24 Friday
January , 2020
7.26 AM
livenews logo
flash News
പുലരാനിരിക്കുന്നത് നീതിപീഠങ്ങളുടെ ബധിര കർണങ്ങളിൽ ഇടിനാദം മുഴങ്ങുന്ന പ്രഭാതങ്ങൾ പൗരത്വ പ്രക്ഷോഭത്തിനിടെ ബിജെപിക്ക് തിരിച്ചടി; ​ഗുജറാത്ത് എംഎൽഎ രാജിവച്ചു റോഹിങ്ക്യൻ വംശഹത്യക്കെതിരെ നടപടിയെടുക്കണം; മ്യാൻമറിനോട് അന്താരാഷ്ട്ര നീതിന്യായ കോടതി ജിപിഎസിനു പകരക്കാരനെയും കൊണ്ട് ഐഎസ്ആർഒ; വൈകാതെ ഫോണുകളിൽ ലഭ്യമാവും വുഹാൻ വൈറസ് ബാധ: സൗദിയിൽ 30 മലയാളി നഴ്സുമാർ നിരീക്ഷണത്തിൽ ജംബോ പട്ടികയിൽ എന്നെ പരി​ഗണിക്കേണ്ട; പൊട്ടിത്തെറിച്ച് വി ഡി സതീശൻ പൗരത്വനിയമത്തെ അനുകൂലിച്ച പരിപാടിക്കെതിരെ പ്രതിഷേധിച്ച യുവതിയെ അറസ്റ്റ് ചെയ്ത് പൊലീസ് ആസാദി മുഴക്കിയാൽ രാജ്യ​ദ്രോഹത്തിനു കേസെടുക്കുമെന്ന യുപി മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരേ ഫേസ്ബുക്ക് പേജിൽ പൊങ്കാല പ്രതി പിടിക്കപ്പെടുംമുമ്പ് ഭീകരൻ; ശേഷം വെറും യുവാവ്: ജന്മഭൂമിയുടെ ഭീകര നിലപാട് ചീറ്റി യാത്രാമധ്യേ എൻജിൻ തകരാറിലായി; ഇൻഡി​ഗോ വിമാനം മുംബൈയിൽ എമർജൻസി ലാന്റിങ് നടത്തി

കിച്ച സുദീപിന് ഒന്നരക്കോടി രൂപയുടെ സമ്മാനവുമായി സൽമാൻ ഖാൻ

January 08, 2020, 11:46 am

സുഹൃത്തുക്കൾക്കും സഹതാരങ്ങൾക്കും അപ്രതീക്ഷിത സമ്മാനങ്ങൾ നൽകുന്നതിൽ പേരുകേട്ടയാളാണ് സൽമാൻ ഖാൻ. പ്രദർശനം തുടരുന്ന സൽമാൻ ഖാന്റെ പുതിയ ചിത്രമായ ദബാങ് 3യിലെ സഹതാരം കിച്ച സുദീപിനും ലഭിച്ചു ഇത്തരമൊരു സമ്മാനം. സുദീപിന്റെ വീട്ടുപടിക്കലെത്തിയാണ് സൽമാൻ ഖാൻ ആ സമ്മാനം നൽകിയത്. ബിഎംഡബ്ല്യു എം 5 കാറായിരുന്നു കിച്ച സുദീപിനു വേണ്ടി സൽമാൻ എത്തിച്ചത്.

 

കന്നഡ സിനിമയിലെ സൂപ്പർതാരമായ കിച്ച സുദീപ് തന്നെയാണ് ഇൻസ്റ്റ​ഗ്രാമിൽ സൽമാൻ ഖാൻ തനിക്കു നൽകിയ സമ്മാനത്തെക്കുറിച്ച് ചിത്രം സഹിതം വെളിപ്പെടുത്തിയത്. ഒന്നരക്കോടിയോളം രൂപ വിലവരുന്നതാണ് ബിഎംഡബ്ല്യു എം5 കാർ.

 


സൽമാന്റെ പുതിയ ചിത്രമായ ദബാങ് ത്രീയിൽ ബല്ലി സിങ് എന്ന പ്രതിനായക വേഷമാണ് കിച്ച സുദീപ് ചെയ്തത്. രണ്ടാഴ്ച കൊണ്ട് 137 കോടി രൂപയാണ് ദബാങ് നേടിയത്.

 

ദബാങ് 3 റിലീസ് ചെയ്തതിനു പിന്നാലെ കിച്ച സുദീപിന് സൽമാൻ ഒരു ജാക്കറ്റും സമ്മാനിച്ചിരുന്നു. സൽമാന്റെ വളർത്തുനായയുടെ ചിത്രം ആലേഖനം ചെയ്ത ജാക്കറ്റായിരുന്നു സുദീപിന് നൽകിയത്. ജാക്കറ്റിൽ പതിച്ച നായയുടെ ചിത്രത്തിൽ സൽമാൻ ചുംബിക്കുന്ന ചിത്രവും സുദീപ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവയ്ക്കുകയുണ്ടായി.

January 08, 2020, 11:46 am

Advertisement