17 Tuesday
September , 2019
1.46 AM
livenews logo
flash News
സംവരണം: യോഗി ആദിത്യനാഥിന് തിരിച്ചടിയായി അലഹബാദ് ഹൈക്കോടതി വിധി കർണാടകയിൽ കന്നഡ മതി; അതിൽ വിട്ടുവീഴ്ചയില്ല; അമിത്ഷായുടെ ഹിന്ദി വാദം തള്ളി യെദ്യൂരപ്പ പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കിൽ ജീവനൊടുക്കും; തബ്‌രീസ് അന്‍സാരിയുടെ ഭാര്യ പഴയത്ത് മന സുമേഷ് നമ്പൂതിരി ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി പഞ്ചറായ ടയര്‍ മാറ്റിയിടുന്നതിനിടെ ഡ്രൈവറും സഹായിക്കാനെത്തിയ ഡോക്ടറും ബസ് കയറി മരിച്ചു അസം ഒരു ഉദാഹരണമാണ്; യുപിയിലും പൗരത്വ പട്ടിക കൊണ്ടുവരുമെന്ന് ആദിത്യനാഥ് ഫാറൂഖ് അബ്ദുല്ല പൊതുസുരക്ഷാ നിയമ പ്രകാരം കസ്റ്റഡിയിൽ; നടപടി ഹേബിയസ് കോർപസ് പരി​ഗണിക്കാനിരിക്കെ കശ്മീരില്‍ സ്‌കൂളുകള്‍ അടഞ്ഞുതന്നെ; കുട്ടികളെ പഠിപ്പിക്കാന്‍ ബദല്‍മാര്‍ഗവുമായി അധികൃതര്‍ ആവശ്യമെങ്കിൽ ജമ്മു കശ്മീർ സന്ദർശിക്കും: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാതൃഭാഷ ഹിന്ദിയായവർ വെറും 26% മാത്രം; ഏറ്റവുമധികം സംസാരിക്കുന്നത് ഹിന്ദിയല്ലെന്ന് സെൻസസ് കണക്കുകൾ

മദ്യപിച്ചെത്തിയ ഓഫീസർമാർ യുവാക്കളെ മർദിച്ച് പള്ളിക്ക് കല്ലെറിയാൻ പറഞ്ഞു; കശ്മീരികൾ നേരിടുന്ന അതിക്രമങ്ങൾ വിവരിച്ച് റാണാ അയ്യൂബ്

September 07, 2019, 16:11 pm

പ്രത്യേകാധികാരംഎടുത്തുകളഞ്ഞതിനു ശേഷം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന കശ്മീരിൽ ജനങ്ങളോട് സൈന്യം കാണിക്കുന്ന അതിക്രമങ്ങള്‍ വിവരിച്ച് എഴുത്തുകാരി റാണാ അയ്യൂബ്. വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ ലേഖനത്തിലാണ് റാണാ അയ്യൂബ് ഇക്കാര്യങ്ങൾ വിശദമാക്കുന്നത്. കശ്മീര്‍ സന്ദര്‍ശിച്ച് അവിടുത്തെ ജനങ്ങളുമായി സംസാരിച്ചപ്പോള്‍ മനസിലാക്കിയ കാര്യങ്ങളാണ് ലേഖനത്തില്‍ വിവരിക്കുന്നത്.

 

കശ്മീരിലെ വീടുകളില്‍ അതിക്രമിച്ചു കയറുന്ന സൈന്യം അകാരണമായി കുട്ടികള്‍ അടക്കമുള്ളവരെ മര്‍ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയാണെന്ന് ലേഖനത്തില്‍ പറയുന്നു. ‘ഞാന്‍ മുസഫര്‍ അഹമ്മദിനെ കണ്ടു. അവന് 20 വയസാണ്. പരിഗാമിലെ ഒരു ബേക്കറിയില്‍ മകനും സഹോദരനുമൊപ്പം ജോലി ചെയ്യുകയാണ്. ആഗസ്റ്റ് ആറിന് രാഷ്ട്രീയ റൈഫിള്‍സിന്റെ സുരക്ഷാ യൂണിറ്റിലെ ചിലര്‍ വീട്ടിലെത്തുകയും വാതിലിനു മുട്ടുകയും ചെയ്തു. ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന മൈന്‍ റസിസ്റ്റന്റ് വാഹനത്തിലാണ് അവര്‍ വന്നത്. അവര്‍ വീടിന്റെ ജാലകങ്ങള്‍ പൊട്ടിക്കാന്‍ തുടങ്ങി. ഓഫീസര്‍മാര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നാണ് മുസഫര്‍ എന്നോടു പറഞ്ഞത്.

 

30 ഓളം ഓഫീസര്‍മാര്‍ വീട് കൊള്ളയടിച്ചെന്നും ലേഖനത്തിൽ വിവരിക്കുന്നു. ഒരാള്‍ മുസഫറിന്റെ കഴുത്തിന് പിടിച്ചുകൊണ്ട് ചോദിച്ചു, ‘എവിടെ നിങ്ങളുടെ കുട്ടാളികള്‍?’. അയാള്‍ മുസഫറിനെ വലിച്ചിഴച്ച് പ്രദേശത്തെ പള്ളിക്കു അരികിലെത്തിച്ച് പള്ളിക്കുനേരെ കല്ലെറിയാന്‍ ആവശ്യപ്പെട്ടു. മുസഫര്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ അവനെ വീണ്ടും മര്‍ദിച്ചു. ‘നിങ്ങള്‍ ഞങ്ങള്‍ക്കുനേരെ എറിയും പോലെ പള്ളിക്കുനേരെ കല്ലെറിയൂ‘- അവര്‍ പറഞ്ഞതായി അവന്‍ പറഞ്ഞു’- ലേഖനത്തില്‍ പറയുന്നു.

 

മണിക്കൂറുകളോളം മുളവടി ഉപയോഗിച്ച് മര്‍ദിച്ചെന്നും മുസഫര്‍ പറഞ്ഞതായി റാണാ അയൂബ് ലേഖനത്തില്‍ പറയുന്നു. അബോധാവസ്ഥയിലായപ്പോള്‍, വൈദ്യുതാഘാതം ഏല്‍പ്പിച്ച് എഴുന്നേല്‍പ്പിച്ചു. പൊള്ളിയ ഭാഗങ്ങള്‍ അവന്‍ തനിക്കു കാണിച്ചുതന്നെന്നും റാണ അയൂബ് വ്യക്തമാക്കുന്നു. മുസഫറിനെയും സഹോദരന്‍ അഹമ്മദിനെയും 20 ദിവസമാണ് ജയിലിലിട്ടതെന്നും റാണ അയൂബ് വിശദമാക്കുന്നു.

September 07, 2019, 16:11 pm