13 Thursday
August , 2020
11.53 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

സുശാന്തിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ‌‌അമിത് ഷായോട് റിയ ചക്രവർത്തി



ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായോട് നടി റിയ ചക്രവർത്തി. ഇൻസ്റ്റ​ഗ്രാമിൽ അമിത് ഷായെ ടാ​ഗ് ചെയ്തുകൊണ്ടാണ് സുശാന്തിന്റെ പെൺസുഹൃത്ത് കൂടിയായ റിയ ഇക്കാര്യം ആവശ്യപ്പെട്ടത്. ജീവനൊടുക്കാൻ സുശാന്തിനെ പ്രേരിപ്പിച്ചതെന്താണെന്നു അറിയേണ്ടതുണ്ടെന്ന് റിയ പറയുന്നു. സർക്കാരിൽ തനിക്കു പൂർണവിശ്വാസമുണ്ടെന്നും എന്നിരുന്നാലും നീതി താൽപര്യം മുൻനിർത്തി സിബിഐ അന്വേഷണം നടത്താൻ താൻ അഭ്യർഥിക്കുകയാണെന്നും റിയ പറഞ്ഞു.

 

സുശാന്ത് ജീവനൊടുക്കാൻ കാരണം റിയ ആണെന്ന സാമൂഹികമാധ്യമങ്ങളിൽ ആരാധകർ കുറ്റപ്പെടുത്തിയിരുന്നു. സുശാന്തുമായുള്ള ബന്ധം ഉപേക്ഷിച്ചതാണ് റിയയ്ക്കെതിരേ ഇത്തരമൊരു ആരോപണം ഉയരാൻ കാരണമായത്.

 

സുശാന്തിന്റെ മരണത്തെ തുടർന്ന് തന്നെ കൊലപാതകിയെന്നും പണത്തോടുള്ള ആർത്തിക്കാരിയുമെന്നൊക്കെ വിളിച്ചിരുന്നു. എന്നാൽ താൻ നിശ്ശബ്ദത പാലിച്ചു. ഇപ്പോൾ തന്നെ ബലാൽസം​ഗം ചെയ്യുമെന്നും ജീവനൊടുക്കാനുമൊക്കെ പറയുകയാണ് ചിലരെന്നും റിയ പറയുന്നു.

 


സുശാന്തിന്റെ മരണം സംബന്ധിച്ച് ഏറെ ദുരൂഹതകൾ ഉയർന്നുവരുന്നതിനിടെയാണ് റിയ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ശ്രദ്ധേയമാണ്.
 

July 16, 2020, 22:35 pm

Advertisement

Advertisement