25 Monday
May , 2020
5.42 PM
livenews logo
flash News
ഭൂമി കുലുങ്ങിയിട്ടും തെല്ലും കുലുങ്ങാതെ ജസീന്ത ആർഡൻ; 'അഭിമുഖം തുടരാം' സിനിമ സെറ്റ് പൊളിച്ച സംഭവത്തിൽ കേസെടുത്തു; ആളുകളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് വാദം വർ​ഗീയവാദികൾ സെറ്റ് തകർത്തതിനെതിരെ നിയമനടപടികളുമായി മുന്നോട്ട്; ടോവിനോ തോമസ്‌ തെലങ്കാനയിൽ കുടിയേറ്റ തൊഴിലാളികളുടെ മരണം കൂട്ടക്കൊല; മുഖ്യപ്രതി അറസ്റ്റിൽ സിനിമ സെറ്റ് കണ്ടാൽ പോലും ഹാലിളകുന്ന സംഘ തീവ്രവാദികളെ തടയണം; ബജ്രം​ഗ്ദളിനെതിരെ ആശിഖ് അബു കൊറോണ ബാധിച്ചു കുവൈത്തിൽ രണ്ടുമലയാളികൾ കൂടി മരിച്ചു സംസ്കാരത്തിന് ഇടമില്ല; ഹിന്ദു വൃദ്ധയുടെ മൃതദേഹം സംസ്കരിച്ചത് മസ്ജിദിന്റെ ഭൂമിയിൽ കൊറോണ ബാധിച്ചു മലയാളി നഴ്സ് കുവൈത്തിൽ മരിച്ചു 'സ്വാഭിമാനം സംരക്ഷിക്കാൻ' മിന്നൽ മുരളിയുടെ സെറ്റ് പൊളിച്ച് ബജ്റം​ഗ്ദൾ; കേരളത്തിൽ ഇങ്ങനെ നടന്നതിൽ ആശങ്കയെന്ന് സംവിധായകൻ ബേസിൽ ജോസഫ് ചാർട്ടേഡ് വിമാനത്തിന്റെ മറവിലുള്ള തട്ടിപ്പിൽ വീഴരുതെന്ന് ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ്

കോവിഡിൽ കരുതലുമായി വീണ്ടും സച്ചിൻ; 5000 പേർക്ക് ഒരു മാസത്തേക്ക് ഭക്ഷണം


രാജ്യം കോവിഡിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ സഹായഹസ്തവുമായി വീണ്ടും സച്ചിന്‍ തെണ്ടുല്‍ക്കര്‍. 5000 പേര്‍ക്ക് ഒരു മാസത്തേക്ക് ഭക്ഷണം നല്‍കാനാണ് ഇത്തവണ താരത്തിന്‍റെ തീരുമാനം. നേരത്തെയും സച്ചിൻ സഹായവുമായി രം​ഗത്തെത്തിയിരുന്നു.

 

കോവിഡ് മൂലം ദുരിതത്തിലായ മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് ഭക്ഷണമെത്തിക്കാന്‍ സച്ചിന്‍ സന്നദ്ധത അറിയക്കുകയായിരുന്നു. ‘അപ്നാലയ’ എന്ന എന്‍ജിഒ വഴിയാണ് സച്ചിന്‍ 5000 പേര്‍ക്ക് ഭക്ഷണം നൽകുന്നത്.

 

‘നിങ്ങളുടെ പിന്തുണ ആവശ്യമുള്ള നിരവധി വ്യക്തികളുണ്ട്, ലോകം മുഴുവൻ പകർച്ചവ്യാധിയുമായി പൊരുതുന്ന ഈ സമയത്ത് സഹായം നൽകിയതിന് സച്ചിന് നന്ദി അറിയിക്കുന്നു’- എൻ‌ജി‌ഒ ട്വിറ്ററിലൂടെ അറിയിച്ചു.

‘ദുരിതമനുഭവിക്കുന്നവര്‍ക്കായി സേവനം ചെയ്യുന്ന നിങ്ങളുടെ ജോലി തുടരുക. എല്ലാ ആശംസകളും’ അപ്നാലയയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് സച്ചിന്‍ മറുപടിയായി കുറിച്ചു.

 

നേരത്തെ, ദുരിത ബാധിതരെ സഹായിക്കാന്‍ 50 ലക്ഷം രൂപയാണ് സച്ചിന്‍ സംഭാവനയായി നല്‍കിയത്. പ്രധാനമന്ത്രിയുടെ കെയേഴ്‌സ് ഫണ്ടിലേക്ക് 25 ലക്ഷവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷവും ആണ് ആദ്യ ഘട്ടത്തില്‍ സച്ചിന്‍ സഹായമായി എത്തിച്ചത്

April 11, 2020, 16:51 pm

Advertisement