7 Tuesday
July , 2020
6.41 PM
livenews logo
flash News
വീണ്ടും ഞെട്ടിച്ച് കോവിഡ്; ഇന്ന് 272 പേർക്ക് രോ​ഗം ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു

ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച് തിരിച്ചുവരും; തൽക്കാലം വാരിയംകുന്നനിൽ നിന്ന് പിൻമാറുന്നതായി റമീസ്


കോഴിക്കോട്: ആഷിക് അബു- പൃഥ്വിരാജ് ടീമിന്റെ വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് താല്‍ക്കാലികമായി വിട്ടുനില്‍ക്കുകയാണെന്ന് തിരക്കഥാകൃത്തുകളിൽ ഒരാളായ റമീസ് മുഹമ്മദ്. തനിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ സിനിമയെ ദോഷമായി ബാധിക്കുന്നു എന്നതിനാലാണ് വിട്ടുനില്‍ക്കുന്നതെന്നും അവ തെറ്റാണെന്ന് തെളിയിച്ച് തിരിച്ചുവരുമെന്നും റമീസ് ഫേസ്ബുക്കില്‍ കുറിച്ചു. 

 

ഈ വിവരങ്ങള്‍ ‘വാരിയംകുന്നന്‍’ എന്ന സിനിമയുടെ നിര്‍മ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളില്‍ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തില്‍ താന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണെന്നും റമീസ് വ്യക്തമാക്കി.

 

അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാന്‍ തനിക്ക് കഴിയും. ഞാന്‍ അത് തെളിയിക്കുകയും തന്റെ നിരപരാധിത്വം പൊതുസമൂഹത്തില്‍ ബോധിപ്പിക്കുകയും ചെയ്യുമെന്നും റമീസ് കൂട്ടിച്ചേർത്തു.

 

റമീസിന്റെ ഫേസ്ബുക്ക് പോസ്റ്റ്

 

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയില്‍, ഇപ്പോള്‍ വാരിയംകുന്നന്‍ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതില്‍ പ്രധാനം എനിക്ക് എതിരില്‍ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്.

 

എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളില്‍ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തില്‍ ഞാന്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്.

 

അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാന്‍ എനിക്ക് കഴിയുകയും ചെയ്യും. ഞാന്‍ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തില്‍ ബോധിപ്പിക്കുകയും ചെയ്യും.

 

എന്നാല്‍, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തില്‍ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷെ, ദൌര്‍ഭാഗ്യവശാല്‍ അത് ഇപ്പോള്‍ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്.

 

ആയതിനാല്‍, എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്നും ഞാന്‍ താല്‍ക്കാലികമായി വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവര്‍ത്തനങ്ങളിലേക്ക് ഞാന്‍ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും.

 

ഈ വിവരങ്ങള്‍ ‘വാരിയംകുന്നന്‍’ എന്ന സിനിമയുടെ നിര്‍മ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

June 27, 2020, 12:13 pm

Advertisement