18 Friday
September , 2020
11.28 PM
livenews logo
flash News
നടിയെ ആക്രമിച്ച കേസ്: സിദ്ദിഖും ഭാമയും കൂറുമാറിയതിനെതിരെ രൂക്ഷ വിമർശനവുമായി​ നടിമാർ ദുബയ് നടപടി പിൻവലിച്ചു; നാളെ മുതൽ ദുബയിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർഇന്ത്യ ടിക്ക്ടോക്കിനും വിചാറ്റിനും പൂട്ടിട്ട് അമേരിക്ക; നിരോധനം ഞായറാഴ്ച മുതൽ ഷോപിയാനിൽ യുവാക്കൾ വെടിയേറ്റ് മരിച്ച സംഭവം: സൈനികർ നിയമം ലംഘിച്ചെന്ന് കണ്ടെത്തൽ; നടപടിക്കൊരുങ്ങി ആർമി ഒക്ടോബർ പകുതിയോടെ തൊണ്ണൂറിലേറെ കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തുമെന്ന് ഖത്തർ എയർവേസ് സംസ്ഥാനത്ത് 4167 പേർക്ക് കൂടി കൊറോണ; 3849 പേർ സമ്പർക്കബാധിതർ പ്ലേ സ്റ്റോറിൽ നിന്ന് പേ ടിഎം ആപ്പ് നീക്കം ചെയ്ത് ​ഗൂ​ഗിൾ ഡൽഹി കലാപത്തിൽ ജയിലിലടച്ച ജെഎൻയു വിദ്യാർഥിനിക്ക് ജാമ്യം; കലാപം പ്രോൽസാഹിപ്പിച്ചതിനു തെളിവില്ലെന്ന് ഡൽഹി കോടതി വീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന മൂന്നു സൗദി യുവാക്കൾ അറസ്റ്റിലായി ഖത്തർ യുഎഇ തർക്കത്തിൽ പണംവാരി വാഷിങ്ടൺ ലോബികൾ

'ഞാന്‍ ഒരു നൈജീരിയന്‍ ആയതുകൊണ്ട് തട്ടിപ്പുകാരനാണെന്ന് അർഥമില്ല, ഇന്ത്യക്കാരൻ ആയതുകൊണ്ട് നിങ്ങള്‍ റേപ്പിസ്റ്റാണെന്നും'; കേരളാ പൊലീസിന്റെ ട്രോളിനെതിരെ സാമുവല്‍


കോഴിക്കോട്: കേരളാ പൊലീസിന്റെ ട്രോളിൽ തന്റെ ചിത്രം ഉൾപ്പെടുത്തിയതിനെതിരെ സുഡാനി ഫ്രം നൈജീരിയ സിനിമയിലെ അഭിനേതാവായ സാമുവല്‍ അബിയോള റോബിന്‍സണ്‍. മന്ത്രിമാരുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പേരില്‍ വ്യാജ സന്ദേശങ്ങള്‍ അയച്ച് പണം തട്ടുന്ന സംഘത്തിനെതിരെ ജാഗ്രത പാലിക്കണം എന്ന സന്ദേശം ഉള്‍പ്പെടുത്തി ഫേസ്ബുക്കില്‍ കേരള പൊലീസ് ട്രോൾ പോസ്റ്റ് ചെയ്തിരുന്നു.

 

സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ രംഗങ്ങളാണ് ഇതിനു വേണ്ടി ഉപയോഗിച്ചത്. ഇതിനെതിരെയാണ് നൈജീരിയൻ സ്വദേശിയായ സാമുവല്‍ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയത്. കേരള പൊലീസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ താന്‍ അഭിനന്ദിക്കുന്നതായും എന്നാല്‍ ഇതേപോലുള്ള കാര്യങ്ങള്‍ക്ക് തന്റെ ചിത്രം ഉപയോഗിക്കുന്നതിനോട് വിയോജിപ്പുണ്ടെന്നും സാമുവല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സാമുവലിന്റെ പ്രതികരണം.

 

താന്‍ നൈജീരിയന്‍ ആണ് എന്നതുകൊണ്ട് ഒരു തട്ടിപ്പുകാരന്‍ ആണെന്ന് അര്‍ഥമില്ലെന്നും നിങ്ങൾ ഒരു ഇന്ത്യക്കാരൻ ആയതുകൊണ്ട് റേപ്പിസ്റ്റാണെന്ന് അർഥമില്ലെന്നും സാമുവൽ പറഞ്ഞു. അതിനാൽ സാമാന്യവൽക്കരണം നിർത്തണമെന്നും സാമുവൽ കേരളാ പൊലീസിനോടു ആവശ്യപ്പെട്ടു. മലയാളത്തിലും ഇം​ഗ്ലീഷിലുമായാണ് സാമുവൽ തന്റെ പ്രതികരണം അറിയിച്ചിരിക്കുന്നത്.

 

സാമുവലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

 

ഇതുപോലുള്ള കാര്യങ്ങൾക്ക് എന്റെ ഇമേജും സാദൃശ്യവും ഉപയോഗിക്കുന്നതിനെ ഞാൻ അഭിനന്ദിക്കുന്നില്ല. കേരള പോലീസ് ചെയ്യുന്ന ജോലിയെ ഞാൻ അഭിനന്ദിക്കുന്നു. ഒരു രാജ്യത്തുനിന്നുമുള്ള വഞ്ചനയെ ഞാൻ ഒരു തരത്തിലും പിന്തുണയ്ക്കുന്നില്ല, അതുമായി ബന്ധപ്പെടുന്നത് ഞാൻ അഭിനന്ദിക്കുന്നില്ല. ഞാൻ ഒരു നൈജീരിയൻ ആയതുകൊണ്ട് ഞാൻ ഒരു തട്ടിപ്പുകാരനാണെന്ന് അർത്ഥമാക്കുന്നില്ല. യഥാർത്ഥത്തിൽ നിരവധി അഴിമതികൾ ചൈനീസ് അല്ലെങ്കിൽ വിയറ്റ്നാം ഉത്ഭവമാണ്, അവ നൈജീരിയൻ കോഡ് നാമങ്ങൾ മാത്രമാണ് ഉപയോഗിക്കുന്നത്. ഞാൻ ഒരു തട്ടിപ്പുകാരനല്ല, ഇത് ഞാൻ വിലമതിക്കുന്നില്ല. നിങ്ങൾ ഒരു ഇന്ത്യൻ മനുഷ്യനായതുകൊണ്ട് നിങ്ങൾ ഒരു റാപ്പിസ്റ്റ് അല്ല. ഇവ സാമാന്യവൽക്കരിക്കുന്നത് നിർത്തുക ദശലക്ഷക്കണക്കിന് നൈജീരിയക്കാരും കോടിക്കണക്കിന് ഇന്ത്യക്കാരുമുണ്ട്. എല്ലാം ഒരുപോലെയാണെന്ന് കരുതുന്നത് വളരെ ക്രിയാത്മകമല്ല. നന്ദി.

 

May 14, 2020, 11:36 am

Advertisement

Advertisement