14 Friday
August , 2020
3.54 AM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

മോദി സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ഹൈദരലി ഷിഹാബ് തങ്ങൾ; സമസ്ത പൗരത്വ സംരക്ഷണ സമ്മേളനത്തിൽ പ്രതിഷേധമിരമ്പി


പൗരത്വ ഭേ​ദ​ഗതി നിയമം പാസാക്കിയ മോദി സർക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധവും രാജ്യത്തിന്റെ ഐക്യവും സഹവർത്തിത്വവും തകർക്കുന്നതുമാണെന്ന് പാണക്കാട് ഹൈദരലി ഷിഹാബ് തങ്ങൾ. പൗരത്വ ഭേ​ദ​ഗ​തി നിയമത്തിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ കോഴിക്കോട് സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

സർക്കാർ നടത്തുന്ന കുടില തന്ത്രം കൂടിയാണ് ഇത്. വിവേചന മനോഭാവത്തോടെ ഒരു പ്രത്യേക മതവിഭാ​ഗത്തിന് മാത്രം പൗരത്വം നിഷേധിച്ചത് തുല്യനീതിയും തുല്യ അവകാശവും ഉറപ്പാക്കുന്ന ഭരണഘടനയുടെ പതിനാലാം അനുച്ഛേദത്തിന്റെ ലംഘനമാണ്. അതുകൊണ്ടു തന്നെ മോദി സർക്കാരിന്റെ ഈ നീക്കം നിയമപ്രകാരം നിലനിൽക്കുകയില്ല. 

 

രാജ്യത്ത് മതദ്രൂവീകരണം വളർത്തുക എന്ന ബിജെപിയുടെ അജണ്ടയാണ് ഇതിനു പിന്നിലുള്ളത്. ഇത് ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിന് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഏതെങ്കിലും ഒരു മതവിഭാ​ഗത്തിന്റേതല്ലെന്നും എല്ലാ വിഭാ​ഗം ജനങ്ങൾക്കും തുല്യ പരി​ഗണന നൽകുന്ന മതേതര രാഷ്ട്രം കൂടിയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

ഇ കെ വിഭാഗം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

December 14, 2019, 19:28 pm

Advertisement

Advertisement