18 Friday
September , 2020
2.05 PM
livenews logo
flash News
ശിശുവിന്റെ മൃതദേഹം ഫ്രീസറിൽ വച്ചത് ജീവനക്കാർ മറന്നു; കണ്ടെത്തുന്നത് അഞ്ചാം ദിവസം ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം മൂന്നുകോടി പിന്നിട്ടു വിവാദ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കേന്ദ്ര ഭക്ഷ്യമന്ത്രി രാജിവച്ചു ഹിന്ദുത്വ ഭരണത്തില്‍ മുസ്‌ലിംകള്‍ സുരക്ഷിതരല്ല; ഇന്ത്യയിലെ മുസ്‌ലിം നേതൃത്വം കപടവേഷധാരികൾ; ഉമർ ഖാലിദിനെ ഉടൻ മോചിപ്പിക്കണമെന്നും കുവൈത്തി അഭിഭാഷകന്‍ അൽജസീറയെ ഫറ നിയമത്തിനു കീഴിൽ കൊണ്ടുവന്നു; യുഎസ് നടപടി യുഎഇ-ഇസ്രായേൽ നയതന്ത്രകരാറിന്റെ ഭാ​ഗമെന്ന് അൽജസീറ പ്രധാനമന്ത്രി രാജ്യത്തെ 60 കോടി ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തി; അമിത് ഷാ കണ്ണൂരിൽ സമര ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് തൊഴിലില്ലാതെ പത്ത് കോടി പേർ; മോദിയുടെ ജന്മദിനം ദേശീയ തൊഴിലില്ലായ്മ ദിനമായി ആചരിച്ച് യുവജനങ്ങൾ യൂത്ത് കോൺ​ഗ്രസ് മാർച്ചിൽ സംഘർഷം; വി ടി ബൽറാം എംഎൽഎയ്ക്ക് ലാത്തിച്ചാർജിൽ പരിക്ക് വെളുപ്പാന്‍ കാലത്ത് ‘വിശദീകരണം നല്‍കാന്‍’ പോകേണ്ടി വരുന്ന സാഹിബിന് തോര്‍ത്ത് വാങ്ങാന്‍ എന്റെ വക 25; ജലീലിനെ ട്രോളി വി ടി ബൽറാം

കുട്ടികൾക്ക് സുരക്ഷാപാഠം പകർന്നുനൽകി കഥപറയൽ സെഷൻ


ഷാർജ: 38ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകമേളാ വേദിയിൽ കുട്ടികൾക്ക് സുരക്ഷാപാഠം പകർന്നുനൽകി കഥപറയൽ സെഷൻ. എഴുത്തുകാരി സബാഹ് ദീബിയാണ് എ ഡേ ഇൻ ദ മാർക്കറ്റ് എന്ന തന്റെ പുസ്തകത്തെ ഉദ്ധരിച്ച് കുട്ടികളുമായി സംവദിച്ചത്.

 

കമ്പോളം കാണാനിറങ്ങിയ ആമക്കുഞ്ഞിന് വഴിതെറ്റിപോവുന്നതും പോലിസുകാരൻ വീട്ടിലേക്കുള്ള വഴി കാണിച്ചുകൊടുക്കുന്നതുമായിരുന്നു കഥയുടെ ഇതിവൃത്തം. ദീർഘദൃഷ്ടിയുള്ള അമ്മയാമ ആമക്കുഞ്ഞിന്റെ തോടിനു പുറത്തുവീട്ടിലേക്കുള്ള മാപ്പ് വരച്ചുവച്ചതാണ് ഇതിനു സഹായിച്ചതെന്നും കഥ പറഞ്ഞുവയ്ക്കുന്നു.

 

മാതാപിതാക്കളുടെ നിർദേശങ്ങൾ കുട്ടികൾ അനുസരിക്കേണ്ടതിന്റെ ആവശ്യകതയാണ് ആമക്കഥയിലൂടെ കഥാകൃത്ത് കുട്ടികൾക്ക് പകർന്നുനൽകിയത്.

 

ശാരീരിക, മാനസിക സുരക്ഷയുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങളും അനുബന്ധ സെഷനിൽ നഹ്ല ഹംദാൻ അലി സഅദി കുട്ടികളുമായി പങ്കുവച്ചു. ഉപദ്രവം എന്താണ് , അവയെ എങ്ങനെ നേരിടണം തുടങ്ങിയ കാര്യങ്ങളും കുട്ടികളുമായി അവർ പങ്കുവച്ചു.

 

November 08, 2019, 21:32 pm

Advertisement

Advertisement