27 Saturday
November , 2021
5.40 AM
livenews logo
flash News
മതവിദ്വേഷ പ്രസ്താവന; പി സി ജോർജിനെതിരെ പരാതി നൽകി 'മോഡലുകളെ ദുരുദ്ദേശത്തോടെ പിന്തുടർന്നു'; ഔഡി കാർ ഉടമ അറസ്റ്റില്‍ പ്രതിമയെന്നു കരുതി സെൽഫിയെടുക്കുന്നതിനിടെ വിനോദസഞ്ചാരിയെ മുതല പിടിച്ചു മൊബൈൽ നൽകിയില്ല; 10ാം ക്ലാസുകാരൻ ആത്മഹത്യ ചെയ്തു സിനിമാ നിർമാതാക്കളുടെ ഓഫിസുകളിൽ ആദായ നികുതി റെയ്ഡ് അജ്മൽബിസ്മിയിൽ സൂപ്പർ ഫ്രൈ ഡേ സെയിൽ മോഫിയയുടെ ആത്മഹത്യ; സിഐ സുധീറിന് സസ്പെൻഷൻ സന്ദീപ് വാര്യറുടെ വീട്ടിൽ അതിക്രമിച്ച് കയറിയയാൾ പിടിയിൽ ഗുരുതര കരൾ രോഗം ബാധിച്ചയാളെ മദ്യപനെന്ന് ആരോപിച്ച് കെഎസ്ആർടിസി കണ്ടക്ടർ ഇപ്പോഴും സഹന സമരങ്ങൾ വിജയിക്കുന്ന ഇന്ത്യ

സൈബർ ആക്രമണം: ഷമിക്ക് പിന്തുണയുമായി സച്ചിനും സേവാ​ഗും ഹർഭജനും


 

ലോകകപ്പ് ട്വന്റി 20 മത്സരത്തിൽ പാകിസ്താനെതിരെ ഇന്ത്യ തോറ്റതിന് പിന്നാലെ സംഘ്പരിവാർ ആക്രമണം നേരിടുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയെ പിന്തുണച്ച് ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറും വിരേന്ദർ സേവാ​ഗും. ഇവരെ കൂടാതെ ഹർഭജൻ സിങ്, വി വി എസ് ലക്ഷ്മൺ എന്നിവരും പിന്തുണയുമായി രം​ഗത്തെത്തി.

 

’നമ്മൾ ഇന്ത്യൻ ടീമിനെ പിന്തുണയ്ക്കുമ്പോൾ, ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കുന്ന എല്ലാവരെയുമാണ് നമ്മൾ പിന്തുണയ്ക്കുന്നത്. മുഹമ്മദ് ഷമി ഒരു ലോകോത്തര ബൗളറാണ്. ഏത് കായിക താരത്തിനും ഉണ്ടാകാവുന്ന ഒരു മോശം ദിവസം അദ്ദേഹത്തിനുണ്ടായി. ഞാൻ ഇന്ത്യൻ ടീമിനും ഷമിക്കും പിന്നിൽ നിലകൊള്ളുന്നു.’- സച്ചിൻ ട്വീറ്റ് ചെയ്തു.

 

’ഷമിക്കെതിരായ സൈബർ ആക്രമണം ഞെട്ടിക്കുന്നതാണ്. നമ്മൾ അദ്ദേഹത്തിനൊപ്പമാണ്. ആരെങ്കിലും ഇന്ത്യയുടെ തൊപ്പിയണിഞ്ഞിട്ടുണ്ടെങ്കിൽ അവരുടെ ഹൃദയത്തിലാണ് ഇന്ത്യയുള്ളത്. അത് ഈ ഓൺലൈൻ ആൾക്കൂട്ടത്തേക്കാൾ ഏറെ മുന്നിലാണ്. നിങ്ങൾക്കൊപ്പമാണ് ഷമി. അടുത്ത മത്സരത്തിൽ കാണിച്ചുകൊടുക്കണം’- സേവാ​ഗ് ട്വീറ്റ് ചെയ്തു.

 

’ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു ഷമി’- എന്നാണ് ഹർഭജന്റെ ട്വീറ്റ്. 'ഞങ്ങൾ നിങ്ങളിൽ ഏറെ അഭിമാനിക്കുന്നു സഹോദരാ, ഷമി' എന്നാണ് യുസ്‌വേന്ദ്ര ച​ഹലിന്റെ ട്വീറ്റ്. എന്നാൽ നിലവിൽ ഇന്ത്യൻ ടീമിലുള്ള മറ്റുള്ളവർ ആരും ഇതുവരെ പിന്തുണയുമായി രം​ഗത്തെത്തിയിട്ടില്ല എന്നത് വിമർശനത്തിന് ഇടയായിട്ടുണ്ട്.

ഷമിക്കെതിരെ വംശീയ അധിക്ഷേപവും കേട്ടാലറയ്ക്കുന്ന അസഭ്യവും വിദ്വേഷ പ്രചരണവുമാണ് ട്വിറ്ററും ഇൻസ്റ്റ​ഗ്രാമും ഫേസ്ബുക്കും അടക്കമുള്ള സോഷ്യൽമീഡിയകളിലൂടെ സംഘ്പരിവാർ പ്രവർത്തകർ നടത്തുന്നത്. ഷമിയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകൾക്ക് താഴെയും അധിക്ഷേപങ്ങളുണ്ട്.

 

ഇന്ത്യൻ തോൽവിക്ക് കാരണം മുസ്‌ലിമായ മുഹമ്മദ് ഷമി ആണെന്നും ഷമി പാകിസ്താൻ ഏജന്റാണെന്നുമൊക്കെയാണ് അധിക്ഷേപങ്ങൾ. മലയാളികൾ അടക്കം വംശീയ-വിദ്വേഷ- അധിക്ഷേപ പരാമർശങ്ങളുമായി രം​ഗത്തെത്തിയിട്ടുണ്ട്. 'നായിന്റെ മോനേ, നീയൊരു മുസ്‌ലിം അല്ലേ, അപ്പോൾ ഇങ്ങനെയൊക്കയെ ഉണ്ടാകൂ'- എന്നാണ് ഒരു മലയാളിയുടെ മം​ഗ്ലീഷിൽ ഉള്ള വിദ്വേഷ കമന്റ്.

 

മുസ്‌ലിമായ ഷമി പാകിസ്താനോടൊപ്പം നിൽക്കുന്നു, നിനക്ക് പാകിസ്താനിൽ നിന്ന് എത്ര പണം കിട്ടി, പാകിസ്താനിൽ പോടാ, മര്യാദയ്ക്ക് വിരമിക്കെടാ തുടങ്ങി നിരവധി വിദ്വേഷം നിറഞ്ഞതും വംശീയവുമായ കമന്റുകളാണ് സോഷ്യൽ മീഡിയയിലുടനീളം. ഇതു കൂടാതെ മാതാവിനേയും സഹോദരിയേയും ചേർത്തുള്ള കേട്ടാലറയ്ക്കുന്ന സ്ത്രീവിരുദ്ധ- അസഭ്യ പരാമർശങ്ങളും ഉണ്ട്.

 

ഇന്ത്യയ്‌ക്കെതിരെ പാകിസ്താൻ ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ജയമാണ് ഇന്നലെ സ്വന്തമാക്കിയത്. പത്ത് വിക്കറ്റിനാണ് പാകിസ്താൻ ആധികാരിക വിജയം നേടിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും നടത്തിയ മികച്ച പ്രകടനമാണ് പാകിസ്താന് അനായാസ ജയം സമ്മാനിച്ചത്. മത്സരത്തിൽ ഷമി എറിഞ്ഞ 3.5 ഓവറില്‍ 43 റൺസ് പാകിസ്താന്‍ അടിച്ചിരുന്നു.

October 25, 2021, 21:25 pm

Advertisement

Advertisement