15 Thursday
April , 2021
8.09 AM
livenews logo
flash News
രാജസ്ഥാനിൽ വെള്ളിയാഴ്ച മുതൽ 12 മണിക്കൂർ കർഫ്യൂ 'ജോജി', ക്രൂരമായ ജീവിതാസക്തിയുടെ സാർവജനീന ചിത്രണം സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ് ടു പരീക്ഷ നീട്ടിവച്ചു തൃശൂരിൽ പിതാവിനെ മകൻ വെട്ടിക്കൊന്നു കുംഭമേള- തബ്‌ലീഗ് സമ്മേളനം; കോവിഡിൽ മാധ്യമങ്ങളുടെയും സംഘ്പരിവാറിന്റേയും ഇരട്ടത്താപ്പ് ചോദ്യം ചെയ്ത് നടി പാര്‍വതി യോ​ഗി ആദിത്യനാഥിന് കോവിഡ് ക്ഷമയ്ക്ക്​ സമ്മാനം ഫുൾ ടാങ്ക്​ ഡീസൽ; പെട്രോൾ പമ്പിലെ ഹൃദ്യമായ അനുഭവം പങ്കുവച്ച് പട്ടാമ്പി സ്വദേശി കുംഭമേള നടന്ന ഹരിദ്വാറിൽ രണ്ടുദിവസത്തിനിടെ ആയിരത്തിലേറെ കൊറോണ കേസുകൾ രാഷ്ട്രീയക്കാരാണ് കോവിഡ് വ്യാപനത്തിന് ഉത്തരവാദികൾ; തങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടരുതെന്ന് വ്യാപാരികൾ വിഷു ദിനത്തിൽ സെറ്റ് സാരി ധരിച്ചില്ല; ഏഷ്യാനെറ്റ് ന്യൂസ് മാധ്യമപ്രവർത്തകയ്ക്കെതിരെ അധിക്ഷേപം

സം​ഗതി പൊരിച്ചൂട്ടാ; ജാനകിയേയും നവീനെയും അഭിനന്ദിച്ച് സന്ദീപ് വാര്യർ


വെറും 30 സെക്കൻഡ് ഡാൻസിലൂടെ ജനഹൃദയം കീഴടക്കിയ തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർഥികളായ നവീനും ജാനകിക്കും അഭിനന്ദനവുമായി ബിജെപി വക്താവ് സന്ദീപ് വാര്യർ. ഇരുവരുടെയും മതം പറഞ്ഞ് ഡാൻസ് ജിഹാദെന്ന് വിളിച്ച് സംഘ്പരിവാർ സൈബർ ആക്രമണങ്ങൾക്കിടെയാണ് സന്ദീപ് വാര്യർ ഫേസ്ബുക്കിലൂടെ അഭിനന്ദനക്കുറിപ്പുമായി രംഗത്തെത്തിയത്. 

 

കലാലയങ്ങളെ മനോഹരങ്ങളാക്കുന്നത് കലകളാണെന്നും കൂടുതൽ മികച്ച പ്രകടനങ്ങളുമായി ഇരുവർക്കും മുന്നോട്ടുവരാൻ കഴിയട്ടെ എന്നും സന്ദീപ് പറഞ്ഞു. സംഗതി പൊരിച്ചൂ ട്ടാ എന്നാണ് ബിജെപി വക്താവ് വ്യക്തമാക്കുന്നത്.

 

തെരഞ്ഞെടുപ്പിന്‍റെ തിരക്കുകള്‍ക്ക് ശേഷം സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചു വന്നപ്പോള്‍ ഒരുപാട് ഇഷ്ടം തോന്നിയ ഒന്നാണ് ജാനകിയുടെയും നവീന്‍റെയും ഡാന്‍സ് വീഡിയോ എന്നും പല തവണ ആവര്‍ത്തിച്ചു കണ്ടിരുന്നു എന്നും സന്ദീപ് വാര്യർ പറയുന്നു. ജാനകിയുടെ എക്സ്പ്രഷന്‍സ് അവരുടെ പ്രകടനത്തെ മറ്റൊരു തലത്തിലേക്കെത്തിച്ചെന്നും സന്ദീപ് വാര്യർ വ്യക്തമാക്കുന്നു.

തീവ്ര ഹിന്ദുത്വവാദിയും വിദ്വേഷപ്രചാരകനും ഹൈക്കോടതി, സുപ്രീംകോടതി അഭിഭാഷകനുമായ ആർ കൃഷ്ണരാജാണ് സംഭവത്തെ മുസ്‌ലിം- ഹിന്ദു മതങ്ങൾക്കിടയിൽ സ്പർധയും വിദ്വേഷവും പരത്തുന്ന രീതിയിൽ വർ​ഗീയവൽക്കരണത്തിന് തുടക്കമിട്ടത്. ഇരുവരുടേയും പേരുകൾ ചൂണ്ടിക്കാട്ടി ഡാൻസിനെ പോലും മതവൽകരിച്ചാണ് ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റ്.

 

ജാനകി എം ഓംകുമാറും നവീൻ കെ റസാക്കും ആണ് വിദ്യാർഥികളെന്നും ഇതിലെന്തോ ഒരു പന്തികേട് മണക്കുന്നു എന്നുമാണ് ഇയാൾ പറയുന്നത്. 'ജാനകിയുടെ മാതാപിതാക്കൾ ഒന്ന് ശ്രദ്ധിച്ചാൽ നന്ന്. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട എന്നല്ലേ നിമിഷയുടെ അമ്മ തെളിയിക്കുന്നത്. ജാനകിയുടെ അച്ഛൻ ഓംകുമാറിനും ഭാര്യക്കും വേണ്ടി നമുക്ക് പ്രാർഥിക്കാം'- എന്നും ഇയാളുടെ ഫേസ്ബുക്ക് പോസ്റ്റിൽ വിഷം തുപ്പുന്നു. ഇരുവരുടേയും ചിത്രങ്ങൾ സഹിതമാണ് ഇയാളുടെ വർ​ഗീയ-വിദ്വേഷ പോസ്റ്റ്.

 

ഇതു കൂടാതെ 'മുസ്‌ലിം സ്ത്രീകൾ പന്നികളെ പോലെ പെറ്റുകൂട്ടുന്നു' എന്നും, 'മുസ്‌ലിം പുരുഷന്മാരെ വന്ധ്യംകരിക്കണം' എന്നുമുള്ള മുസ്‌ലിം വിരുദ്ധ-വിദ്വേഷ പരാമർശങ്ങൾ നടത്തിയ ആകാശവാണി ഉദ്യോ​ഗസ്ഥ കെ ആർ ഇന്ദിരയും ഡാൻസിനെ വർ​ഗീയവൽകരിച്ച് രം​ഗത്തെത്തിയിട്ടുണ്ട്. 'അത് വീഡിയോ എടുത്തതും വൈറൽ ആക്കിയതും ഒരു മുസ്‌ലിം ആണ്. പ്ലാൻഡ് ആണ്'- എന്നാണ് ആർ കൃഷ്ണരാജിന്റെ പോസ്റ്റിനടിയിൽ ഇവരുടെ കമന്റ്. ഇതു കൂടാതെ, സംഘ്പരിവാർ ഉൽപ്പന്നമായ ക്രിസ്ത്യൻ ഹെൽപ് ലൈനും ഇതേ രീതിയിൽ വിദ്വേഷം തുപ്പി രം​ഗത്തെത്തിയിട്ടുണ്ട്.

 

ഡാൻസ് ജിഹാദ്, കലയിലൂടെയും ലൗ ജിഹാദ് സജീവം, ഹിന്ദു-ക്രിസ്ത്യന്‍ സഹോദരിമാര്‍ സൂക്ഷിക്കുക എന്നാണ് ഈ ​ഗ്രൂപ്പിലെ പോസ്റ്റ്. ഇതു കൂടാതെ, 'അപകടം. ക്രിസ്ത്യന്‍- ഹിന്ദു മാതാപിതാക്കളുടെ അടിയന്തര ശ്രദ്ധക്ക്...ഡാന്‍സും പാട്ടും എല്ലാം നല്ലതാണ്. പക്ഷേ, നമ്മുടെ കുഞ്ഞുങ്ങള്‍ ആരുടെ കൂടെയാണ് ആടുന്നതെന്നും പാടുന്നതെന്നും ശ്രദ്ധിക്കുക. പഴയത് പോലെ 'പേര്' കണ്ട് തിരിച്ചറിയാന്‍ കഴിഞ്ഞെന്ന് വരില്ല. ജാഗരൂകരാകുക, അത്രമാത്രം. അല്ലെങ്കില്‍ സിറിയയിലേക്ക് വിസ എടുക്കേണ്ടി വന്നേക്കും'- എന്നും ഇവർ പോസ്റ്റിട്ടിട്ടുണ്ട്. ഒരു ചെന്നായയുടെ ചിത്രമാണ് ഇതോടൊപ്പം നൽകിയിരിക്കുന്നത്.

 

കൃഷ്ണരാജിന്റെ പോസ്റ്റിനടിയിൽ ഇയാളെ അനുകൂലിച്ച് വർ​ഗീയ-വിദ്വേഷം തുപ്പിയും വിമർശിച്ചും നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്.  'നവീന്റെ ഉപ്പാന്റെ പേരും ജാനകിയുടെ അച്ഛന്റെ പേരും വെച്ചിട്ടുള്ള സൂക്കേട് ചിലരില്‍ കണ്ടെന്നും ഇനി മെഡിക്കല്‍ കോളേജില്‍ കൂടിയേ വര്‍ഗീയ വിഷം കലങ്ങാനുള്ളൂ'വെന്നാണ് ഡോ. ഷിംന അസീസിന്റെ പ്രതികരണം.'ഉളുപ്പില്ലേ മിസ്‌റ്റർ? എന്ത് തരം വക്കീലാണ്‌ നിങ്ങൾ? രണ്ട്‌ വിദ്യാർഥികൾ ഒന്നിച്ച്‌ നൃത്തം ചെയ്‌താൽ എന്ത് തേഞ്ഞ്‌ പോകുമെന്നാണ്‌ നിങ്ങൾ ഉദ്ദേശിക്കുന്നത്? അച്ഛന്റെ പേരും ജാതകവും നോക്കി കൂട്ട്‌ കൂടാൻ ഞങ്ങൾക്ക്‌ സൗകര്യമില്ല. ഇങ്ങനെ വിഷം ഛർദ്ദിക്കാൻ എങ്ങനെ കഴിയുന്നു?'- എന്നും ഡോ. ഷിംന അസീസ് പ്രതികരിച്ചു.

 

'റാ റാ റാസ്‌പുടിൻ... ലവർ ഓഫ് ദ് റഷ്യൻ ക്വീൻ'... എന്ന ബോണി എം ബാൻഡിന്റെ പാട്ടിനൊത്ത് നൃത്തം ചെയ്യുന്ന തൃശൂർ മെഡി. കോളേജ് വിദ്യാർഥികളായ ജാനകിയുടെയും നവീന്റെയും ഡാൻസ് വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. 30 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയ്ക്ക് കാഴ്ചക്കാരുടെ എണ്ണം കുതിച്ചുയരുകയാണ്. ഡ്യൂട്ടിക്കിടെ വിശ്രമസമയത്ത് എടുത്ത വീഡിയോയാണ് സുന്ദരമായ നൃത്തച്ചുവടുകൾ കൊണ്ട് ആരാധകരെ നേടുന്നത്. ഡ‍ാൻസ് ഏറ്റെടുത്ത് ഇരുവരേയും പ്രശംസിച്ച് വിവിധ കോണുകളിൽ നിന്ന് നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. എന്നിരിക്കെയാണ് ഇതിലും മതം ചികഞ്ഞ് സംഘ്പരിവാർ കേന്ദ്രങ്ങൾ സമൂഹത്തിൽ വിഷം തുപ്പുന്നത്.

April 08, 2021, 17:45 pm

Advertisement

Advertisement