്കം തുടങ്ങിയത്. 

 

വാക്കുതര്‍ക്കത്തില്‍ തുടങ്ങിയ സംഭവത്തില്‍ ദിനേശ് ബാബു യുവരാജിനെ ഉന്തുകയായിരുന്നു. താഴെ വീണ യുവരാജ് അപ്പോള്‍ തന്നെ മരിച്ചു. മൃതശരീരം പുതുച്ചേരി സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്. ദിനേശ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദിനേശ് ബാബുവും യുവരാജും അയല്‍വീട്ടില്‍ താമസിക്കുന്നവരും സുഹൃത്തുക്കളുമായിരുന്നു. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നടന്‍ വിജയ് ഒരു കോടി 30 ലക്ഷം രൂപയാണ് സംഭാവന ചെയ്തത്. ഇതില്‍ കേരളത്തിന് പത്തു ലക്ഷം രൂപയും ഉള്‍പ്പെടുന്നു. 

 

ഇതു കൂടാതെ ഫാന്‍ ക്ലബ്ബുകള്‍ വഴി സഹായം ആവശ്യമുള്ളവര്‍ക്ക് നേരിട്ടെത്തിക്കാനുള്ള പണവും വിജയ് നല്‍കിയിട്ടുണ്ട്. അതേസമയം, സിനിമ മേഖലയിലെ ദിവസ വേതനക്കാരെ സഹായിക്കാന്‍ 50 ലക്ഷം രൂപയാണ് രജനികാന്ത് നല്‍കിയത്.

April 24, 2020, 16:35 pm

Advertisement

Advertisement