29 Saturday
February , 2020
2.17 PM
livenews logo
flash News
നാല് ദിവസം കൊണ്ട് ‍ജനം വിളിച്ചത് 13200 തവണ; ഫോണെടുക്കാതെ ഡൽഹി പൊലീസ് ജയ് ശ്രീറാം വിളിച്ച് കലാപകാരികളെത്തിയപ്പോൾ ബുള്ളറ്റിലെത്തി മൊഹീന്ദർ സിങ്ങും മകനും രക്ഷപെടുത്തിയത് 80 മുസ്‌ലിങ്ങളെ ഡൽഹി കലാപകാരികൾക്കെതിരെ പോസ്റ്റർ; പാലക്കാട് എസ്എഫ്ഐ നേതാക്കൾക്കെതിരെ കലാപശ്രമക്കേസ് ബിജെപി മുൻ എംഎൽഎയ്ക്കെതിരേ ബലാൽസം​ഗക്കേസ്; പരാതി നൽകിയത് ബിജെപി പ്രവർത്തക സംഘപരിവാര കലാപത്തിന്റെ മറവിൽ ഡൽഹി പോലിസ് നടത്തിയ അതിക്രമത്തിൽ 24കാരൻ മരിച്ചു പുൽവാമ ആക്രമണം: ജയ്ഷെ മുഹമ്മദ് ഭീകരനെ അറസ്റ്റ് ചെയ്തതായി എൻഐഎ അമിത് ഷായ്ക്കൊപ്പം വിരുന്നിൽ പങ്കെടുത്ത മമതാ ബാനർജിയുടെ നടപടിക്കെതിരേ പ്രതിഷേധം ജെഎൻയു രാജ്യദ്രോഹക്കേസ്: കനയ്യകുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഡൽഹി സർക്കാരിന്റെ അനുമതി കോവിഡ് 19 കൂടുതൽ രാജ്യങ്ങളിലേക്ക് പടർന്നുപിടിക്കുന്നു; ഇറാനിൽ മരണം 34 ആയി മുസ് ലിംകൾക്ക് അഞ്ചുശതമാനം വിദ്യാഭ്യാസ സംവരണമേർപ്പെടുത്തുന്ന നിയമം കൊണ്ടുവരുമെന്ന് മ​ഹാരാഷ്ട്ര സർക്കാർ

29ാം ഏകദിന സെഞ്ച്വറിയുമായി രോഹിത് ശർമ


ബം​ഗളുരു: ആസ്ത്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ച്വറി കുറിച്ച് വൈസ് ക്യാപ്റ്റൻ രോഹിത് ശർമ. 110 പന്തിൽ നിന്നാണ് രോഹിത് ശതകം തികച്ചത്. എട്ടു ഫോറുകളും അഞ്ചു സിക്സുകളും അടങ്ങിയതായിരുന്നു സെഞ്ച്വറി പ്രകടനം.

 

ആദ്യം ബാറ്റ് ചെയ്ത ആസ്ത്രേലിയ 9 വിക്കറ്റ് നഷ്ടത്തിൽ 286 റൺസാണ് നേടിയത്. സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിക്കരുത്തിലായിരുന്നു(131)ആസ്ത്രേലിയ 286 റൺസ് നേടിയത്.

 

ലാബുഷാ​ൻ 54ഉം കാരി 35ഉം ആരോൺ ഫിഞ്ച് 19ഉം റൺസെടുത്തു. ഓപണറായ ഡേവിഡ് വാർണറിന് മൂന്നു റൺസ് മാത്രമേ എടുക്കാനായുള്ളൂ.

 

മുഹമ്മദ് ഷമി പത്തോവറിൽ 63 റൺസ് വിട്ടുനൽകി നാലു വിക്കറ്റുകൾ വീഴ്ത്തി. രവീന്ദ്ര ജഡേജ രണ്ടും കുൽദീപ് യാദവും സൈനിയും ഒന്നുവീതം വിക്കറ്റുകളും സ്വന്തമാക്കി. വിക്കറ്റ് ലഭിച്ചില്ലെങ്കിലും ആസ്ത്രേലിയൻ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാൻ ബുംറയ്ക്കായി. പത്തോവറിൽ 39 റൺസ് മാത്രമാണ് ബുംറ വിട്ടുനൽകിയത്.

 

കെഎൽ രാഹുൽ 19 റൺസെടുത്തു പുറത്തായതിനു പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ വിരാട് കോഹ് ലിയും മികച്ച പിന്തുണയുമായി രാഹുലിനൊപ്പം ക്രീസിലുണ്ട്.  61 പന്തിൽ നിന്നായിരുന്നു കോഹ് ലിയുടെ അർധശതകം. ആദ്യ ഏകദിനം ആസ്ത്രേലിയ തൂത്തുവാരിയപ്പോൾ രണ്ടാം ഏകദിനം ഇന്ത്യ തിരിച്ചുപിടിച്ചിരുന്നു. ഇന്നത്തെ മൽസരം ജയിക്കുന്നവർക്കാണ് പരമ്പര

January 19, 2020, 20:13 pm

Advertisement