25 Saturday
September , 2021
12.03 AM
livenews logo
flash News
കണ്ണൂരിൽ ആറ് മാസം പ്രായമായ കുഞ്ഞിനെ വെട്ടിക്കൊന്ന് പിതാവ് ജീവനൊടുക്കി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ സിവിൽ സർവീസിൽ മലയാളിത്തിളക്കം; കെ മീരയ്ക്ക് ആറാം റാങ്ക് തൃശൂരില്‍ ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകന് 29 വർഷം തടവ് നാ​ഗ്പൂരിൽ ബലാത്സംഗത്തിനിരയായ 16കാരിയുടെ കുഞ്ഞിനെ ബന്ധു 90,000 രൂപയ്ക്ക്​ വിറ്റു ചില ക്രൈസ്തവ പുരോഹിതര്‍ ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് വഴിപ്പെട്ടു; പാലാ ബിഷപ്പിനെതിരെ ഫാ. പോൾ തേലക്കാട്ട് ഡൽഹി കോടതിക്കുള്ളിൽ ​ഗുണ്ടാത്തലവനെ വെടിവച്ച് കൊന്നു; അക്രമികൾക്ക് നേരെ പൊലീസ് വെടിവയ്പിൽ മൂന്ന് മരണം മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; പി സി ജോർജിനെതിരെ കേസ് ഒരു വയസുകാരനെ വായിൽ ബിസ്‌കറ്റ് കവർ തിരുകി കൊന്ന അമ്മൂമ്മ അറസ്റ്റിൽ കുടിയൊഴിപ്പിക്കലിനിടെ പൊലീസ് വെടിവച്ച് കൊന്നയാളുടെ മൃതദേഹം ചവിട്ടിമെതിച്ച ഫോട്ടോഗ്രാഫര്‍ അറസ്റ്റില്‍ ഇടുക്കിയിൽ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു; ഭർത്താവ് രക്ഷപ്പെട്ടു

പൊലീസിനെ കൊണ്ട് സല്യൂട്ട് അടിപ്പിക്കുന്നത് സിനിമയിൽ മതി; ഇവിടെ വേണ്ട; സുരേ​ഷ് ​ഗോപിയോട് റിട്ട എസ്പി ജോര്‍ജ് ജോസഫ്


 

തൃശൂരിൽ പൊലീസ് ഉദ്യോ​ഗസ്ഥനെ വിളിച്ചു വരുത്തി സല്യൂട്ട് അടിപ്പിച്ച രാജ്യസഭാ എംപി സുരേഷ് ഗോപിക്കെതിരെ റിട്ട.എസ്.പി ജോര്‍ജ് ജോസഫ്. ഇങ്ങനെ സല്യൂട്ട് അടിപ്പിക്കുന്നതൊക്കെ സിനിമ സ്റ്റൈലാണെന്നും ഇവിടെ അത് വേണ്ടെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു. 

 

സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായത് ശരിയായ രീതിയല്ല. പൊതുജനങ്ങളുടെ മുമ്പില്‍ ആളാവാനുള്ള ശ്രമം നിയമവിരുദ്ധമായി മാത്രമേ കാണാന്‍ കഴിയൂ. പൊലീസ് ഉദ്യോഗസ്ഥനെ അപമാനിക്കുന്നതിന് തുല്യമാണ് തൃശൂരില്‍ നടന്ന സംഭവമെന്നും സല്യൂട്ട് ചോദിച്ചു വാങ്ങിയത് തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

 

പൊലീസിലെ ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, ചീഫ് സെക്രട്ടറി, അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നിവര്‍ക്കാണ് സല്യൂട്ട് നല്‍കേണ്ടത്. അല്ലാതെ ജനപ്രതിനിധികള്‍ക്ക് സല്യൂട്ട് നൽകുന്നത് പൊലീസിലെ അച്ചടക്കത്തിന്‍റെ ഭാഗമല്ലെന്നും ജോര്‍ജ് ജോസഫ് പറഞ്ഞു. 

 

സല്യൂട്ട് കൊടുക്കുന്നതില്‍ തെറ്റില്ല. പക്ഷേ ചോദിച്ചു വാങ്ങരുത്. സല്യൂട്ട് ചോദിച്ചപ്പോള്‍ എസ്ഐ കൊടുക്കാന്‍ പാടില്ലായിരുന്നു. വേണമെങ്കില്‍ എസ്ഐക്ക് പ്രതിഷേധം അറിയിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വിശദമാക്കി.

 

ഇന്ന് പുത്തൂരില്‍ ചുഴലിക്കാറ്റ് വീശിയ സ്ഥലം സന്ദര്‍ശിക്കുന്നതിനിടെയാണ് വിവാദ സംഭവം. ഒല്ലൂര്‍ എസ്‌ഐയെ വിളിച്ചുവരുത്തിയാണ് സുരേഷ് ​ഗോപി സല്യൂട്ട് ചെയ്യിപ്പിച്ചത്. ഞാന്‍ ഒരു എംപിയാണ്. മേയറല്ല. ഒരു സല്യൂട്ടൊക്കെ ആവാം. ആ ശീലമൊന്നും മറക്കരുത്- എന്നായിരുന്നു സുരേഷ് ഗോപിയുടെ വാദം.

 

സുരേഷ് ​ഗോപിയുടെ പെരുമാറ്റത്തിനെതിരെ വലിയ വിമർശനവും പ്രതിഷേധവുമാണ് ഉയരുന്നത്. അതേമസമയം, എംപിക്കും എംഎല്‍എക്കും സല്യൂട്ട് ചെയ്യണമെന്ന് പ്രോട്ടോകോളില്ല എന്നാണ് പൊലീസ് അസോസിയേഷന്‍റെ പ്രതികരണം. എന്നാൽ പൊലീസ് ഉദ്യോ​ഗസ്ഥൻ പ്രതകരിച്ചിട്ടില്ല.

September 15, 2021, 18:22 pm

Advertisement

Advertisement