15 Thursday
April , 2021
8.55 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

മലയാളപത്രങ്ങളുടെ കൗതുകശേഖരവുമായി റഷീദ് മക്കട


സിദ്ദീഖ് കുറ്റിക്കാട്ടുർ

 

മാതൃഭാഷയിൽ പുറത്തിറങ്ങിയ പത്രങ്ങളുടെ വിപുല ശേഖരവുമായി റഷീദ് മക്കട. ആശയ വിനിമയത്തിനുള്ള ഉപാധിയായും വ്യവഹാര ചിഹ്നമായും കണക്കാക്കപ്പെടുന്ന മാതൃഭാഷയോട് അത്രമേൽ അനുരാഗം വച്ചുപുലർത്തുന്നത് കൊണ്ടാവാം ഇവിടെ ഇങ്ങിനെ ഒരാൾ മലയാള ഭാഷയിൽ ഇറങ്ങിയ പത്രങ്ങളുടെ സൂക്ഷിപ്പുകാരനായി മാറിയത്.

 

മലയാളത്തിൽ ഇന്നേ വരെ ഇറങ്ങിയ പ്രധാന ദിനപത്രങ്ങൾ, കൂടാതെ പ്രധാന സംഭവങ്ങൾ. പ്രമുഖരുടെ വിയോഗങ്ങൾ. കൗതുക വാർത്തകൾ, വിശേഷങ്ങൾ എന്നിവ അടങ്ങിയ പ്രത്യേക ദിനപത്രങ്ങൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളുന്നതാണ് പത്ര ശേഖരം. ഇത് പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനും ചരിത്ര കുതുകികൾക്ക് വഴികാട്ടിയായും ഇദ്ദേഹം സജീവമായി രംഗത്തുണ്ട്.

 

ഇന്ദിരാഗാന്ധി,വെടിയേറ്റു മരിച്ച സംഭവം, എകെജി, ഇ.എം.സ് എന്നിവരുടെ വിയോഗം, അടിയന്തിരാവസ്ഥ, ബാബരി മസ്ജിദ് പതനം തുടങ്ങി പുതിയ തലമുറ അറിയാനാഗ്രഹിക്കുന്ന വാർത്തകളുടെ ശേഖരമാണ് ഇദ്ദേഹം ആവശ്യക്കാർക്ക് പകർന്നു നൽകുന്നത് .

 

 

 

ഇതോടൊപ്പം അഞ്ഞൂറിലധികം മലയാള മാഗസിനുകളും വിദേശത്ത് മാത്രം അച്ചടിക്കുന്ന മലയാള പത്രങ്ങളും ഇദ്ദേഹത്തിൻ്റെ ശേഖരത്തിലുണ്ട്. അൽഅമീൻ, സ്വദേശാഭിമാനി, കൊച്ചി, മധുര എന്നീ സ്ഥലങ്ങളിൽ നിന്നിറങ്ങുന്ന അതിർഷ്ടം, സ്ഫുലിംഗം, പോപ്പുലർ വോയ്സ്, മലബാർ വാർത്ത, ലെജിസ്ലേറ്റീവ് മിറർ, ചത്രഗിരി, ജനശ്രീ, ഡോ.സുബ്രഹ്മണ്യസ്വാമി എഡിറ്ററായിരുന്ന തൃശൂർ എക്സ്പ്രസ്, എക്സ്ക്ലൂസീവ്,
മലയാള മനോരമ, മാതൃഭുമി, മാധ്യമം, സുപ്രഭാതം, ചന്ദ്രിക, ദേശാഭിമാനി, തേജസ്, വർത്തമാനം ഇങ്ങിനെ പോവുന്നു ചരമമടഞ്ഞതും ഇപ്പോൾ സജീവമായി നിലനിൽക്കുകയും ചെയ്യുന്ന നൂറോളം വരുന്ന പത്രങ്ങളുടെ വിശേഷങ്ങൾ.

 

പുരാവസ്തു ശേഖരത്തിൽ പ്രിയം വച്ചുപുലർത്തുന്ന ഇദ്ദേഹത്തിൻ്റെ സമ്പാദ്യത്തിൽ ഇത് വരെ ഇറങ്ങിയ ഇന്ത്യൻ സ്റ്റാമ്പുകൾ, നാണയങ്ങൾ, ചർക്ക, ലോകത്തിലെ ഏറ്റവും ചെറിയ ഖുർആൻ, പഴയ കാല പാത്രങ്ങൾ, എന്നിവയും ഉൾപ്പെടുന്നു. സ്കൂൾ, കോളജ്, പൊതു എക്സിബിഷനുകൾ എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിൻ്റെ ശേഖരങ്ങൾ പ്രദർശിപ്പിക്കാറുണ്ട്.

 

February 21, 2021, 19:18 pm

Advertisement

Advertisement