23 Friday
August , 2019
4.24 AM
livenews logo
flash News
ഇതു ചാന്ദ്രയാന്‍-2 പകര്‍ത്തിയ ചന്ദ്രന്റെ ചിത്രം തുഷാറിനെ കുടുക്കിയത് സിപിഐഎം: ബിജെപി എന്തു ചെയ്‌തെന്ന് പറയാന്‍ സൗകര്യമില്ലെന്ന് ശ്രീധരൻ പിള്ള ​ഗോമൃത്യു കേന്ദ്രമായി ബിജെപി നേതാവിന്റെ ​ഗോശാല; പശുക്കൾ കൂട്ടത്തോടെ ചത്തനിലയിൽ പി ചിദംബരത്തെ അഞ്ചുദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിട്ടു സാമൂഹിക, സാമ്പത്തിക, ജാതി സര്‍വേ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് ഡോ. എം.കെ മുനീര്‍ 22 തോ​ക്കു​ക​ളി​ൽ ഒ​ന്നു​പോ​ലും പൊ​ട്ടി​യി​ല്ല; ജ​ഗ​ന്നാ​ഥ് മി​ശ്ര​യു​ടെ സം​സ്കാ​രച്ചടങ്ങ് കുളമാക്കി പൊലീസ് തുഷാർ വെള്ളാപ്പള്ളിയുടെ അറസ്റ്റ്; പരാതി നൽകിയയാളുടെ വീട്ടിൽ പൊലീസ് പരിശോധന ഉരുളിനൊപ്പം ഒലിച്ചുപോയ പാതാറുകാരുടെ ജീവിതം ശൂന്യതയിൽ തുഷാര്‍ വെള്ളാപ്പള്ളിയെ എംഎ യൂസുഫലി 'രക്ഷിച്ചു' ശ്മശാനത്തിലേക്കു വഴി നിഷേധിച്ചു; ദലിതന്റെ മൃതദേഹം പാലത്തില്‍ നിന്നു കെട്ടിയിറക്കി

രവി ശാസ്ത്രി വിസമ്മതിച്ചാല്‍ മാത്രം ഇന്ത്യക്ക് മറ്റൊരു പരിശീലകന്‍

July 30, 2019, 14:12 pm

ലോകകപ്പിലെ തോല്‍വി കഴിഞ്ഞ് ഇന്ത്യന്‍ ടീം മടങ്ങിയെത്തിയതിനു പിന്നാലെ സജീവമായതാണ് പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകള്‍. അതിനിടെ വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെയും തിരഞ്ഞെടുത്തു. ഇനി പരിശീലകനെ തിരഞ്ഞെടുക്കുന്നതിനുള്ള ഊഴമാണ്. അതിനുള്ള നടപടിക്രമങ്ങളും ബിസിസിഐ തുടങ്ങിവച്ചു. നിലവിലെ പരിശീലകന്‍ രവി ശാസ്ത്രിയോടൊപ്പമാണ് നായകന്‍ വിരാട് കോഹ്‌ലി.

 

 

എന്നാല്‍ ഇന്ത്യക്ക് പ്രഥമ ലോകകപ്പ് നേടിക്കൊടുത്ത നായകന്‍ കപില്‍ ദേവും മുന്‍ ബാറ്റ്‌സ്മാനും പരിശീലകനുമായ അന്‍ഷുമാന്‍ ഗെയ്ക്കവാദും വനിതാ ടീം മുന്‍ ക്യാപ്റ്റന്‍ ശാന്ത രംഗസ്വാമിയും അടങ്ങിയ ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് എന്നതാണ് വസ്തുത.

 


മുഖ്യ പരിശീലകന്‍, ബാറ്റിങ് പരിശീലകന്‍, ബൗളിങ് പരിശീലകന്‍, ഫീല്‍ഡിങ് കോച്ച്, ഫിസിയോതെറാപ്പിസ്റ്റ്, സ്‌ട്രെങ്ത് ആന്റ് കണ്ടീഷനിങ് കോച്ച്, അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ തുടങ്ങിയ പദവികളിലേക്കാണ് ബിസിസിഐ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. ജൂലൈ 30നാണ് അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി.

 

ശാസ്ത്രിക്കു പുറമേ റോബിന്‍ സിങ്, മൈക്ക് ഹെസന്‍, ടോം മൂഡി, മഹേല ജയവര്‍ധന എന്നിവരാണ് പരിശീലകനാവാന്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നവര്‍. അതേസമയം കോഹ്‌ലിയുടെ പിടിവാശി വിജയിച്ചാല്‍ രവി ശാസ്ത്രി തന്നെയാവും ഇന്ത്യന്‍ ടീമിനെ തുടര്‍ന്നും പരിശീലിപ്പിക്കുക. ശാസ്ത്രിക്ക് താല്‍പര്യമില്ലെങ്കില്‍ റോബിന്‍ സിങ്ങായിരിക്കും ഹെഡ് കോച്ചാവുന്നത്. ഇനി വിദേശിയെ ആണ് അഡൈ്വസറി കമ്മിറ്റി തിരഞ്ഞെടുക്കുന്നതെങ്കില്‍ ന്യൂസിലാന്റുകാരനായ മൈക്ക് ഹെസനാവും ഇനി ടീം ഇന്ത്യയുടെ കരുക്കള്‍ നീക്കുക.

 


രവി ശാസ്ത്രി ഇനിയും ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് തുടര്‍ന്നാല്‍ താന്‍ വളരെയധികം സന്തോഷവാനായിരിക്കുമെന്നാണ് കോഹ്‌ലി പറയുന്നത്. രവി ശാസ്ത്രിയുമായി ടീമിന് നല്ല ബന്ധമാണുള്ളതെന്നും അതുകൊണ്ട് തന്നെ അദ്ദേഹം തുടരുന്നത് എല്ലാവരേയും സന്തോഷപ്പെടുത്തുമെന്നും കോഹ്‌ലി വ്യക്തമാക്കി.

 

ബാറ്റിങ് കോച്ച് സഞ്ജയ് ബംഗാര്‍, ബൗളിങ് കോച്ച് ഭാരത് അരുണ്‍, ഫീല്‍ഡിങ് കോച്ച് ആര്‍ ശ്രീധര്‍ എന്നിവര്‍ക്ക് പകരക്കാരായി വരുന്നവര്‍ ആരൊക്കെയാണെന്ന ആകാംക്ഷയും ക്രിക്കറ്റ് ലോകത്തിനുണ്ട്. എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരിലൊരാളായ ജോണ്‍ഡി റോഡ്‌സും ഇന്ത്യന്‍ ടീമിന്റെ ഫീല്‍ഡിങ് കോച്ചാവാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

 

July 30, 2019, 14:12 pm

Advertisement