25 Saturday
January , 2020
6.09 PM
livenews logo
flash News
പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കി രാജസ്ഥാൻ നിയമസഭയും മാസങ്ങളായി ഭക്ഷണമില്ല; പട്ടിണിക്കിട്ടും പീഡിപ്പിച്ചും കൊല്ലാനാണ് മഠത്തിന്റെ ശ്രമമെന്ന് സിസ്റ്റർ ലൂസി കളപ്പുര വുഹാൻ വൈറസ് കൂടുതൽ രാജ്യങ്ങളിലേക്ക് പടരുന്നു; ചൈനയിൽ മരണം 41 ആയി ഫാത്തിമയുടെ ആത്മഹത്യ മാർക്ക് കുറഞ്ഞതിലെ മനോവിഷമം മൂലമെന്ന് ഐഐടി റിപ്പോർട്ട്; അധ്യാപകർക്ക് ക്ലീൻചിറ്റ് പൗരത്വ ഭേദ​ഗതി നിയമത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകൻ സ്വയം തീക്കൊളുത്തി ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം അന്വേഷിച്ച പൊലീസ് ഉദ്യോ​ഗസ്ഥൻ മരിച്ചു ഇസ്‌ലാമോഫോബിക് ആവാൻ ഭരണകൂടത്തിന് മടിയില്ലെങ്കിൽ അത് വിളിച്ചുപറയാൻ നമുക്കെന്തിനാണ് മടി; റാനിയ സുലൈഖ ഇസ്‍ലാമോഫോബിയ സർവ സാധാരണമാക്കാനുള്ള ശ്രമം നടക്കുന്നു; അരുന്ധതി റോയ് സ്ത്രീകൾ പൊതുരംഗത്ത്‌ കൂടുതൽ സജീവമാകണമെന്ന് ലതിക സുഭാഷ്‌ നിവിൻ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്ന് പൊറോട്ടയും ചിക്കനും മോഷ്ടിച്ചു; വീഡിയോ പകർത്തിയയാൾക്ക് മർദനം

സ്‌കൂള്‍ കുട്ടികളെ പാഠംപഠിപ്പിക്കാന്‍ റോബോട്ട് അധ്യാപികമാര്‍

September 01, 2019, 16:41 pm


ഹോട്ടലുകളില്‍ സപ്ലയറായും ടെലിവിഷന്‍ ചാനലുകളില്‍ വാര്‍ത്ത വായിക്കാനും റോബോട്ടുകളെത്തിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ സ്‌കൂളുകളില്‍ കുട്ടികളെ പാഠംപഠിപ്പിക്കാനും റോബോട്ടുകളെ ചുമതലയേല്‍പ്പിച്ചിരിക്കുന്നു. ബംഗളുരുവിലെ ഇന്‍ഡസ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ മൂന്നു  റോബോട്ടുകളാണ് വിശ്രമമില്ലാതെ കുട്ടികള്‍ക്ക് പാഠം പകരുന്നത്.

 


അഞ്ച് അടി 7 ഉയരത്തിലുള്ള റോബോട്ടിന് സ്ത്രീകളുടെ രൂപവും ശബ്ദവുമാണ്. പാഠം പറഞ്ഞുകൊടുക്കുന്നതിനു പുറമേ കുട്ടികളുടെ ചോദ്യത്തിന് സംശയനിവാരണം നടത്താനും ഈ റോബോട്ടുകള്‍ക്കു കഴിവുണ്ട്. അധ്യാപകര്‍ക്കു പകരക്കാരായല്ല അവരുടെ സഹായികളായാണ് ക്ലാസ് റൂമുകളില്‍ റോബോട്ടുകളെ ഉപയോഗിക്കുന്നതെന്ന് സ്‌കൂളിലെ റോബോട്ട് പദ്ധതിയുടെ ചീഫ് ഡിസൈന്‍ ഓഫിസര്‍ വിഗ്നേഷ് റാവു പറയുന്നു.

 

കെമിസ്ട്രി, ബയോളജി, ജിയോഗ്രഫി, ഹിസ്റ്ററി, ഫിസിക്‌സ് വിഷയങ്ങളിലാണ് റോബോട്ടുകള്‍ ക്ലാസെടുക്കുക. 7 മുതല്‍ 9 വരെ ക്ലാസുകളാണ് സ്‌കൂളില്‍ നിലവിലുള്ളത്. ജനീവ ആസ്ഥാനമായ ഇന്റര്‍നാഷനല്‍ ബക്കലൗറേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിലബസാണ് തങ്ങള്‍ പിന്തുടരുന്നതെന്ന് വിഗ്നേഷ് റാവു വ്യക്തമാക്കി.

 

വിഗ്നേഷ് റാവുവും അടങ്ങുന്ന 18 അംഗ സംഘമാണ് ഇത്തരം മൂന്നു റോബോട്ടുകളെ സ്‌കൂളിനു വേണ്ടി വികസിപ്പിച്ചെടുത്തത്. സ്ത്രീകളുടെ രൂപത്തിനു പുറമെ അവരുടെ അംഗചലനങ്ങളും ക്ലാസെടുക്കുമ്പോള്‍ റോബോട്ട് കാഴ്ചവയ്ക്കും. റോബോട്ട് ക്ലാസെടുക്കുമ്പോള്‍ അധ്യാപകര്‍ക്ക് കുട്ടികളെ നല്ലരീതിയില്‍ നോക്കാന്‍ കഴിയുമെന്നും വിഗ്നേഷ് റാവു കൂട്ടിച്ചേര്‍ത്തു.

 

റോബോട്ടുകള്‍ക്കാവശ്യമായ വസ്തുക്കള്‍ സംഘം വാങ്ങിയ ശേഷം കൂട്ടിയോജിപ്പിക്കുകയായിരുന്നു. ഒരു റോബോട്ടിന് എട്ടുലക്ഷം രൂപയാണ് ചെലവായത്. 45 കിലോഗ്രാം ഭാരമാണ് റോബോട്ടിനുള്ളത്.

 

September 01, 2019, 16:41 pm

Advertisement