15 Thursday
April , 2021
7.58 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ കണ്ടു; പൃഥിരാജ് മുഖേന സംവിധായകനെ ഇഷ്ടമറിയിച്ച് റാണി മുഖർജികൊറോണക്കാലം തിയേറ്ററുകൾ അടച്ചിടുന്നതിനു കാരണമായപ്പോൾ ഒടിടി റിലീസിലൂടെ മലയാളചിത്രങ്ങൾക്ക് ആ​ഗോളതലത്തിൽ സ്വീകാര്യത ലഭിക്കുകയുണ്ടായി. അത്തരമൊരു ചിത്രമായിരുന്നു നിമിഷാ സജയനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ജിയോ ബേബി അണിയിച്ചൊരുക്കിയ ദ ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. ഇതുവരെ മലയാള സിനിമ പറയാത്ത രീതിയിൽ പുറത്തിറങ്ങിയ സ്ത്രീപക്ഷ ചിത്രമായ ​ഗ്രേറ്റ് ഇന്ത്യൻ കിച്ചണ് സംഘപരിവാറിന്റെ സൈബർ ആക്രമണങ്ങൾക്കു പോലും ഇരയാവേണ്ടി വന്നു. ശബരിമലയിലെ യുവതീ പ്രവേശനവും സ്ത്രീകളുടെ ആർത്തവകാലവുമൊക്കെ ചർച്ച ചെയ്ത സിനിമ പുലർകാലംമുതൽ രാവേറുന്നതു വരെയുള്ള വീടകങ്ങളിലെ ജോലിഭാരവും കിടപ്പറയിൽ നേരിടുന്ന ലൈം​ഗികവിരക്തി വരെ വരച്ചുകാട്ടുകയുണ്ടായി.

 

ഇപ്പോഴിതാ ചിത്രം കണ്ടിഷ്ടപ്പെട്ട ബോളിവുഡ് താരം റാണി മുഖർജി സംവിധായകൻ ജിയോ ബേബിയെ പ്രശംസിച്ചു രം​ഗത്തെത്തിയിരിക്കുന്നു. ബോളിവുഡിലും സാന്നിധ്യമറിയിച്ച പൃഥിരാജ് മുഖേനയാണ് റാണി മുഖർജി ദ ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമ കണ്ടതും ഇഷ്ടപ്പെട്ടതും ജിയോ ബേബിയെ അറിയിച്ചത്.

 

പൃഥി, ഇതു ഞാനാണ്. ദ ​ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമ ഞാൻ കണ്ടു. ബ്രില്യന്റ് ആയ സിനിമയാണതെന്ന് ഞാൻ കരുതുന്നു. ചിത്രം ഇഷ്ടമായെന്നും അടുത്തിടെ ഇറങ്ങിയ ഇന്ത്യൻ സിനിമകളിലെ മഹത്തരമായ സിനിമകളിലൊന്നാണ് അതെന്നും ചിത്രത്തിന്റെ സംവിധായകനെ ദയവായി അറിയിക്കാമോ. ചിത്രത്തിൽ താങ്കളുടെ പേരും എഴുതി കാണിച്ചിരുന്നതിനാലാണ് ഈ സന്ദേശം താങ്കൾ മുഖേന അറിയിക്കാം എന്നു കരുതിയത്. വളരെ മികച്ച സിനിമയാണത്. എന്നായിരുന്നു റാണി മുഖർജി പൃഥി രാജിന് അയച്ച സന്ദേശം.

 

ഇതേ സന്ദേശം ജിയോ ബേബിക്ക് അയച്ചുനൽകിയാണ് പൃഥി തന്നെയേൽപ്പിച്ച ജോലി പൂർത്തിയാക്കിയത്. അതേസമയം തനിക്കിതുവരെ സിനിമ കാണാൻ കഴിഞ്ഞില്ലെന്ന ഖേദപ്രകടനം നടത്തിയ പൃഥ്രി ചിത്രത്തിന്റെ വിജയത്തിൽ അണിയറ പ്രവർത്തകരെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.

 

പൃഥ്വിരാജിന്റെ വാട്സ്ആപ്പ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് ജിയോ ബേബി തന്റെ സന്തോഷം പങ്കിട്ടത്. ദൃശ്യം 2 അടക്കമുള്ള ചിത്രങ്ങളാണ് അടുത്തിടെ ഒടിടി റിലീസ് ചെയ്ത് നിരൂപകപ്രശംസ നേടിയത്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്താൽ ഭാഷാഭേദമന്യേ കൂടുതൽ പേരിലേക്ക് ചിത്രം എത്താൻ സഹായകരമാവുമെന്ന് വിലയിരുത്തലുകളും ഇതുസംബന്ധിച്ച വിവാദങ്ങൾക്കിടെ നിരവധി പേർ സാമൂഹികമാധ്യമങ്ങളിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് റാണി മുഖർജിയുടെ അഭിനന്ദനസന്ദേശവും.

 

April 08, 2021, 20:42 pm

Advertisement

Advertisement