7 Tuesday
July , 2020
7.06 PM
livenews logo
flash News
വീണ്ടും ഞെട്ടിച്ച് കോവിഡ്; ഇന്ന് 272 പേർക്ക് രോ​ഗം ഹൈദരാലി തങ്ങൾക്കൊപ്പമുള്ളത് സ്വപ്നയല്ല ഞാനാണ്; വ്യാജ പ്രചാരകർക്കെതിരെ നടപടിയെന്ന് ഒഐസിസി പ്രവർത്തക ഷീജ സ്വപ്നം മതം മാറി മുംതാസ് ആയെന്ന വ്യാജ പ്രചരണവുമായി പ്രതീഷ് വിശ്വനാഥ്; വർ​ഗീയ നിറം നൽകാൻ ​ഗൂഢ ശ്രമം പ്രതികൾക്ക് സർക്കാർ സഹായം സഹായം ലഭിക്കില്ല; തെറ്റ് ചെയ്തവർ രക്ഷപ്പെടില്ല: കോടിയേരി വീഴ്ച്ച ആരുടെ ഭാഗത്തു നിന്നാണെങ്കിലും ഉത്തരം ഉണ്ടാകണം: സ്വർണക്കടത്ത് കേസിൽ അരുൺ ​ഗോപി സ്വപ്‌നയ്ക്കും സരിത്തിനും സംരക്ഷണം കൊടുത്തത് ഐടി സെക്രട്ടറി ശിവശങ്കര്‍ തന്നെ; മുന്‍ എസ്പി ജോര്‍ജ് ജോസഫ് സ്വപ്ന സുരേഷ് തന്റെ മരുമകളല്ല; വ്യാജപ്രചരണത്തിനെതിരെ നടപടിയെന്ന് തമ്പാനൂർ രവി പ്രതിഫലം ചോദിച്ചപ്പോൾ ഡബ്ല്യുസിസിയുടെ അമരത്തിരിക്കുന്ന സംവിധായക ​പുറത്താക്കിയെന്ന് ​കോസ്ട്യൂം ഡിസൈനർ സ്വർണക്കള്ളക്കടത്ത്: മുഖ്യമന്ത്രിയുടെ പ്രിൻസിപൽ സെക്രട്ടറി എം ശിവശങ്കറിനെ മാറ്റി കൊറോണവൈറസ്: ഷി ജിൻപിങ്ങിനെ വിമർശിച്ച നിയമ പ്രഫസറെ ചൈന തടങ്കിലടച്ചു

വന്ദേഭാരത് മിഷൻ നാലാംഘട്ടത്തിൽ നേരിട്ട് ടിക്കറ്റ്; എയർഇന്ത്യ ഓഫിസുകളിൽ വൻതിരക്ക്



വന്ദേഭാരത് മിഷന്റെ ഭാ​ഗമായി എംബസിയിൽ രജിസ്റ്റർ ചെയ്തവർക്ക് എയർ ഇന്ത്യയിൽ നിന്ന് നേരിട്ട് ടിക്കറ്റ് എടുക്കാമെന്ന് അറിയിപ്പ് വന്നതിനു പിന്നാലെ എയർഇന്ത്യയുടെ ഓഫിസുകളിൽ വൻ തിരക്ക്. വന്ദേഭാരത് മിഷനു കീഴിൽ ഇന്ത്യൻ എംബസിയിലോ കോൺസുലേറ്റിലോ രജിസ്റ്റർ ചെയ്തവർക്കാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയുക. ആദ്യം വരുന്നവർക്ക് ആദ്യം ടിക്കറ്റ് എന്ന വ്യവസ്ഥയിലാണ് ടിക്കറ്റ് വിൽപ്പന. അതിനാൽ തന്നെ വൻ തിരക്കാണ് അബൂദബി, അൽ ഐൻ, ദുബയ്, ഷാർജ, റാസൽ ഖൈമ, ഫുജൈറ, അജ്മാൻ എന്നിവിടങ്ങളിലെ എയർഇന്ത്യയുടെ ബുക്കിങ് ഓഫിസുകളിൽ അനുഭവപ്പെടുന്നത്.

 

ഇതിനു പുറമേ എയർഇന്ത്യ എക്സ്പ്രസ് ഡോട്ട് ഇൻ എന്ന സൈറ്റിലും യുഎഇയിലെ എയർഇന്ത്യയുടെ അം​ഗീകൃത ഏജന്റുമാരിൽ നിന്നും ടിക്കറ്റുകൾ വാങ്ങാവുന്നതാണ്. ഇന്നലെ വൈകീട്ട് ഏഴിനാണ് ടിക്കറ്റ് വിൽപ്പനയാരംഭിച്ചത്. ജൂലൈ മൂന്നുമുതൽ 14 വരെയുള്ള വന്ദേഭാരത് മിഷന്റെ നാലാംഘട്ടത്തിലേക്കുള്ള ടിക്കറ്റുകളുടെ വിറ്റഴിക്കുന്നത്.

 


നാലാംഘട്ടത്തിൽ ദുബയിൽ നിന്ന് 24ഉം അബൂദബിയിൽ നിന്ന് ഒമ്പതും വിമാനങ്ങളാണ് കേരളത്തിലേക്ക് പറക്കുന്നത്.

 

June 29, 2020, 20:25 pm

Advertisement