27 Saturday
November , 2021
4.48 AM
livenews logo
flash News
മതവിദ്വേഷ പ്രസ്താവന; പി സി ജോർജിനെതിരെ പരാതി നൽകി 'മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു'; ഔഡി കാർ ഉടമ അറസ്റ്റില്‍ പ്രതിമയെന്നു കരുതി സെൽഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ മുതല പിടിച്ചു മൊബൈൽ നൽകിയില്ല; 10ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു സിനിമാ നിർമാതാക്കളുടെ ഓഫിസുകളിൽ ആദായ നികുതി റെയ്ഡ് അജ്മൽബിസ്മിയിൽ സൂപ്പർ ഫ്രൈ ഡേ സെയിൽ മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് സസ്പെൻഷൻ സന്ദീപ് വാര്യറുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ പിടിയിൽ ഗുരുതര കരൾ രോഗം ബാധിച്ചയാളെ മദ്യപനെന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടർ ഇപ്പോഴും സഹന സമരങ്ങൾ വിജയിക്കുന്ന ഇന്ത്യ

ആർസിസി സ്ഥാപക ഡയറക്ടർ ഡോ. എം കൃഷ്ണൻ നായർ അന്തരിച്ചു



തിരുവനന്തപുരം: അർബുദരോ​ഗ വിദ​ഗ്ധനായ ഡോ. എം കൃഷ്ണൻനായർ അന്തരിച്ചു. 81 വയസ്സായിരുന്നു. തിരുവനന്തപുരത്തെ റീജ്യനൽ കാൻസർ സെന്ററി(ആർസിസി)ന്റെ സ്ഥാപക ഡയറക്ടറാണ്. ഡോക്ടർ കൃഷ്ണൻ നായരെ രാജ്യം പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി. ലോകാരോ​ഗ്യ സംഘടനയുടെ കാൻസർ ഉപദേശക സമിതി അം​ഗമായിരുന്നു.

 

പേരൂർക്കടയിലെ ചിറ്റല്ലൂർ കുടുംബത്തിൽ മാധവൻ നായർ-മീനാക്ഷിയമ്മ ദമ്പതികളുടെ മകനായി 1939ൽ ജനനം. 1965ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പാസായി. തുടർന്ന് പഞ്ചാബ് സർവകലാശാലയിലും ലണ്ടനിലും ഉപരിപഠനം നേടി.

 

1981ൽ ഡോ കൃഷ്ണൻ നായരുടെ ശ്രമഫലമായി രാജ്യത്താദ്യമായി കുട്ടികൾക്കുള്ള കാൻസർ ചികിൽസാ വിഭാ​ഗം ആർസിസിയിൽ ആരംഭിച്ചു. 150 ഓളം ശാസ്ത്ര പ്രബന്ധങ്ങളാണ് ഡോ. കൃഷ്ണൻ നായർ പ്രസീദ്ധീകരിച്ചത്.

 

October 28, 2021, 08:52 am

Advertisement

Advertisement