21 Tuesday
January , 2020
6.07 PM
livenews logo
flash News
പശ്ചിമേഷ്യയിൽ സ്വാധീനം ഉറപ്പിക്കാനുള്ള നീക്കം പിഴച്ച് മോദിയും ബിജെപിയും അഫ്സൽ ​ഗുരു ബലിയാട്; ദേവീന്ദർ സിങ്ങിനെതിരെ അന്വേഷണം വേണം: നടി സോണി റസ്ദാൻ നിങ്ങൾക്കു കഴിയുന്നതുപോലെ പ്രതിഷേധിച്ചോളൂ എന്നാലും സിഎഎ പിൻവലിക്കില്ലെന്ന് അമിത് ഷാ ബാങ്ക് വിളിക്ക് ലൗഡ്സ്പീക്കർ വേണമെന്ന് മതത്തിൽ പറയുന്നില്ല: അലഹബാദ് ഹൈക്കോടതി നേപാളിൽ വിനോദസഞ്ചാരത്തിനുപോയ എട്ടു മലയാളികൾ വിഷവാതകം ശ്വസിച്ചുമരിച്ചു ഊബർ ഈറ്റ്സിനെ ഇന്ത്യയിൽ സൊമാറ്റോ വിഴുങ്ങി ഗവർണർ സർ സിപിയുടെ ചരിത്രം വായിക്കണം; അര മൂക്കുമായി നാടുവിട്ട് ഓടിയിരുന്നു അയാൾ: കെ മുരളീധരൻ ​ആരിഫ് മുഹമ്മദ് ഖാനെതിരെ പി സദാശിവം; കേന്ദ്രത്തിനെതിരെ കോടതിയെ സമീപിക്കുമ്പോൾ ​ഗവർണറെ അറിയിക്കേണ്ടതില്ല രാജ്യത്തിന് വേണ്ടത് തൊഴിലില്ലാത്ത യുവതയുടെ രജിസ്റ്റർ; എൻആർസിയല്ലെന്ന് പ്രകാശ് രാജ് ഖത്തറിൽ തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം നടപ്പാക്കാന്‍ ആലോചന

ആറില്‍ ആറാടി രോഹിത് ശര്‍മ; ഹിറ്റ്മാനു വീണ്ടുമൊരു റെക്കോഡ്

August 05, 2019, 11:37 am

ഇന്ത്യയുടെ ഉപനായകന്‍ രോഹിത് ശര്‍മ റെക്കോഡുകളുടെ തോഴനാണ്. ട്രിപ്പിള്‍ സെഞ്ച്വറിയും 2019 ലോകകപ്പിലെ സെഞ്ച്വറി പരമ്പരയുമൊക്കെ അവയില്‍ ചിലതുമാത്രം. വിന്‍ഡീസ് പര്യടനത്തില്‍ ടി ട്വന്റിയില്‍ മറ്റൊരു റെക്കോഡ് കൂടി താരം കുറിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ടി ട്വന്റിയില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന ഖ്യാതിയാണ് രോഹിത് സ്വന്തം പേരിലാക്കിയത്. ക്രിസ് ഗെയിലിന്റെ 105 സിക്‌സുകളാണ് ഹിറ്റ്മാന്‍ മറികടന്നത്.

 


51 പന്തില്‍ നിന്ന് മൂന്നു സിക്‌സുകള്‍ അടക്കം 67 റണ്‍സാണ് ഞായറാഴ്ച നടന്ന മല്‍സരത്തില്‍ രോഹിത് ശര്‍മ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എടുക്കുകയുണ്ടായി. മറുപടി ബാറ്റിങ്ങില്‍ വെസ്റ്റിന്‍ഡീസ് 15.3 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുക്കുമ്പോഴേക്കും മഴ കളിമുടക്കി. ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 22ന് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.   

 

 

August 05, 2019, 11:37 am

Advertisement