24 Tuesday
November , 2020
5.46 PM
livenews logo
flash News
ഛത്തീസ്ഗഢിൽ നടക്കാനിറങ്ങിയ 14കാരിയെ നാല് പേർ കൂട്ടബലാത്സം​ഗത്തിനിരയാക്കി പശ്ചിമബം​ഗാളിൽ 480 സിപിഐഎം പ്രവർത്തകർ ബിജെപിയിൽ ചേർന്നു ഈ വർഷമാദ്യം ഏറ്റവും കൂടുതൽ സംസാരിക്കപ്പെട്ട നാമം 'കൊറോണ വൈറസ്' 'തൊപ്പിയിട്ട ഫോട്ടോ വേണ്ട, ഞങ്ങൾ മതേതരരാണ്'; ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസം​ഗ മത്സരത്തിൽ ഒന്നാമതെത്തിയ വിദ്യാർഥിയോട് സംഘാടകരുടെ മറുപടി വിവാദത്തിൽ ഇബ്രാഹിംകുഞ്ഞിന് അർബുദം; തുടർ ചികിത്സ വേണം; വിജിലൻസ് കസ്റ്റഡിയിൽ വിടാനാവില്ലെന്ന് കോടതി മിഷി​ഗണിലും തിരിച്ചടിയേറ്റ് ട്രംപ്; ബൈഡന്റെ വിജയം ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് അധികൃതർ ദിലീപിന് അനുകൂലമായി മൊഴി മാറ്റിയാൽ 25 ലക്ഷവും ഭൂമിയും നൽകാമെന്ന് വാ​ഗ്ദാനം; വഴങ്ങില്ലെന്ന് സാക്ഷി 'വേണ്ടതെല്ലാം ചെയ്തോളൂ'; ഒടുവിൽ അധികാര മാറ്റത്തിന് വഴങ്ങി ട്രംപ് 'ലൗ ജിഹാദി'ൽ യോ​ഗിക്ക് തിരിച്ചടി; 'ആര്‍ക്കൊപ്പം ജീവിക്കണമെന്നത് മൗലികാവകാശം'; നിയമനിർമാണത്തിനെതിരെ ഹൈക്കോടതിയും പൊലീസും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തി; ​ഗണേഷ്കുമാറിന്റെ ഓഫീസ് സെക്രട്ടറി അറസ്റ്റിൽ

ഇസ്‌ലാമിലേക്ക് പോവരുതെന്ന് ആർഎസ്എസ്- ഹിന്ദു ഐക്യവേദി നേതാക്കളെത്തി ഭീഷണിപ്പെടുത്തിയെന്ന് ചിത്രലേഖ; ഇന്റലിജൻസ് എസ്ഐ ക്രിസ്തു മതത്തിലേക്ക് മാറാനും നിർദേശിച്ചു


ഷിയാസ് ബിൻ ഫരീദ്

 

ഇസ്‌ലാം മതം സ്വീകരിക്കാൻ ആലോചിക്കുന്നു എന്ന വെളിപ്പെടുത്തൽ നടത്തിയ കണ്ണൂരിലെ ദലിത് സാമൂഹിക പ്രവർത്തക ചിത്രലേഖയ്ക്ക് ആർഎസ്എസ്- ഹിന്ദു ഐക്യവേദി- ബിജെപി നേതാക്കളുടെ ഭീഷണി. ഇന്ന് വൈകീട്ട് നാലു മണിയോടെ  വീട്ടിലെത്തിയാണ് സംഘപരിവാർ ജില്ലാ നേതാക്കൾ തന്നെയും ഭർത്താവിനേയും ഭീഷണിപ്പെടുത്തിയതെന്ന് ചിത്രലേഖ ന്യൂസ്ടാ​ഗ് ലൈവിനോടു പറഞ്ഞു. നിങ്ങൾ ഇസ്‌ലാമിലേക്ക് മതം മാറരുത് എന്നും അങ്ങനെയുണ്ടായാൽ അതിന്റെ ഭവിഷ്യത്ത് അനുഭവിക്കേണ്ടവരുമെന്നും അവർ ഭീഷണിപ്പെടുത്തിയതായി ചിത്രലേഖ വ്യക്തമാക്കി.

 

നിങ്ങൾ വേണമെങ്കിൽ അൽ ഖ്വയ്ദയിലേക്കോ ഐഎസിലേക്കോ പോയ്ക്കോളൂ, എന്നാൽ എസ്ഡിപിഐയിലേക്ക് പോവരുതെന്നും അവർ പറഞ്ഞു. എന്നാൽ മതമേതാ സംഘടനകളേതാ എന്നു പോലും നിങ്ങൾക്കറിയില്ലേ എന്ന് താൻ തിരിച്ചു ചോദിച്ചതായും ചിത്രലേഖ പറഞ്ഞു. എസ്ഡിപിഐയിലേക്ക് പോകാൻ തനിക്ക് മതം മാറേണ്ടതില്ല. കാരണം അതൊരു രാഷ്ട്രീയ പാർട്ടിയാണ്. താൻ ഇസ്‌ലാം സ്വീകരിക്കാൻ പോവുന്നു എന്ന് അറിഞ്ഞപ്പോഴേക്കും നിങ്ങളെന്തിനാണ് വെറളി പിടിക്കുന്നതെന്നും താൻ അവരോട് ചോദിച്ചതായി ചിത്രലേഖ വ്യക്തമാക്കി.

 

ഏഷ്യാനെറ്റിന്റെ വാർത്തയുടെ അടിസ്ഥാനത്തിൽ തന്നെ ഭീഷണിപ്പെടുത്താനാണ് വന്നതെങ്കിൽ, എസ്ഡിപിഐയോ പോപുലർ ഫ്രണ്ടോ നിരോധിത സംഘടനകൾ അല്ലെന്നും താൻ പറഞ്ഞു. നിങ്ങളുടെയടുത്ത് മുമ്പ് പലപ്പോഴും സഹായത്തിനായി വന്നപ്പോഴൊന്നും ഉണ്ടാവാത്ത ഇടപെടൽ ഇപ്പോഴെന്തിനാണെന്നും താൻ അവരോടു ചോദിച്ചു. പണ്ട് താൻ അവരോടും സഹായം അഭ്യർഥിച്ചു പോയിട്ടുണ്ട്. എന്നാൽ തിരിഞ്ഞുപോലും നോക്കിയിട്ടില്ലെന്നും ചിത്രലേഖ പറഞ്ഞു. 

 

അൽഖ്വയ്ദയിലേക്ക് പോയ്ക്കോളൂ എന്ന് പറഞ്ഞപ്പോൾ, അൽ ഖ്വയ്ദയും ഇസ്‌ലാമും തമ്മിലുള്ള അന്തരം നിങ്ങൾക്കറിയാമോ എന്നും താൻ തിരിച്ചു ചോദിച്ചു. നിങ്ങൾ ഒരു ഐക്കണായി നിൽക്കുന്നതു കൊണ്ടാണ് നിങ്ങൾക്കെതിരെ തീവ്രവാദിപ്പട്ടമൊന്നും വരാത്തതെന്നും അവർ പറഞ്ഞു. മകന്റെ ലൈസൻസ് അയച്ചു തരൂ, കേന്ദ്ര സർക്കാരിൽ ജോലി വാങ്ങിത്തരാമെന്ന ഓഫറും അവർ വച്ചു. എന്നാൽ അതെല്ലാം തങ്ങൾ നിരസിച്ചു. രണ്ട് സ്ത്രീകളും നാലു പുരുഷന്മാരുമാണ് വന്നത്. 

 

ഹിന്ദു ഐക്യവേദിയുടെ ജില്ലാ പ്രസിഡന്റ്, ആർഎസ്എസിന്റേയും ബിജെപിയുടേയും ജില്ലാ നേതാക്കൾ എന്നിവരാണ് വന്നത്. ഇതൊക്കെ താൻ പ്രതീക്ഷിക്കുന്നതാണ്. ഇനിയും ഭീഷണികൾ ഉണ്ടാവും. വരുന്നിടത്തുവച്ച് കാണാനാണ് തീരുമാനം. ഏത് ഭീഷണികളേയും നേരിടാൻ തയ്യാറാണ്. ഒരു മുസ്‌ലിമായി ജീവിക്കാൻ ആലോചിച്ചപ്പോൾ തന്നെ ഇത്രയും പ്രശ്നങ്ങൾ. അപ്പോൾ മുസ്‌ലിമായി ജീവിക്കുന്ന ഒരാൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എത്രത്തോളമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

 

കൂടാതെ, ഇന്റലിജൻസ് ഉദ്യോ​ഗസ്ഥരും വീട്ടിലെത്തിയിരുന്നു. ഒരു എസ്ഐയും ഡ്രൈവറും കോൺസ്റ്റബിളുമാണ് വന്നത്. നിങ്ങൾക്ക് ക്രിസ്തു മതത്തിൽ പോയ്ക്കൂടായിരുന്നോ എന്നാണ് അദ്ദേഹം തന്നോട് ചോദിച്ചതെന്നും ചിത്രലേഖ പറ‍ഞ്ഞു. എന്തുകൊണ്ടാണ് ഇസ്‌ലാമിലേക്ക് പോവുന്നത്, അതിനുള്ള വിത്ത് എന്താണ് എന്നും ഉദ്യോ​ഗസ്ഥൻ ചോദിച്ചു. എന്നാൽ ഏത് മതം തെരഞ്ഞെടുക്കണം എന്നത് തന്റെ അവകാശമല്ലേ എന്ന് താൻ തിരിച്ചു ചോദിച്ചു. അതെയെന്ന് മറുപടി. ഇതോടെ, എന്നാൽ പിന്നെയെന്തിനാണ് ഇങ്ങനെ അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്ന് താൻ ചോദിച്ചപ്പോൾ അത് തങ്ങളുടെ ഡ്യൂട്ടിയാണെന്നായിരുന്നു മറുപടി.

 

നേരത്തെ, തന്നെ രണ്ട് തവണ ഇന്റലിജൻസ് ഉദ്യോ​ഗസ്ഥർ വിളിച്ച് മതംമാറ്റത്തെ കുറിച്ച് ചോദിച്ചറിഞ്ഞതായി ചിത്രലേഖ വെളിപ്പെടുത്തിയിരുന്നു. ഏതൊരു മതം സ്വീകരിക്കാനും പൗരന് ഭരണഘടന സ്വാതന്ത്ര്യവും അവകാശവും നല്‍കുന്നുണ്ടെന്നിരിക്കെ ഇന്റലിജന്‍സ് വിളിച്ചതിനു പിന്നില്‍ സിപിഐമ്മിന്റെയോ ആര്‍എസ്എസിന്റെയോ കളികളാണെന്ന് ചിത്രലേഖ ന്യൂസ്ടാഗ് ലൈവിനോടു പറഞ്ഞിരുന്നു. ഇന്നലെ രാവിലെയും ഉച്ചയ്ക്കുമാണ് വിളിച്ചത്. എന്തിനാണ് ഇസ്‌ലാമിലേക്ക് പോവുന്നതെന്ന് ചോദിച്ച ഉദ്യോഗസ്ഥര്‍, ഏത് പാര്‍ട്ടിയിലേക്കാണ്, ലീഗിലേക്കാണോ വെല്‍ഫെയര്‍ പാര്‍ട്ടിയിലേക്കാണോ പോവുന്നതെന്നും ചോദിച്ചു. 

 

ക്രിസ്തുമതത്തിലേക്കും ഹിന്ദു മതത്തിലേക്കുമൊക്കെ മാറുന്ന എത്രയോ പേരുണ്ട്, അവരെയൊക്കെ ഇന്റലിജന്‍സ് വിളിക്കാറുണ്ടോയെന്നും ചിത്രലേഖ ചോദിക്കുന്നു. തന്റെ വീട്ടിലുള്ളവരുടെയെല്ലാം പേരും മറ്റു വിവരങ്ങളും ചോദിച്ചറിഞ്ഞ ഉദ്യോഗസ്ഥന്‍, അവരെല്ലാവരും മതം മാറുന്നുണ്ടോ, അവരുടെ അഭിപ്രായം എന്താണെന്നും ആരെങ്കിലും നിങ്ങളെ സമീപിച്ചോ എന്നും അന്വേഷിച്ചിരുന്നു. അപ്പോള്‍, എനിക്ക് സ്വയം തീരുമാനമെടുക്കാനുള്ള അവകാശമില്ലേ എന്ന് താന്‍ തിരിച്ചു ചോദിച്ചെന്നും ചിത്രലേഖ പറഞ്ഞിരുന്നു.

 

കഴിഞ്ഞദിവസമാണ് താന്‍ ഇസ്‌ലാം സ്വീകരിക്കാന്‍ ആലോചിക്കുന്നതായി ചിത്രലേഖ വെളിപ്പെടുത്തിയത്. സിപിഐഎമ്മിന്റെ ജാതിവിവേചനവും ആക്രമണവും തുടരുന്നതു കൊണ്ടാണ് ഇസ്‌ലാം സ്വീകരിക്കാന്‍ ആലോചിക്കുന്നതെന്ന് ചിത്രലേഖ പറഞ്ഞിരുന്നു. 20 വര്‍ഷത്തോളം സിപിഐഎമ്മിന്റെ ആക്രമണത്തിനെതിരെ ഒറ്റയ്ക്ക് പോരാടിയെങ്കിലും ഇനിയും പിടിച്ചുനില്‍ക്കാന്‍ കഴിയാത്തതു കൊണ്ടാണ് ഇപ്പോള്‍ ഇങ്ങനൊരു തീരുമാനത്തിലേക്കെത്തിയതെന്നും ചിത്രലേഖ പറഞ്ഞിരുന്നു. ഈ ഭരണകൂടത്തില്‍ നിന്നോ കോടതിയില്‍ നിന്നോ നീതി ലഭിക്കും എന്ന പ്രതീക്ഷ നഷ്ടമായി.

 

പുലയ സ്ത്രീയായി ജനിച്ചത് കൊണ്ടും സിപിഐഎം എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ജാതിവിവേചനത്തെ ചോദ്യം ചെയ്തതു കൊണ്ടും തൊഴില്‍ ചെയ്തു ജീവിക്കാന്‍ സമ്മതിക്കാതെ നിരന്തരം ആക്രമിക്കപ്പെടുകയും ജനിച്ച നാട്ടില്‍ നിന്നും പാലായനം ചെയ്യേണ്ടി വരികയും ചെയ്ത തന്നെ  പുതിയ സ്ഥലത്തും ജീവിക്കാന്‍ സമ്മതിക്കാതെ സിപിഐഎം അതിക്രമങ്ങള്‍ തുടരുകയാണെന്നും ചിത്രലേഖ വ്യക്തമാക്കിയിരുന്നു. 

 

സുരക്ഷിതത്വവും നിര്‍ഭയത്വവും ഇസ്ലാമിലാണെന്ന് മനസിലാക്കിയാണ് ഇങ്ങനൊരു തീരുമാനമെന്നും ചിത്രലേഖ പറഞ്ഞിരുന്നു. ജാതിവിവേചനമില്ലാതെ എല്ലാവരേയും തുല്യരായി കാണുന്ന മതമാണ് ഇസ്ലാം. ഞാനും ഭര്‍ത്താവ് ശ്രീശ്കാന്തുമാണ് ഇസ്ലാം സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

November 19, 2020, 22:31 pm

Advertisement

Advertisement