13 Thursday
August , 2020
11.23 PM
livenews logo
flash News
നടി ​നിക്കി ​ഗൽറാണിക്ക് കോവിഡ് സ്ഥിരീകരിച്ചു മലപ്പുറം എസ്പിക്ക് കോവിഡ് ബാബരി മണ്ണിലെ അനീതിയുടെ ശിലാസ്ഥാപനം: പ്രതിപക്ഷ പാർട്ടികളുടെ നിലപാട് മതേതര ഇന്ത്യക്ക് അപമാനമെന്ന് കോയ ചേലേമ്പ്ര കാസർ​ഗോട്ടെ 16കാരിയുടെ മരണം വിഷം ഉള്ളിൽച്ചെന്ന്; കൊലപാതകത്തിൽ സഹോദരൻ കസ്റ്റഡിയിൽ വാരണാസിയിൽ കോവിഡ് ബാധിച്ച് മരിച്ച മെഡിക്കൽ ഓഫീസറുടെ മൃതദേഹം മാറി നൽകി; തിരിച്ചറിഞ്ഞത് ദഹിപ്പിക്കുന്നതിനിടെ കോവിഡ് വാക്സിൻ മൂന്നാം ഘട്ട പരീക്ഷണം 107 രാജ്യങ്ങളിൽ നിന്നായി 15000 വോളന്റിയർമാരിൽ പൂർത്തിയാക്കി ഇന്ന് 1564 പേര്‍ക്ക് കൊറോണ; 1380ഉം സമ്പർക്കം ആദ്യം നമസ്തേ ട്രംപ്, ഇപ്പോ രാമക്ഷേത്ര പൂജ; എന്നിട്ടും അവര്‍ പറയുന്നു ‘കൊറോണ ജിഹാദ്’; പ്രശാന്ത് ഭൂഷൺ പെട്ടിമുടിയിലെ കുടുംബങ്ങൾക്ക് വീട് വച്ച് നൽകും; വിദ്യാർഥികളുടെ പഠന ചെലവ് സർക്കാർ വഹിക്കും; മുഖ്യമന്ത്രി ഇന്ത്യയിൽ കൊറോണ ബാധിതർ 24 ലക്ഷം തൊടുന്നു; പുതുതായി രോ​ഗം സ്ഥിരീകരിച്ചത് 66999 പേർക്ക്

വരുന്നൂ 6800 എംഎഎച്ച് ബാറ്ററിയുമായി സാംസങ് ​ഗാലക്സി എം 41



ബാറ്ററി ശേഷിയിൽ സ്വന്തം റെക്കോഡ് തിരുത്തി സാംസങ്ങിന്റെ ​ഗാലക്സി എം 41 അണിയറയിൽ ഒരുങ്ങുന്നു. 6000 എംഎഎച്ച് ബാറ്ററിയുമായി പുറത്തിറങ്ങിയ ​ഗാലക്സി എം30 പോലുള്ള മോഡലുകളെ കടത്തിവെട്ടിയാണ് ​ഗാലക്സി എം41 ഇറങ്ങുന്നത്. 6800 എംഎഎച്ച് ബാറ്ററിയാണ് എം41നുള്ളതെന്ന് പുറത്തുവരുന്ന വിവരം.

 

ഈ മോഡൽ പുറത്തിറങ്ങുന്നതോടെ സംസങ്ങിന്റെ ബാറ്ററി ശേഷി കൂടിയ ഫോണായി മാറും അത്. സാംസങ്ങിന്റെ 6800 എംഎഎച്ച് ബാറ്ററിയുടെ ചിത്രവും ഇതിനിടെ ലീക്കായിരുന്നു. സാധാരണ ബാറ്ററികളെ അപേക്ഷിച്ച് അൽപ്പം കൂടി വലിപ്പം കൂടിയതാണ് ഇവ. 64 മെ​ഗാപിക്സൽ കാമറയും എക്സിനോസ് 9630 പ്രൊസസറുമാണ് ​ഗാലക്സി എം41ന്റെ പ്രത്യേകത.

 


സാംസങ് ​ഗാലക്സി എം41, ​ഗാലക്സി എം51 മോഡലുകൾ ഈ വർഷത്തിന്റെ അവസാന പകുതിയിൽ ലോഞ്ച് ചെയ്യുമെന്നായിരുന്നു വിവരം. കൊറോണ വൈറസ് മഹാമാരിയെ തുടർന്ന് കമ്പനി ലോഞ്ചിങ് വൈകിപ്പിക്കുകയാണെന്നും റിപോർട്ടുകളുണ്ട്.

 

July 05, 2020, 18:56 pm

Advertisement

Advertisement