25 Wednesday
May , 2022
6.07 PM
livenews logo
flash News
പി സി ജോർജിന്റേത് നീച വാക്കുകളെന്ന് മുഖ്യമന്ത്രി; ചിലതിനോട് വേദമോതിയിട്ട് കാര്യമില്ല പി സി ജോർജ് കസ്റ്റഡിയിൽ; നടപടി ജാമ്യം റദ്ദാക്കിയതോടെ ജോർജിന്റെ അറസ്റ്റിനായി തിരുവനന്തപുരം പൊലീസ് പാലാരിവട്ടത്തേക്ക് പി സി ജോർജിന് അഭിവാദ്യവുമായി ബിജെപി പ്രവർത്തകർ; നേതാക്കൾ സ്റ്റേഷനിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കി; അറസ്റ്റ് ചെയ്യാനും ഉത്തരവ് മലാലി മസ്ജിദിൽ ക്ഷേത്ര സമാനമായ വാസ്തുവിദ്യാ ഡിസൈൻ കണ്ടെത്തിയെന്ന് സംഘ്പരിവാർ; പള്ളി പരിസരത്ത് നിരോധനാജ്ഞ കപിൽ സിബൽ കോൺ​ഗ്രസ് വിട്ടു; ഇനി എസ്പിയിൽ ജിന്ന ടവറിന്‍റെ പേര് മാറ്റണം; ആന്ധ്രയിൽ ബിജെപി പ്രതിഷേധം; ദേശീയ സെക്രട്ടറിയടക്കം അറസ്റ്റിൽ മലയാളി ബാസ്‌ക്കറ്റ് ബോള്‍ താരം ലിതാരയുടെ മരണം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു വിദ്വേഷ പ്രസം​ഗ കേസ്; പി സി ജോർജിന് ഹാജരാവാൻ പൊലീസ് നോട്ടീസ്

രണ്ടായി മടക്കാവുന്ന ലാപ്ടോപ്പിന് പേറ്റന്റെടുത്ത് സാംസങ്



രണ്ടായി മടക്കാവുന്ന ലാപ്ടോപ്പിന് സാംസങ് പേറ്റന്റ് എടുത്തതായി വാർത്ത. സ്ക്രീനും കീബോർഡും നേർപകുതിയായി മടക്കാവുന്ന രീതിയിലാണ് ലാപ്ടോപ്പിന്റെ ഡിസൈൻ ഇതുസംബന്ധിച്ചു പുറത്തുവന്ന രൂപരേഖ വ്യക്തമാക്കുന്നു.

 

 

സാധാരണ രീതിയിൽ ഒരുമടക്കും അത് പിന്നീട് ലംബമായി ഒന്നുകൂടി മടക്കാവുന്ന രീതിയിലാണ് ലാപ്ടോപ്പ് തയ്യാറാക്കുന്നത്. മടക്കിയ ശേഷം ലോക്ക് ചെയ്തുവയ്ക്കുന്നതിനായി വശത്തേക്ക് നീക്കാവുന്ന ലോക്കും കമ്പനി ഒരുക്കുന്നുണ്ട്. അബദ്ധവശാൽ ലാപ്ടോപ്പ് മടക്ക് നിവരാതിരിക്കാനാണിത്.

 

ലാപിന്റെ സ്പേസ് ബാർ രണ്ടായി വിഭജിക്കുകയും ട്രാക്ക് പാഡ് വലതുവശത്തേക്ക് നീക്കുകയുമാണ് ചെയ്യുകയെന്ന് ഫോൾഡബിൽ ലാപ് രൂപ രേഖ വ്യക്തമാക്കുന്നു. രണ്ടുവശത്തായി രണ്ടുബാറ്ററികളും ലാപ്ടോപ്പിനുണ്ട്. ഇടതുവശത്താണ് പ്രൊസസർ സജ്ജീകരിച്ചിരിക്കുന്നത്. ലാപ് മടക്കിയ ശേഷം ഓഡിയോ ബട്ടണുകൾ അനായാസമായി കൈകാര്യം ചെയ്യാവുന്നതാണ്. അതേസമയം ലാപ് എന്നാണ് പുറത്തിറക്കുകയെന്നതു സംബന്ധിച്ച യാതൊരു വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടുമില്ല.

 

January 16, 2022, 18:30 pm

Advertisement

Advertisement