11 Wednesday
December , 2019
10.28 AM
livenews logo
flash News
വി ടി ബൽറാം എംഎൽഎയുടെ പിതാവ് അന്തരിച്ചു ടാക്സ് സ്ലാബുകൾ കുറച്ച് ജിഎസ്ടി വരുമാനം വർധിപ്പിക്കാൻ കേന്ദ്രനീക്കം അമിത് ഷാ ചരിത്രക്ലാസിൽ ശ്രദ്ധിക്കാത്തതിന്റെ കുഴപ്പം: വിഭജന പ്രസ്താവനയ്ക്കെതിരേ ആഞ്ഞടിച്ച് ശശി തരൂർ വിവാദ പൗരത്വ ഭേ​ദ​ഗതി ബില്ല് ഇന്ന് രാജ്യസഭയിൽ ഖത്തറിൽ നാളെ വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഗള്‍ഫ്‌ ഉച്ചകോടി: റിയാദിലെത്തിയ ഖത്തര്‍ പ്രധാനമന്ത്രിയെ സൗദി രാജാവ് സ്വീകരിച്ചു ബിജെപി മുൻ എംഎൽഎ കുൽദീപ് സിങ് സെം​ഗാർ പ്രതിയായ ഉന്നാവോ ബലാൽസം​ഗക്കേസിൽ ഡിസംബർ 16നു കോടതി വിധിപറയും പൗരത്വ ഭേദ​ഗതി ബില്ലിനെതിരായ പ്രതിഷേധം: ത്രിപുരയിൽ രണ്ടുദിവസത്തേക്ക് ഇന്റർനെറ്റ് വിച്ഛേദിച്ചു ആസിഡ് ആക്രമണ ഇരയായി ദീപിക പദുക്കോൺ: ചാപാക് ട്രെയിലർ പുറത്തിറങ്ങി സംഘപരിവാര വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം; ബനാറാസ് ഹിന്ദു യൂനിവേഴ്സിറ്റിയിലെ മുസ് ലിം സംസ്കൃത അധ്യാപകൻ രാജിവച്ചു

ശബരിമല വിധി പുനഃപരിശോധനയ‌ടക്കം മതാചാര ഹരജികളെല്ലാം വിശാല ബെഞ്ചിലേക്ക്

November 14, 2019, 11:09 am

ന്യൂ​ഡ​ൽ​ഹി: ശ​ബ​രി​മ​ല​യി​ൽ യുവതീ ​പ്ര​വേ​ശം വി​ധി​ച്ച ചീ​ഫ്​ ജ​സ്​​റ്റി​സ്​ ദീ​പ​ക്​ മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചിന്‍റെ വി​ധി​ക്കെ​തി​രെ​ നൽകിയ പുനഃപരിശോധനാ ഹരജികൾ സുപ്രീംകോടതിയുടെ വിശാല ബെഞ്ചിന് വിട്ടു. ഏഴംഗ ഭരണഘടനാ ബെഞ്ചിനാണ് പുനഃപരിശോധനാ ഹരജികൾ കൈമാറിയത്. ചീ​ഫ്​ ജ​സ്​​റ്റി​സ്​ ര​ഞ്​​ജ​ൻ ​​ഗോഗോ​യി അ​ധ്യ​ക്ഷ​നും ജസ്റ്റിസുമാരായ റോഹിങ്ടൺ നരിമാൻ, ഡി വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, എ എൻ ഖാൻവിൽകർ എന്നിവർ അംഗങ്ങളായ അഞ്ചംഗ ഭരണഘടനാ ബെ​ഞ്ചാണ്​ വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസടക്കം ബെഞ്ചിലെ മൂന്നു പേരാണ് തീരുമാനത്തെ അനുകൂലിച്ചത്. ജസ്റ്റിസുമാരായ റോഹിങ്ടൺ നരിമാൻ, ഡി വൈ ചന്ദ്രചൂഡ് എന്നിവർ ശക്തമായി എതിർക്കുകയും ചെയ്തു.

 

ഇതോടൊപ്പം മുസ്ലിം-പാഴ്സി അടക്കമുള്ള ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച എല്ലാ ഹരജികളും വിശാലബെഞ്ച് ഒരുമിച്ചു പരി​ഗണിക്കും. ഇതും മതാചാരത്തിൽ സുപ്രീംകോടതിക്ക് ഇടപെടാമോ എന്നതുമടക്കം വിശ്വാസത്തെ സംബന്ധിച്ച നിരവധി കേസുകളാണ് സുപ്രീംകോടതിയുടെ പരി​ഗണനയ്ക്ക് വന്നിട്ടുള്ളത്. ഇതൊക്കെയും വിശാലബെഞ്ച് പരി​ഗണിക്കും.

 

അതേസമയം, ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മി​ശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ച് 2018 സെപ്തം​ബ​ർ 28ന് പുറപ്പെടുവിച്ച​ വിധിക്ക് അഞ്ചംഗ ബെഞ്ച് സ്റ്റേ അനുവദിച്ചില്ല. സ്റ്റേയേ കുറിച്ച് ഇതുവരെ പരാമർശിച്ചിട്ടില്ല. വിശാലബെഞ്ചിന്റെ വിധി വരും വരെ നിലവിലെ വിധി തുടരും. ശ​ബ​രി​മ​ല അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ല്‍ 10 മു​ത​ല്‍ 50 വ​രെ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​ല​ക്ക് നീ​ക്കിയ വിധി നിലനിൽക്കും. വാദം കേട്ട് ഒമ്പത് മാസത്തിനും എട്ട് ദിവസത്തിനും ശേഷമാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. ഫെബ്രുവരി ആറിന് ഒരു ദിവസം വാദംകേട്ട ശേഷമാണ് 56 പുനഃപരിശോധന ഹരജികൾ വിധി പറയാനായി കോടതി മാറ്റിയത്. 

 

ശബരിമല തന്ത്രി കണ്ഠര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അധ്യക്ഷൻ പ്രയാർ ഗോപാലകൃഷ്ണൻ, വൈക്കം ഗോപകുമാർ, വി ഉഷാനന്ദിനി, ബി രാധാകൃഷ്ണ മേനോൻ, പി സി ജോർജ്, എൻഎസ്എസ്, പന്തളം കൊട്ടാരം നിർവാഹകസംഘം, ശബരിമല ആചാര സംരക്ഷണ ഫോം, കേരള ക്ഷേത്ര സംരക്ഷണസമിതി, ശബരിമല അയ്യപ്പസേവാ സമാജം, മലബാർ ക്ഷേത്ര ട്രസ്റ്റി സമിതി, യോഗക്ഷേമ സഭ, ശ്രീ നാരായണ ഗുരു ചാരിറ്റബിൾ ട്രസ്റ്റ്, ഒാൾ കേരള ബ്രാഹ്മിൺസ് അസോസിയേഷൻ അടക്കമുള്ളവരാണ് 56 പുനഃപരിശോധനാ ഹരജികൾ സമർപ്പിച്ചത്. 

 

2018 സെപ്തം​ബ​ർ 28നാ​ണ്​ ശ​ബ​രി​മ​ല അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ല്‍ 10 മു​ത​ല്‍ 50 വ​രെ പ്രാ​യ​മു​ള്ള സ്ത്രീ​ക​ളെ പ്ര​വേ​ശി​പ്പി​ക്കാനു​ള്ള വി​ല​ക്ക് നീ​ക്കി ചീഫ്​ ജസ്​റ്റിസ്​ ദീപക്​ മി​ശ്ര അധ്യക്ഷനായ ഭരണഘടന ബെഞ്ച്​ ഉ​ത്ത​ര​വിട്ട​ത്. അ​യ്യ​പ്പ​ന്‍ നൈ​ഷ്ഠി​ക ബ്ര​ഹ്മ​ചാ​രി​യാ​ണെ​ന്ന​തും ആ​ര്‍ത്ത​വ​മു​ള്ള​തി​നാ​ൽ യു​വ​തി​ക​ൾ​ക്ക്​ 41 ദി​വ​സം വ്ര​തം നോ​ക്കാ​നാ​വി​ല്ലെ​ന്നു​മു​ള്ള വാ​ദ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച്​ ഹൈക്കോ​ട​തി 1991 ഏ​പ്രി​ൽ അ​ഞ്ചി​ന് യു​വ​തി​ക​ൾ​ക്ക്​ ശ​ബ​രി​മ​ല പ്ര​വേ​ശ​നം വി​ല​ക്കി ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

 

ഇ​തി​നെ​തി​രെ 15 വ​ര്‍ഷ​ത്തി​ന് ശേ​ഷം ഇന്ത്യൻ യ​ങ് ലോ​യേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര​ജിയി​ലാ​ണ്​ എ​ല്ലാ സ്​​ത്രീ​ക​ൾ​ക്കും പ്ര​വേ​ശ​നം അം​ഗീ​ക​രി​ച്ച്​ സു​​പ്രീം​കോ​ട​തി വി​ധി പ്ര​സ്​​താ​വി​ച്ച​ത്. സുപ്രീംകോടതി​ വി​ധി ന​ട​പ്പാ​ക്കു​ന്ന​തിനെതിരെ സംസ്ഥ​ന​മാ​കെ സംഘപരിവാർ സംഘടനകൾ വലിയ പ്രതിഷേധങ്ങളും അ​ക്ര​മ​ങ്ങ​ളും ആണ് നടത്തിയത്. പൊ​ലീ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്​​ത 2012 കേ​സു​ക​ളി​ലെ 67,094 പ്ര​തി​ക​ളി​ൽ തി​രി​ച്ച​റി​യ​പ്പെ​ട്ട 10,561 പേ​ർ വി​വി​ധ കോ​ട​തി​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​ത്​ തു​ട​രു​കയാണ്.

November 14, 2019, 11:09 am

Advertisement