19 Friday
August , 2022
1.11 PM
livenews logo
flash News
ബിൽക്കിസ് ബാനുവിനെ കൂട്ടബലാൽസം​ഗം ചെയ്തവർ ബ്രാഹ്മണരായ നല്ലമനുഷ്യർ, പ്രതികളെ വെറുതെ വിട്ടതിനെ ന്യായീകരിച്ച് ബിജെപി എംഎൽഎ നാട്ടിലിറങ്ങിയ കടുവയും കുട്ടികളും കാടുകയറിയെന്ന് നി​ഗമനം എഴുത്തുകാരൻ ആബിദ് അടിവാരത്തിന്റെ ഭാര്യ ടിപ്പറിടിച്ചുമരിച്ചു കോടതിയിൽ നിന്ന് രക്ഷപ്പെട്ട ബലാൽസം​ഗ, കൊലക്കേസ് പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു എസ്ബിഐയിൽ നിന്ന് 11 കോടി രൂപയുടെ നാണയങ്ങൾ കാണാതായി; വ്യാപക റെയ്ഡിനിറങ്ങി സിബിഐ ഇടുക്കിയില്‍ ലോറി 40 അടി താഴ്ച്ചയിലേക്ക് മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം ഡോളോ 650 കുറിക്കുന്നതിന് കമ്പനി ഡോക്ടർമാർക്ക് 1000 കോടി രൂപ നൽകിയതായി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് സുപ്രിംകോടതിയിൽ കരിപ്പൂരിൽ സ്വർണം കടത്തിയ കസ്റ്റംസ് സൂപ്രണ്ട് പിടിയിൽ ഭാര്യയെ കണ്ട് മടങ്ങുംവഴി കാണാതായ മലയാളി സൈനികൻ മരിച്ച നിലയിൽ ബാ​ല​ച​ന്ദ്ര​കു​മാ​റി​നെ​തി​രാ​യ പീ​ഡ​ന പ​രാ​തി വ്യാ​ജം; അന്വേഷണം അവസാനിപ്പിക്കാൻ പൊലീസ് കോടതിയിൽ

ടിവിഎസ് റോനിൻ; പുതിയ വാഹനവുമായി ടിവിഎസ് മോട്ടോർ കമ്പനി



പഴമയും പുതുമയും സം​ഗമിപ്പിച്ച പുതിയ ഇരുചക്രവാഹനം പുറത്തിറക്കി ടിവിഎസ് മോട്ടോർ കമ്പനി. ടിവിഎസ് റോനിൻ എന്ന് നാമകരണം ചെയ്ത കമ്പനിയുടെ ആദ്യ നിയോ റെട്രോ റോഡ്സ്റ്ററിന് മൂന്നു വേരിയന്റുകളാണുള്ളത്.

 

225.9 സിസി ബൈക്കിന് 149000 മുതൽ 168750 രൂപ വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. മണിക്കൂറിൽ 120 കിലോമീറ്ററാണ് റോനിന് കൈവരിക്കാവുന്ന പരമാവധി വേ​ഗത. 5 സ്പീഡ് ​ഗിയർബോക്സ് ഉള്ള വാഹനം പരുക്കൻ റോഡുകളിലെ സഞ്ചാരത്തിന് പര്യാപ്തമായ രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. സിം​ഗിൾ ടോൺ ചാനൽ 1.49 ലക്ഷം, ഡ്യുവൽ ടോൺ സിം​ഗിൾ ചാനൽ 1.56 ലക്ഷം, ട്രിപ്പിൾ ടോൺ ഡ്യുവൽ ചാനൽ 1.69-1.71 ലക്ഷം എന്നിങ്ങനെയാണ് മൂന്നുവേരിയന്റുകളുടെ എക്സ് ഷോറും വില.

 


പെട്രോൾ ടാങ്കിന്റെ മാതൃക കൂടുതൽ പഴയ മോഡലാണ്. വശത്തെ പാനലുകൾ 1980കളിലെ വാഹനത്തിന്റേതാണ്. പരന്ന ഒറ്റ സീറ്റും പഴയ മാതൃകയിലുള്ളതാണ്. എൻജിൻ, അലോയ് വീൽ മുതലായവ പുതിയ മാതൃകയിലുള്ളതാണ്. നിത്യോപയോ​ഗത്തിനും ദീർഘദൂര യാത്രകൾക്കും പര്യാപ്തമാണ് റോനിനെന്ന് കമ്പനി പറയുന്നു. 160 കിലോ​ഗ്രാമാണ് വാഹനത്തിന്റെ ഭാരം.

July 06, 2022, 18:48 pm

Advertisement

Advertisement