19 Saturday
September , 2020
11.39 PM
livenews logo
flash News
യാത്രാനിയന്ത്രണം മറികടക്കാൻ യാത്രക്കാരെ വട്ടംകറക്കി വിമാനക്കമ്പനികൾ പണമുണ്ടാക്കുന്നു കൊറോണയോട് പൊരുതുന്ന മുൻനിരപോരാളികൾക്ക് നന്ദി പറഞ്ഞ് ഖത്തർ ആരോ​ഗ്യമന്ത്രി തേങ്ങയില്ല; തെങ്ങിൻമുകളിൽ വാർത്താസമ്മേളനം നടത്തി മന്ത്രി ഇത് ഹൃദയഭേദകം; പ്രത്യേകിച്ച് സുഹൃത്തെന്നു കരുതിയ ആളുടെ മൊഴിമാറ്റം ഞെട്ടിച്ചു: കൂറുമാറ്റത്തിനെതിരെ പാർവതി സ്വർണക്കടത്ത് കേസ്: കെ ടി ജലീലിന്റെ ദുബയ് സുഹൃത്തുക്കൾ കരിനിഴലിൽ; വിയർക്കുന്നത് മന്ത്രിയുടെ സഹായികൾ അമ്മ മരിച്ച വിവരം ഏഴ് വർഷം മറച്ച് വച്ച് മകളും ചെറുമകനും ചേർന്ന് തട്ടിയത് പത്ത് ലക്ഷം രൂപയുടെ പെന്‍ഷന്‍ തുക പ്രതിരോധ രഹസ്യങ്ങൾ ചോർത്തി; ഡൽഹിയിൽ മാധ്യമപ്രവർത്തകനും ചൈന- നേപ്പാൾ സ്വദേശികളും അറസ്റ്റിൽ കൊച്ചിയും കേരളവും തീവ്രവാദികളുടെ കേന്ദ്രമായി മാറിയെന്ന് പി ടി തോമസും വി മുരളീധരനും ഗുജറാത്തില്‍ ആശുപത്രി ജീവനക്കാരുടെ മര്‍​ദനത്തിനിരയായ കോവിഡ് രോ​ഗിക്ക് ദാരുണാന്ത്യം കറൻസിയിലും പാഠപുസ്തകത്തിലും ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ മാപ്പുമായി നേപ്പാൾ

മോദിക്കും യോ​ഗിക്കുമൊപ്പം വേദി പങ്കിട്ട രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ദ് നൃത്യ ​ഗോപാൽ ദാസിന് കൊറോണ



രാമക്ഷേത്ര ട്രസ്റ്റ് ചെയർപെഴ്സൻ മഹന്ദ് നൃത്യ ​ഗോപാൽ ദാസിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ആ​ഗസ്ത് അ‍ഞ്ചിന് നടന്ന രാമക്ഷേത്ര ശിലാസ്ഥാപന ചടങ്ങിൽ നൃത്യ ​ഗോപാൽ പങ്കെടുത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്, ആർഎസ്എസ് മേധാവി മോഹൻ ഭ​ഗവത്, യുപി ​ഗവർണർ ആനന്ദിബെൻ പട്ടേൽ തുടങ്ങിയവർ ശിലാസ്ഥാപനത്തിൽ പങ്കെടുത്തിരുന്നു.

 

മഥുരയിൽ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങളിൽ പങ്കെടുത്തതിന് ശേഷം നടന്ന പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ശ്വാസതടസ്സത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

മഹന്ദ് നൃത്യദാസിന് കൊറോണ സ്ഥിരീകരിച്ചതിനു പിന്നാലെ മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് മധുര ജില്ലാ മെഡിക്കൽ ഓഫിസറെ വിളിച്ച് വേണ്ട നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയതായി സർക്കാർ അറിയിച്ചു.

 

അതേസമയം ശിലാസ്ഥാപന വേദിയിലെ മഹന്ദ് നൃത്യയുടെ സാന്നിധ്യം പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ളവരെ ഏതുതരത്തിൽ ബാധിക്കുമെന്ന് വ്യക്തമല്ല. നൃത്യ ദാസുമായി സമ്പർക്കത്തിലേർപ്പെട്ടിട്ടുണ്ടെങ്കിൽ ഇവർ ക്വാറന്റൈനിൽ പോവേണ്ടിവരികയും കോവിഡ് പരിശോധനയ്ക്കു വിധേയരാവേണ്ടിയും വരും. അമിത് ഷാ അടക്കം മോദി മന്ത്രിസഭയിലെ അഞ്ചുമന്ത്രിമാർക്കാണ് ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.

 

നേരത്തേ അയോധ്യയിൽ രണ്ടു രാമക്ഷേത്ര പൂജാരിമാർക്കും 16 സുരക്ഷാ ജീവനക്കാർക്കും കൊറോണ സ്ഥിരീകരിച്ചിരുന്നു.

 

August 13, 2020, 12:38 pm

Advertisement

Advertisement