9 Sunday
August , 2020
5.33 PM
livenews logo
flash News
പെട്ടിമുടി ദുരന്തം: 16 മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു; മരണം 42 ആയി അമിത് ഷായ്ക്ക് കോവിഡ് നെ​ഗറ്റീവായെന്ന ബിജെപി എംപിയുടെ പ്രചരണം വ്യാജം; ടെസ്റ്റുകളൊന്നും നടത്തിയിട്ടില്ലെന്ന് ആഭ്യന്തര മന്ത്രാലയം രണ്ട് മാസം പ്രായമായ പെൺകുഞ്ഞുമായി യുവതി കിണറ്റിൽ ചാടി; കുഞ്ഞ് മരിച്ചു കരിപ്പൂര്‍ ദുരന്തം പൈലറ്റിന്റെ ആത്മഹത്യയോ? സംശയത്തിന് കാരണമേറെ വീടുകയറി ബലാത്സംഗം; വീട്ടമ്മയുടെ പരാതിയിൽ പള്ളി വികാരി അറസ്റ്റിൽ 24 മണിക്കൂറിനിടെ രാജ്യത്ത് 64399 കൊറോണ കേസുകൾ; രോ​ഗബാധിതർ 21.5 ലക്ഷം കടന്നു പപ്പടം കഴിച്ചാൽ കോവിഡിനെ തുരത്താമെന്ന് പറഞ്ഞ കേന്ദ്ര ജലവിഭവ മന്ത്രിക്കും കൃഷി മന്ത്രിക്കും കോവിഡ് 101 പ്രതിരോധ ഉപകരണങ്ങളുടെ ഇറക്കുമതി നിരോധിക്കുമെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് യുപിയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീ‍ഡിപ്പിച്ചു; സ്വകാര്യ ഭാ​ഗങ്ങൾ വികൃതമാക്കി വിജയവാഡയിൽ ക്വാറന്റൈൻ കേന്ദ്രത്തിനു തീപ്പിടിച്ചു ഒമ്പതു മരണം; അരക്കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

10 K അധികം മുടക്കൂ; ലോകത്തെ ആദ്യ റൊട്ടേറ്റിങ് ട്രിപ്പിൾ ക്യാമറ ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാം


സാംസങ്ങിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറക്കിയ സ്മാര്‍ട്ട് ഫോണുകളില്‍ ഒന്നാണ് ഗാലക്സി A80. ഇതിന്റെ സവിശേഷതകളില്‍ എടുത്തു പറയേണ്ടത് ക്യാമറകള്‍ തന്നെ. ലോകത്തെ ആദ്യ റൊട്ടേറ്റിങ് ട്രിപ്പിൾ ക്യാമറ സ്മാര്‍ട്ട് ഫോൺ ആണിത്.
 

ഗാലക്സി A80 ന് സെൽഫി ക്യാമറ ഇല്ല. ഇല്ല എന്നല്ല പറയേണ്ടത് ആവശ്യമില്ല. പകരം 48 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറകള്‍ മാത്രമാണുള്ളത്. അതായത് 48 + 8 മെഗാപിക്സലിന്റെ ഡ്യൂവല്‍ പിന്‍ ക്യാമറകള്‍ റൊട്ടേറ്റ് ചെയ്തു തന്നെയാണ് സെല്‍ഫി പിക്ച്ചറുകളും എടുക്കാൻ സാധിക്കുന്നത്. ഈ ശ്രേണിയിലെ ഏറ്റവും മികവ് കൂടിയ ദൃശ്യ വിരുന്നൊരുക്കും ഈ റൊട്ടേറ്റിങ് ട്രിപ്പിൾ ക്യാമറ.
 

പുതിയ ടെക്നോളജിയിലാണ് സാംസങ്ങിന്റെ ഗാലക്സി A80 സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ഇപ്പോള്‍ ഈ സ്മാര്‍ട്ട് ഫോണുകള്‍ ഓൺലൈൻ വിപണിയിൽ എത്തിക്കഴിഞ്ഞു.


സാംസങ്ങ് ഗാലക്സി A80


6.70 ഇഞ്ചിന്റെ വലിയ ഡിസ്‌പ്ലേ ആണ് ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക്. കൂടാതെ 1080x2400 പിക്സല്‍ റെസലൂഷനും ഈ സ്മാര്‍ട്ട് ഫോണുകള്‍ കാഴ്ചവെക്കുന്നു. ക്വാൽകോം സ്നാപ്ഡ്രാഗൺ 730ന്റെ പ്രോസസറുകളുള്ളതിനാൽ ഉയർന്ന പെർഫോമൻസ് തന്നെ പ്രതീക്ഷിക്കാം. ആന്‍ഡ്രോയിഡിന്റെ 9.0 Pie -ല്‍ ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവര്‍ത്തിക്കുന്നത്.

 

 


 

8 ജിബിയുടെ റാംമിലാണു ഈ സ്മാര്‍ട്ട് ഫോണുകള്‍ പുറത്തിറങ്ങിയിരിക്കുന്നത്. 128 ജിബിയുടെ ഇന്റെര്‍ണല്‍ സ്റ്റോറേജുമുണ്ട്. 3,700mAhന്റെ ഫാസ്റ്റ് ചാര്‍ജിങ് ബാറ്ററി ലൈഫും 25 w ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്കുണ്ട്.


ഈ വിവരിച്ചതിൽ എടുത്തുപറയേണ്ടത് ഇതിന്റെ സവിശേഷതയായ റൊട്ടേറ്റിങ് ട്രിപ്പിൾ ക്യാമറയാണ്. Angel Gold, Ghost White, Phantom Black എന്നീ നിറങ്ങളില്‍ സാംസങ്ങ് ഗാലക്സി A80 ലഭ്യമാകും. ലോകത്തെ ആദ്യ റൊട്ടേറ്റിങ് ട്രിപ്പിൾ ക്യാമറ ഫോൺ നിങ്ങൾക്ക് സ്വന്തമാക്കാൻ നല്ല ഫോണിന്റെ ശരാശരി വിലയായ മുപ്പത്തിഅയ്യായിരത്തോടൊപ്പം രൂപ 10 K കൂടി മുടക്കൂ. ഇപ്പോഴത്തെ വിപണി വിലയായ 47,990 രൂപ താമസിയാതെ കുറഞ്ഞേക്കും എന്നാണ് റിപ്പോർട്ടുകൾ.

August 01, 2019, 21:26 pm

Advertisement

Advertisement