13 Thursday
August , 2020
9.54 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

റയൽ മാഡ്രിഡിന് സ്പാനിഷ് ലീ​ഗ് കിരീടം; സിദാനെ പുകഴ്ത്തി ഫുട്ബോൾ ലോകം



മാഡ്രിഡ്: വില്ലാ റയലിനെതിരായ ജയത്തോടെ റയൽ മാഡ്രിഡ് സ്പാനിഷ് ലാ ലി​ഗ കിരീടത്തിൽ മുത്തമിട്ടു. കപ്പ് നേടിയ കളിക്കാർ മുഖ്യ പരിശീലകനായ സിനദിൻ സിദാനെ അന്തരീക്ഷത്തിലേക്ക് ഉയർത്തിയെറിഞ്ഞാണ് ആ​ഹ്ലാദം പ്രകടിപ്പിച്ചത്. 2017നു ശേഷം ആദ്യമായാണ് റയൽ മാഡ്രിഡ് സ്പാനിഷ് ലീ​ഗ് സ്വന്തമാക്കുന്നത്. സിനദിൻ സിദാന്റെ പരിശീലനത്തിനു കീഴിൽ പ്രമുഖ ടൂർണമെന്റുകൾ കീഴടക്കാൻ കഴിയുന്ന സന്തോഷത്തിലാണ് റയൽമാഡ്രിഡ് കളിക്കാരും ആരാധകരും.


മാഡ്രിഡിലെ ആൽഫ്രഡോ ഡി സ്റ്റെഫാനോ സ്റ്റേഡിയത്തിൽ നടന്ന മൽസരത്തിൽ വില്ലാ റയലിനെ 2-1നാണ് സിദാന്റെ കുട്ടികൾ തോൽപ്പിച്ചത്. കരീം ബൻസേമയുടെ ഇരട്ട​ഗോളുകളാണ് റയൽ മാഡ്രിഡിന് തുടർച്ചയായ പത്താംജയം സമ്മാനിച്ചത്.





പ്രഫഷനൽ ജീവിതത്തിൽ ഏറ്റവും മികച്ച നിമിഷങ്ങളിലൊന്നാണ് ഇതെന്ന് സിനദിൻ സിദാൻ പ്രതികരിച്ചു. തുടർച്ചയായി മൂന്ന് ലീ​ഗ് കിരീടങ്ങൾ നേടാൻ സഹായിച്ച ശേഷം മാഡ്രിഡ് പരിശീലകസ്ഥാനം 2018ൽ സിദാൻ ഒഴിഞ്ഞിരുന്നു. എന്നാൽ ഒരുവർഷത്തിനുള്ളിൽ അദ്ദേഹം തിരിച്ചെത്തി.



ക്രിസ്റ്റ്യാനോ റൊണാൽഡോ യുവന്റസിലേക്ക് കൂടുമാറിയതിനു ശേഷം റയൽ മാഡ്രിഡിനു ലഭിക്കുന്ന ആദ്യ ലീ​ഗ് കിരീടമാണിതെന്ന നേട്ടവും ഇത്തവണത്തെ സ്പാനിഷ് ലീ​ഗ് കിരീടത്തിനുണ്ട്. റയൽ മാഡ്രിഡിന്റെ 34ാം സ്പാനിഷ് ലീ​ഗ് കിരീടമാണിത്

July 17, 2020, 10:33 am

Advertisement

Advertisement