13 Thursday
August , 2020
1.39 PM
livenews logo
flash News
ജെഎൻയുവിനെയും എഎംയുവിനെയും പിന്തള്ളി മികച്ച കേന്ദ്രസർവകലാശാലയായി ജാമിഅ മില്ലിയ കോവിഡ് രോ​ഗിയായ യുവതി ആംബുലൻസിൽ പ്രസവിച്ചു രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ദ് നൃത്യ ​ഗോപാൽ ദാസിന് കൊറോണ ബം​ഗളുരു സംഘർഷത്തിനിടെ അമ്പലത്തിന് സംരക്ഷണ വലയം തീർത്ത് മുസ്‌ലിം യുവാക്കള്‍ കോഴിക്കോട് സ്വദേശി സൗദിയിൽ കൊറോണ ബാധിച്ചുമരിച്ചു സുശാന്ത് സിങ്ങിന് നീതിവേണം; ആലിയ ഭട്ടിന്റെ സഡക് 2വിന്റെ ട്രെയിലറിന് ഡിസ് ലൈക്ക് റെക്കോർഡ് ബം​ഗളുരു സംഘർഷം: നവീൻ ബിജെപി അനുഭാവി; തെളിവായി ഫേസ്ബുക്ക് പോസ്റ്റുകൾ സചിൻ പൈലറ്റും അശോക് ​ഗെഹ്ലോത്തും ഇന്നു നേർക്കുനേർ മാസ്ക് ധരിച്ച് ജീവനക്കാർ ഓഫിസിൽ വരരുത്; വൈറസ് പടരുന്നതിനിടെ വിചിത്ര ഉത്തരവുമായി ഫ്ളോറിഡ ഷെരീഫ് ആശുപത്രിയിൽ വാഹനങ്ങളിൽ നിന്നും മോഷണം; ആർഎസ്എസ് പ്രവർത്തകൻ പിടിയിൽ

പശു ലോകത്തിന്റെ മാതാവാണ്, ഉത്തരവാദിത്വം ഏറ്റെടുക്കാൻ ഏവരും തയ്യാറായാൽ തെരുവു പശുക്കൾ ഇല്ലാതാവുമെന്ന് മോഹൻ ഭാ​ഗവത്


പശുക്കളെ പരിപാലിക്കുന്ന ചുമതല നൽകിയാൽ തടവുപുള്ളികളുടെ കുറ്റവാസന കുറയുമെന്നാണ് അനുഭവങ്ങൾ തെളിയിക്കുന്നതെന്ന്  ആർഎസ്എസ് മേധാവി മോഹൻ ഭ​ഗവത്. പശുക്കളുടെ ഇത്തരം ​ഗുണ​ഗണങ്ങളും നിരീക്ഷണങ്ങളും ലോകത്തിനു മുമ്പാകെ രേഖകളായി സമർപ്പിക്കണമെന്നും മോഹൻ ഭാ​ഗവത് പറഞ്ഞു.

 

 

പശു ശാസ്ത്ര ​ഗവേഷണത്തിനു വേണ്ടി സ്ഥാപിതമായ ​ഗോ വിജ്ഞാൻ സൻഷോധാൻ സൻസ്ത സംഘടിപ്പിച്ച ചടങ്ങിൽ സംബന്ധിക്കുകയായിരുന്നു ആർഎസ്എസ് മേധാവി. ലോകത്തിന്റെ അമ്മയാണ് പശു. മണ്ണിനെയും മൃ​ഗങ്ങളെയും പക്ഷികളെയും മനുഷ്യരെയും പരിപോഷിപ്പിക്കുന്നവരാണ് പശുക്കൾ. ഇവരെയെല്ലാം അസുഖങ്ങളിൽ നിന്നു സംരക്ഷിക്കുന്നതു പശുക്കളാണ്. പശുക്കൾ മനുഷ്യഹൃദയങ്ങളെ പൂവുപോലെ മൃദുലമാക്കുമെന്നും മോഹൻ ഭാ​ഗവത് പറഞ്ഞു.

 

ജയിലുകളിൽ ​ഗോശാലകൾ തുടങ്ങണം. തടവുപുള്ളികൾ പശുക്കളെ പരിപാലിക്കുന്നതിലൂടെ അവരുടെ കുറ്റവാസന ഇല്ലാതാവുന്നത് കാണാൻ ജയിൽ അധികൃതർക്കു കഴിയും. ചില ജയിൽ അധികൃതരാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ആർഎസ്എസ് മേധാവി കൂട്ടിച്ചേർത്തു.

 

പശുക്കളുടെ ​ഗുണങ്ങൾ ലോകത്തിനു കാണിക്കണമെങ്കിൽ നിങ്ങൾ അത് രേഖയാക്കണം. പശുക്കളെ പരിപാലിക്കുന്നതിലൂടെ തടവുപുള്ളികളിൽ വന്ന മാറ്റങ്ങൾ വിലയിരുത്തുകയും അവരിൽ മാനസിക പരീക്ഷണങ്ങൾ നടത്തുകയും വേണമെന്നും മോഹൻ ഭാ​ഗവത് ആവശ്യപ്പെട്ടു. തെരുവു പശുക്കൾ ഏറെയുള്ളതിനാൽ അവയ്ക്ക് അഭയകേന്ദ്രങ്ങളൊരുക്കാനാവുന്നില്ല. ഓരോരുത്തരും പശുക്കളെ പരിപാലിക്കുമെന്ന് തീരുമാനമെടുത്താൽ ഈ പ്രതിസന്ധിക്കു പരിഹാരമാവുമെന്നും മോഹൻ ഭാ​ഗവത് പറഞ്ഞു.

December 08, 2019, 12:49 pm

Advertisement

Advertisement